ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് 6 വയസുകാരൻ മരിച്ചു 

ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറു വയസ്സുകാരൻ മരിച്ചു. ഉത്തര കന്നട അങ്കോളയിലാണ് അപകടം. കനസഗഡെ സ്വദേശി അജാൻ ഷെയ്ഖ് ആണ് മരിച്ചത്. ഉർദു മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്ത് വൈകീട്ട് കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ ലോക്ക് തകർന്ന് ഗേറ്റ് നിലംപതിക്കുകയായിരുന്നു. ഉടൻ കുട്ടിയെ അങ്കോളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Read More

വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ കൈതാങ്ങായി ഓടി എത്തിയ കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ CMDRF ഫണ്ടിലേക്ക് കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശ്രീ ഫിലിപ് കെ ജോർജ് കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും നിലവിൽ മട്ടന്നൂർ എം എൽ എ യുമായ ശ്രീമതി കെ കെ ശൈലജ ടീച്ചറിന് കൈമാറി. കോവിഡ് ദുരന്തകാലത്തും cmdrf ലേക്ക് സംഭാവന നൽകിയ സംഘടന *കല സ്വാന്തനം*…

Read More

നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ 

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാർ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഭർത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍…

Read More

22 കാരിയുടെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ 

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം വയർ കൊണ്ട് കൈകള്‍ ബന്ധിച്ച്‌ മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നു എന്നാണ് വ്യക്തമായത്. ബെംഗളൂരു നഗരത്തിന് സമീപത്തെ സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇക്കഴിഞ്ഞ 11-ാം തീയ്യതിയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രദേശത്തെ ഓടയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ യുവതിയുടെ ജീർണിച്ച…

Read More

തോന്നിയ പോലെ ടിക്കറ്റ് നിരക്ക് കൂട്ടാൻ ഇനി സാധിക്കില്ല; തടയിട്ട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്ക് തോന്നും പോലെ വർധിപ്പിക്കുന്നത് തടയാൻ നടപടിയുമായി കേന്ദ്രം. നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. രാജ്യസഭയിൽ വ്യോമയാന ബില്ല് ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഭാരതീയ വായുയാൻ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വർധനവ് തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. 2010ലെ ഡിജിസിഎ സർക്കുലർ പ്രകാരം ഒരു മാസം മുൻപ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഡിജിസിഎയെ അറിയിക്കണം. ഡിജിസിഎയ്ക്ക് നൽകിയ നിരക്കിൽ…

Read More

പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു:

ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു. അതിനിടെ ബെംഗളൂരുവിൽ…

Read More

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ പരാതികൾ; 6 പേർക്ക് കൂട്ടസസ്പെൻഷൻ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ആറ്‌്‌ പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ മുത്തുരാജ്, സബ് ഇൻസ്പെക്ടർ ഉമേഷ്, എ.എസ്.ഐ.മാരായ മഹേഷ്, ഫിറോസ്, ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ്, കോൺസ്റ്റബിൾ ബസവരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഈ ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ പരാതികൾ നിരത്തി പോലീസ് സ്റ്റേഷനിലെ ജീവനക്കാർ അടുത്തിടെ കമ്മിഷണർക്ക് ഒപ്പിടാത്ത കത്തയച്ചിരുന്നു. കൈക്കൂലിവാങ്ങി കൊലക്കേസ് പ്രതിയെ വെറുതേവിട്ടു, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ വെറുതേവിട്ടു, കൈക്കൂലി വാങ്ങിയശേഷം കഞ്ചാവ് കടത്തുകാരന്റെപേരിൽ കേസെടുത്തില്ല തുടങ്ങിയ ആരോപണങ്ങളാണ് കത്തിൽ പരാമർശിച്ചത്. തുടർന്ന് അന്വേഷണം…

Read More

ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു: റോഡരികിൽ നിന്നിരുന്ന വയോധികന് ഗുരുതര പരിക്ക്, നിരവധി വാഹനങ്ങൾക്ക് കേടുപാട്

ബെംഗളൂരു : വ്യാഴാഴ്ച രാത്രി ഉഡുപ്പി കടിയാലി ഒകുഡെ ടവേഴ്‌സിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു. റോഡരികിൽ ഇരുചക്രവാഹനത്തിൽ നിൽക്കുകയായിരുന്ന വൃദ്ധന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. മണിപ്പാലിൽ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന മംഗളൂരു രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാർ മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗതയിൽ കാർ ഓടിച്ച ഡ്രൈവർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ കുടുങ്ങിയ കാർ ഓടിച്ചിരുന്ന യുവാവും മറുവശത്ത് ഇരുന്ന യുവതിയും സാരമായ പരുക്കുകളോടെ…

Read More

60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 90കാരിയെ രക്ഷപ്പെടുത്തി

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ മരക്കാട്ടെ ഗ്രാമത്തിൽ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണ വൃദ്ധയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. 90കാരിയായ കമല അബദ്ധത്തിൽ കാൽ വഴുതി 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. മുങ്ങിപ്പോകാതിരിക്കാൻ കിണറ്റിനുള്ളിൽ പൈപ്പും പിടിച്ച് കമല ഒരു മണിക്കൂറിലേറെ ചിലവഴിച്ചു. തുടർന്ന് വാർത്തയറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വൃദ്ധയെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ വൃദ്ധയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകിയെന്നും ഇപ്പോൾ ആരോഗ്യവതിയായെന്നും റിപ്പോർട്ടുകളുണ്ട്. അഗ്നിശമന സേനയുടെ പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

Read More

നഗരത്തിൽ നന്ദിനി ഇഡ്ഡലി-ദോശ മാവിൻ്റെ ലോഞ്ച് വൈകുന്നു; കാരണം ഇങ്ങനെ

മികച്ച നിലവാരവും നിരന്തര നവീകരണവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കെഎംഎഫിൻ്റെ നന്ദിനി ബ്രാൻഡിന് കീഴിൽ നഗരത്തിൽ ഇഡ്ഡലിയും ദോശ മാവും അവതരിപ്പിക്കാനായിരുന്നു പദ്ധതി. ഐഡി, അസൽ, എംടിആർ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് ശക്തമായ കോമ്പറ്റീഷൻ പോലെ നന്ദിനി ബ്രാൻഡ് ദോശയും ഇഡ്ഡലി മാവും വിപണിയിൽ അവതരിപ്പിക്കുമെന്ന് കെഎംഎഫ് പ്രഖ്യാപിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും നടത്തി ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള തീയതി നിശ്ചയിച്ചു. എന്നാൽ ഇപ്പോൾ വിപണിയിൽ മാവ് അവതരിപ്പിക്കാൻ കാലതാമസമുണ്ടെന്നും ദോശ ഇഡ്ഡലി മാവ് അവതരിപ്പിക്കുന്നതിൽ കെഎംഎഫിൽ ആഭ്യന്തര എതിർപ്പുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഇഡ്ഡലിയും ദോശയും ബംഗളൂരുവിൽ…

Read More
Click Here to Follow Us