ചെന്നൈ: തമിഴ് നടൻ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചു.
ഉളുന്തൂർപ്പെട്ടിയില്‍ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്.
ട്രിച്ചിയില്‍ നിന്നും വന്ന പ്രവർത്തകരാണ് അപകടത്തില്‍പ്പെട്ടു മരിച്ചത്.
താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റു.
പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
അതേസമയം സമ്മേളനത്തില്‍ എത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു. മെഡിക്കല്‍ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഉച്ചയോടെ തന്നെ സമ്മേളന വേദിയിലെ 90% സീറ്റുകളും നിറഞ്ഞിരുന്നു.
പ്രവർത്തകരോട് ശാന്തരാകാൻ പാർട്ടി സെക്രട്ടറി ബുസി ആനന്ദ് ആവശ്യപ്പെട്ടു.
ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റർ അകലെ വിഴുപുരത്തെ വിക്രവാണ്ടിയിലാണ് സമ്മേളനം.
ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ നടക്കുന്നത്.
വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികള്‍ വരവേറ്റത്.
വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്.55,000 സീറ്റുകളാണ് കോണ്‍ഫറൻസ് ഹാളില്‍ ഒരുക്കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.