60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 90കാരിയെ രക്ഷപ്പെടുത്തി

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ മരക്കാട്ടെ ഗ്രാമത്തിൽ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണ വൃദ്ധയെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

90കാരിയായ കമല അബദ്ധത്തിൽ കാൽ വഴുതി 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. മുങ്ങിപ്പോകാതിരിക്കാൻ കിണറ്റിനുള്ളിൽ പൈപ്പും പിടിച്ച് കമല ഒരു മണിക്കൂറിലേറെ ചിലവഴിച്ചു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

തുടർന്ന് വാർത്തയറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വൃദ്ധയെ രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയ വൃദ്ധയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകിയെന്നും ഇപ്പോൾ ആരോഗ്യവതിയായെന്നും റിപ്പോർട്ടുകളുണ്ട്.

അഗ്നിശമന സേനയുടെ പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts