ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പോയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; രണ്ടു ഡോക്ടർമാരും അഭിഭാഷകനും മരിച്ചു

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പോയ സംഘം സഞ്ചരിച്ച കാർ ബല്ലാരിക്കു സമീപം മരത്തിലിടിച്ച് രണ്ടു ഡോക്ടർമാരും അഭിഭാഷകനും മരിച്ചു.

ബല്ലാരി സ്വദേശികളായ ഡോ. ഗോവിന്ദരാജുലു, ഡോ. യോഗിഷ്, അഡ്വ. വെങ്കയ്യ നായിഡു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡോ. അമരെഗൗഡ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ നാലോടെ ബല്ലാരി ജില്ലയിലെ ചെല്ലഗുർക്കി ഗ്രാമത്തിനും ആന്ധ്രപ്രദേശിലെ വിദപനകൽ ഗ്രാമത്തിനും ഇടയിലായിരുന്നു അപകടം.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ബാങ്കോക്കിൽ ടൂറിന് പോയ സംഘം തിരിച്ചെത്തി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബല്ലാരിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വെങ്കയ്യ നായിഡുവാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഡോ. അമരെഗൗഡ പാട്ടീലിന്റെ ബന്ധുക്കൾക്ക് അദ്ദേഹത്തിന്റെ സ്മാർട്ട് ഫോണിൽനിന്നാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ബല്ലാരി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിലാണ് ഡോ. ഗോവിന്ദരാജുലുവും ഡോ. യോഗിഷും ജോലി ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
[masterslider id="10"]

Related posts