പാന്‍റില്‍ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകന്‍റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ കൊല്ലപ്പെട്ടു. മുംബൈയിലെ നെഹ്റു നഗർ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുർള ഈസ്റ്റിലാണ് സംഭവം. നാലു വയസ്സുകാരനായ ഓംകാറിന്‍റെ അമ്മ പൂജാകുമാരി ചന്ദ്രവംശി ഈ സമയത്ത് ജോലി സ്ഥലത്തായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കാന്‍റീന്‍ തൊഴിലാളിയും പൂജാകുമാരിയുടെ കാമുകനുമായ റിതേഷ് കുമാറിനെ കൊലപാതകക്കുറ്റം ചുമത്തി നെഹ്റു നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക റെസ്റ്റോറന്‍റില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന പൂജാകുമാരി സംഭവം നടന്ന ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജോലി…
Read MoreYear: 2024
നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു
ചലച്ചിത്ര-നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണൂർ സംഘചേതന അംഗമായിരുന്നു. ജാനകിയാണു ഭാര്യ. മക്കള്‍: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
Read Moreവൃത്തിഹീനമായ ശുചിമുറി;ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ
വിശാഖപട്ടണം: വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവപ്പെട്ട യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി. തിരുമല എക്‌സ്പ്രസില്‍ എസി കോച്ചില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത വി മൂര്‍ത്തിയാണ് പരാതിക്കാരന്‍. തേഡ് എസിയില്‍ പരാതിക്കാരന്‍ നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5…
Read Moreദീപാവലി ആഘോഷത്തിന് പിന്നാലെ ബെംഗളൂരുവില്‍ വായു മലിനീകരണം
ബെംഗളൂരു: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വ്യാപകമായി പടക്കം പൊട്ടിച്ചതോടെ ബെംഗളൂരു നഗരത്തില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്നുതുടങ്ങി. വായുമലിനീകരണത്തിന്റെ അളവ് വെളിപ്പെടുത്തുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ.ക്യൂ.ഐ.)നഗരത്തിലെ പല സ്ഥലങ്ങളിലും കുതിച്ചുയര്‍ന്നു. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഏറ്റവും ഉയര്‍ന്ന എ.ക്യൂ.ഐ. രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 24-ന് 78 ആയിരുന്നത് 31-ന് 150-ലെത്തി. ജിഗനിയാണ് തൊട്ടുപിറകില്‍. 53-ല്‍ നിന്ന് 148 ആയി. ബി.ടി.എം. ലേ ഔട്ടില്‍ 48-ല്‍നിന്ന് 143-ലേക്കും ശിവപുരയില്‍ 58-ല്‍നിന്ന് 128 ആയും ഉയര്‍ന്നു. എല്ലാ വര്‍ഷവും ദീപാവലി ആഘോഷസമയം നഗരത്തില്‍ വായുമലിനീകരണം കുതിച്ചുയരാറുണ്ട്. അതേസമയം,…
Read Moreമുഡയിൽനിന്ന് നിയമവിരുദ്ധമായി ആളുകൾ കൈപ്പറ്റിയ പ്ലോട്ടുകൾ തിരിച്ചെടുക്കും -മന്ത്രി
ബെംഗളൂരു : മൈസൂരു നഗരവികസന അതോറിറ്റി (മുഡ)യിൽനിന്ന് നിയമവിരുദ്ധമായി ആളുകൾ കൈപ്പറ്റിയ പാർപ്പിട പ്ലോട്ടുകൾ തിരിച്ചെടുക്കുമെന്ന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു. മുഡ ഏറ്റെടുത്ത ഭൂമി ലേഔട്ടുകൾക്കായി വികസിപ്പിച്ചശേഷം പകുതി ഉടമയ്ക്ക് തിരിച്ചുനൽകുന്ന 50:50 പദ്ധതിപ്രകാരം ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിൽ ഭൂമി അനുവദിച്ച മുഡയുടെ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എൽ.എ. ടി.എസ്. ശ്രീവത്സ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകിയിരുന്നു. കത്ത് മുഖ്യമന്ത്രി ഗ്രാമവികസനവകുപ്പ് സെക്രട്ടറിക്ക് കൈമാറിയെന്നും മഹാദേവപ്പ അറിയിച്ചു. മുഡ, സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 14…
Read Moreവഖഫ് ഭൂമി പ്രശ്‌നത്തിൽ ഹാവേരിയിൽ സംഘർഷം
ബെംഗളൂരു : വഖഫ് ഭൂമിപ്രശ്നം കർണാടകത്തിലെ ഹാവേരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കി. കടകോള ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം നേതാക്കളുടെ വീടുകൾക്കുനേരേ കല്ലേറുണ്ടായി. ഏതാനുംപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് 32 പേരെ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ തുടർച്ചയായാണ് അയൽജില്ലയായ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചത്. കടകോള ഗ്രാമത്തിലെ ഭൂമിയും വഖഫ് ബോർഡ് ഏറ്റെടുക്കുകയാണെന്ന പ്രചാരണമുണ്ടായി. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.…
Read Moreവായു ഗുണനിലവാര സൂചിക ‘വളരെ മോശം’;
ഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 395 ആണ് രേഖപ്പെടുത്തിയത്. നോയിഡ, ഗുരുഗ്രാം, ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും ദീപാവലി ആഘോഷത്തിനു പിന്നാലെ, വായു ഗുണനിലവാര സൂചിക ‘മോശം’, ‘വളരെ മോശം’ കാറ്റഗറിയിലാണുള്ളത്. പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും ‘മോശം’ കാറ്റഗറിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.…
Read Moreമഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.
ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…
Read Moreദർശൻ ആശുപത്രിയിൽ
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദർശനെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറംവേദന അധികമായതിനെത്തുടർന്നാണ് കെങ്കേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറംവേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ നടത്താൻ അനുവദിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം ദർശന് ആറാഴ്ചത്തേക്ക് ഇടക്കാലജാമ്യം അനുവദിച്ചതായിരുന്നു. മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. ബെല്ലാരി ജയിൽനിന്ന് ബെംഗളൂരുവിലെ വീട്ടിലേക്കാണ് ദർശൻ എത്തിയത്. ഇവിടെനിന്നാണ് വെള്ളിയാഴ്ച കെങ്കേരിയിലെ ആശുപത്രിയിലെത്തിയത്. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുകയും ചികിത്സയാരംഭിക്കുകയും ചെയ്തു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുതിരപ്പുറത്തുനിന്നുവീണ് ദർശന് പുറത്ത് പരിക്കേറ്റിരുന്നു.…
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർഥി മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എം.വി. സിദ്ധിഖിന്റെ മകൻ നിയാസ് മുഹമ്മദാണ് (26) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23)പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാറ്റി. വ്യാഴാഴ്ച രാത്രി ബെംഗളൂരു ബി.ടി.എമ്മിലായിരുന്നു അപകടം. ഇരുവരും ബെംഗളൂരുവിൽ സൈബർ സെക്യൂരിറ്റി കോഴ്‌സിന് പഠിക്കുകയാണ്. നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സഫീറ. സഹോദരങ്ങൾ: സിജാദ്, നഫ്‌സൽ.
Read More