മഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.

ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്.

ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും.

രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും തന്നെയാണ് ഈ ആഘോഷത്തിൻ്റെയും പിന്നിലുള്ള വിശ്വാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts