ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു: റോഡരികിൽ നിന്നിരുന്ന വയോധികന് ഗുരുതര പരിക്ക്, നിരവധി വാഹനങ്ങൾക്ക് കേടുപാട്

ബെംഗളൂരു : വ്യാഴാഴ്ച രാത്രി ഉഡുപ്പി കടിയാലി ഒകുഡെ ടവേഴ്‌സിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു.

റോഡരികിൽ ഇരുചക്രവാഹനത്തിൽ നിൽക്കുകയായിരുന്ന വൃദ്ധന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. മണിപ്പാലിൽ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന മംഗളൂരു രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാർ മറിഞ്ഞാണ് അപകടമുണ്ടായത്.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

അമിത വേഗതയിൽ കാർ ഓടിച്ച ഡ്രൈവർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിൽ കുടുങ്ങിയ കാർ ഓടിച്ചിരുന്ന യുവാവും മറുവശത്ത് ഇരുന്ന യുവതിയും സാരമായ പരുക്കുകളോടെ നാട്ടുകാർ പുറത്തെടുത്തു.

അപകടത്തിൽപ്പെട്ടവരെ ഉടൻ മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ ഇരുചക്രവാഹനത്തിൽ നിൽക്കുകയായിരുന്ന വൃദ്ധന് ഗുരുതരമായി പരിക്കേറ്റു.

ഉഡുപ്പി സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷൻ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts