പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ പരാതികൾ; 6 പേർക്ക് കൂട്ടസസ്പെൻഷൻ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ആറ്‌്‌ പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു.

ഇൻസ്പെക്ടർ മുത്തുരാജ്, സബ് ഇൻസ്പെക്ടർ ഉമേഷ്, എ.എസ്.ഐ.മാരായ മഹേഷ്, ഫിറോസ്, ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ്, കോൺസ്റ്റബിൾ ബസവരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഈ ഉദ്യോഗസ്ഥർക്കെതിരേ ഒട്ടേറെ പരാതികൾ നിരത്തി പോലീസ് സ്റ്റേഷനിലെ ജീവനക്കാർ അടുത്തിടെ കമ്മിഷണർക്ക് ഒപ്പിടാത്ത കത്തയച്ചിരുന്നു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

കൈക്കൂലിവാങ്ങി കൊലക്കേസ് പ്രതിയെ വെറുതേവിട്ടു, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ വെറുതേവിട്ടു,

കൈക്കൂലി വാങ്ങിയശേഷം കഞ്ചാവ് കടത്തുകാരന്റെപേരിൽ കേസെടുത്തില്ല തുടങ്ങിയ ആരോപണങ്ങളാണ് കത്തിൽ പരാമർശിച്ചത്.

തുടർന്ന് അന്വേഷണം നടത്താൻ കമ്മിഷണർ അഡീഷണൽ കമ്മിഷണറോട് നിർദേശിച്ചു. ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർക്കെതിരേ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts