‘കാത്തുനിർത്തിക്കുന്നത് മണിക്കൂറുകൾ’ “അമിതാകൂലി ഈടാക്കൽ എന്നിങ്ങനെ നിരവധി പരാതികൾ : വിമാനത്തവള റൂട്ടിലെ വെബ് ടാക്സി ഡ്രൈവർമാർക്ക് ബോധവൽകരണം  നടത്തി 

ബംഗളുരു : അമിതകൂലി ഈടാക്കൽ, മോശം പെരുമാറ്റം എന്നീ പരാതികൾ യാത്രക്കാരിൽ നിന്നും ഉയർന്നതോടെ വിമാനത്തവള റൂട്ടിലോടുന്ന വെബ് ടാക്സി ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. ബുക്ക്‌ ചെയ്യുമ്പോൾ കാണിക്കുന്നതിനേക്കാൾ കൂടുതൽ പണം ഈടാക്കുന്നതും വിസമ്മതിക്കുന്നവരോടു മോശമായി പെരുമാറുന്നതും പതിവായതോടെയാണ് നടപടി. വിമാനത്തവള യാത്രയിൽ ടോൾ ഒഴുവാക്കാൻ ഡ്രൈവർമാർ സാമാന്തര വഴി തെരഞ്ഞെടുക്കുന്നതായും പരാതികൾ ഉണ്ട്. എന്നാൽ ബുക്ക്‌ ചെയുമ്പോൾ ടോൾ പണം കൂടി ചേർത്താൽ ഈടാക്കുന്നത്. പണം സ്വന്തമാക്കിയാണ് റൂട്ട് മാറ്റുന്നത്. നഗരം പരിജിതമല്ലാത്തവർക്ക് ഇത് പലപ്പോഴും തിരിച്ചറിയാതെ പോകും. കൂടാതെ വിമാനത്തവളത്തിൽ…

Read More

അമ്പമ്പോ സഞ്ജു!! പരമ്പരയില്‍ രണ്ട് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി സഞ്ജു സാംസണ്‍

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മലായാളിത്താരം സഞ്ജു സാംസണ്‍. 51 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 8 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്ക് എതിരായ ആദ്യമത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നുള്ളു രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. 34 മത്സരങ്ങളില്‍ മുപ്പത് ഇന്നിങ്‌സുകളില്‍ നിന്നായി സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരെ ആദ്യമത്സരത്തിലെ സെഞ്ച്വറിയോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന…

Read More

നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

death

ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ: അഖിൽ സജീവ്.

Read More

നഗരത്തിലെ ക്ഷേത്രങ്ങൾ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ഒരുങ്ങി; വിശേഷാൽ പൂജകൾ സഹിതമുള്ള പൂർണ വിവരങ്ങൾ

ബെംഗളൂരു : മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി നഗരത്തിലെ ക്ഷേത്രങ്ങൾ. വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളിൽ നടത്തിയിരിക്കുന്നത്. എല്ലാ ദിവസവും വിശേഷാൽ പൂജകളുണ്ടാകും. ശബരിമല തീർഥാടകർക്കുള്ള സൗകര്യങ്ങളും കെട്ടു നിറയ്ക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജെ.സി. നഗർ അയ്യപ്പ ക്ഷേത്രം : ജെ.സി. നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ദിവസവും രാവിലെ ഗണപതിഹോമം, പ്രത്യേകപൂജകൾ, നെയ്യഭിഷേകം, ഭജൻ, ഉച്ചക്ക് അന്നദാനം, വൈകീട്ട് ആറു മുതൽ രാത്രി എട്ടു വരെ പറ നിറയ്ക്കൽ തുടങ്ങിയവ ഉണ്ടായിരിക്കും. ശബരിമല തീർഥാടനത്തിന് പോകുന്ന അയ്യപ്പഭക്തൻമാർക്കു വേണ്ട എല്ലാ സൗകര്യങ്ങളും…

Read More

ശിശുദിനാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപനങ്ങൾ സംയുക്തമായി ശിശുദിനം ആഘോഷിച്ചു. രാവിലെ നടന്ന ആഘോഷം പിന്നണി ഗായികയും, അഭിനേത്രിയുമായ ഭാഗ്യശ്രീയും, വിദ്യാർഥികളും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൈരളീ കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി ചടങ്ങിന്റെ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി . കെ. സുധീഷ്, പ്രധാന അധ്യാപികമാരായ ശ്രീമതി. ബിന്ദു സുധീഷ്, സുധാവിനീതൻ, ശ്രീവിദ്യ.എസ്‌. യു. എന്നിവർ ശിശു ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാർഥികളോട് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി കെ . രാധാകൃഷ്ണൻ, അസിസ്റ്റന്റ. സെക്രട്ടറി. സി .വിജയകുമാർ, ട്രെഷേറർ. വി…

Read More

കേരള, കർണാടക ആർ.ടി.സി. ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും ;സ്വകാര്യബസ് കഴുത്തറപ്പൻ ബുക്കിങ് തുടങ്ങി

  ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ അടുത്തയാഴ്ച റിസർവേഷൻ ആരംഭിക്കും. യാത്രയ്ക്ക് ഒരുമാസം മുൻപുമാത്രമാണ് ആർ.ടി.സി.കളിൽ ബുക്കിങ് ആരംഭിക്കുന്നത്. തീവണ്ടികളിൽ ടിക്കറ്റ് ഇല്ലാത്തതിനാൽ ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ടിക്കറ്റ് തീരാനാണ് സാധ്യത. അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും നടത്തും. സ്വകാര്യബസ് ബുക്കിങ് തുടങ്ങി അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരട്ടിയിലധികം നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.   എറണാകുളത്തേക്കുള്ള ചില ബസുകളിൽ 4000 രൂപയ്ക്ക്…

Read More

തേജസ്വി സൂര്യയുടെപേരിലുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേചെയ്തു

ബെംഗളൂരു : കർഷക ആത്മഹത്യയെപ്പറ്റി വ്യാജവാർത്ത സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെപേരിലുള്ള കേസ് ഹൈക്കോടതി സ്റ്റേചെയ്തു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നടപടി. വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന് ഹാവേരിയിലെ ഒരു കർഷകൻ ജീവനൊടുക്കിയതായി തേജസ്വി സൂര്യ എക്സിൽ പോസ്റ്റ് ചെയ്തതാണ് കേസിനിടയാക്കിയത്. 2022-ൽ മഴയിൽ വിളകൾ നശിച്ചുപോയതിനാൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ഹാവേരിയിലെ കർഷകൻ ജീവനൊടുക്കിയതാണ് വഖഫ് ഭൂമിയുമായി ബന്ധപ്പെടുത്തി തേജസ്വി സൂര്യ പോസ്റ്റുചെയ്തത്. ഇത് വ്യക്തമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു.…

Read More

ക്രിസ്മസ് അവധിയ്ക്ക് ഇനിയും ഒന്നരമാസം ബാക്കി; നാട്ടിൽ പോകാനുള്ള ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല; വെയ്റ്റിങ് ലിസ്റ്റ് 300 വരെ: ബെർത്ത് നിലയറിയാൻ വായിക്കാം

  ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കണികാണാനില്ല. ചില തീവണ്ടികളിൽ വെയ്റ്റിങ് ലിസ്റ്റ് 300 വരെയെത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. അവധിയാത്രയ്ക്ക് ഒരു മാസത്തിലേറെ ബാക്കിനിൽക്കെയാണ് തീവണ്ടികളിൽ ടിക്കറ്റ് തീർന്നത്. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിലും ഇത്തവണ ഒരു മാസംമുൻപുതന്നെ ടിക്കറ്റുകൾ തീർന്നു. സാധാരണ വർഷങ്ങളിൽ ഈ തീവണ്ടികളിൽ അവധിയോടടുക്കുമ്പോളാണ് ടിക്കറ്റ് തീരുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടിസർവീസ് വേണമെന്നാണ് ബെംഗളൂരു മലയാളികളുടെ ആവശ്യം. ബെർത്ത്‌നില എറണാകുളം എക്സ്പ്രസ് (12677):…

Read More

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറി അഭിഷേകം 

ബെംഗളൂരു: ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറൽ. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. യുവതി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും തെറിവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒലയില്‍ ബുക്ക് ചെയ്ത പ്രകാരമാണ് പവൻ കുമാർ എത്തിയത്. ഇതിനിടെ റാപ്പിഡോയില്‍ യുവതി മറ്റാെരാളെയും ബുക്ക് ചെയ്തിരുന്നുവെന്ന് പവൻ പറയുന്നു. ബുക്ക് ചെയ്തിട്ടില്ലെന്ന് പറയുന്ന യുവതി ഒല ആപ്പ് തുറന്ന് റേറ്റുകള്‍ നോക്കിയിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. എങ്കില്‍ ഫോണില്‍ അതൊന്ന് കാണിക്കാൻ പവൻകുമാർ ആവശ്യപ്പെട്ടു. ഇവർ ഫോണില്‍ ഒല…

Read More

നവംബർ 20 ന് സംസ്ഥാനത്ത് ബാറുകൾ അടച്ചിടും 

ബെംഗളൂരു: നവംബർ 20ന് മദ്യവില്‍പന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്നും അവർ അറിയിച്ചു. നവംബർ 20ന് മദ്യശാലകള്‍ അടച്ചിടുന്നതോടെ ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറല്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. ഇതേ ദിവസം ഫ്രീഡം പാർക്കില്‍ പ്രതിഷേധം സംഘടിപ്പി ക്കാനാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

Read More
Click Here to Follow Us