പ്രശ്നങ്ങൾ തീർന്നു; അർജുന്റെ കുടുംബത്തെ കാണാൻ മനാഫ് എത്തി 

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലടക്കം ആരോപണ പ്രത്യാരോപണങ്ങള്‍ തുടരവെ ലോറി ഉടമ മനാഫ് അര്‍ജുന്റെ കുടുംബത്തെ കാണാനെത്തി. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും മനാഫും പിന്നീട് പ്രതികരിച്ചു. മനാഫിനെതിരെ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അര്‍ജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തി. സൈബര്‍ ആക്രമണം…

Read More

കനത്ത മഴയിൽ മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു 

ബെംഗളൂരു: ശക്തമായ മഴയിൽ വീട് ഇടിഞ്ഞു വീണ മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷിച്ചു. കൊപ്പൽ സ്വദേഷി പ്രകാശ് ആണ് മണ്ണിനടിയിൽ പെട്ടത്. ഇന്നലെ മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന പ്രകാശ് മണ്ണിനടിയിൽ പെടുകയായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പ്രദേശവാസികൾ അറിയുന്നത്. സംഭവസമയത്ത് വീട്ടിൽ പ്രകാശ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി യെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു 

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചതായി പരാതി. നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയില്‍ ഷിജിയുടെ മകൻ എസ്. ആദിലിനെയാണ് (19) നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചത്. രക്ഷപ്പെട്ട് നാട്ടിലെത്തിയ ആദില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്. സംഭവത്തില്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഏജന്‍റുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും…

Read More

സവർക്കെതിരെ വിവാദ പരാമർശം; ആരോഗ്യ മന്ത്രിക്കെതിരെ കേസ് 

ബെംഗളൂരു: വി.ഡി.സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന വിവാദ പരാമർശം നടത്തിയ കോണ്‍ഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവുവിനെതിരെ കേസ്. ബജ്‌റംഗ്‌ദള്‍ നേതാവും ആക്ടിവിസ്റ്റുമായ തേജസ് ഗൗഡയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. പൊതുസ്ഥലത്ത് സംസാരിക്കുമ്പോള്‍ ആരോഗ്യമന്ത്രി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പരാതിക്കാരൻ പറഞ്ഞു. “ആരോഗ്യമന്ത്രിയെന്ന ഉത്തരവാദിത്തമുള്ള ഒരു പദവി വഹിക്കുന്ന അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പൊതുവേദികളില്‍ സംസാരിക്കുമ്പോഴോ ശ്രദ്ധിക്കണം. വീർ സവർക്കറിനെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവില്ല. ബ്രാഹ്മണനായ സവർക്കർ ബീഫ് കഴിച്ചിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. സവർക്കർ ബീഫ് കഴിച്ചതിന് താങ്കളുടെ…

Read More

സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു 

ബെംഗളൂരു: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് യുവാവ് മരിച്ചു. ബരിമരുവിലെ എ. സർഫാസാണ്(33) മരിച്ചത്. പിൻസീറ്റില്‍ യാത്ര ചെയ്ത ജാസ്മിനെ (18) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണിയിലെ മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസിൽ അദ്ദേഹം ഇടംപിടിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. രാമചന്ദ്രന്‍റെ അവതരണശൈലി തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാർത്തകൾ ജനകീയമാക്കാൻ സഹായിച്ചു. ആകാശവാണിയിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ഗൾഫിൽ എഫ്.എം റേഡിയോയുമായി ചേർന്ന് പ്രവർത്തിച്ചു. ‘സാക്ഷി’ എന്ന ടെലിവിഷൻ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു.

Read More

ജയിൽ മാറ്റണമെന്ന ആവശ്യവുമായി നടൻ ദർശൻ

ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന കന്നഡ നടൻ ദര്‍ശന്‍ തൊഗുദീപ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പേടിച്ചിട്ട് ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ദര്‍ശന്‍ പരാതിപ്പെട്ടു. ബെല്ലാരി ജയിലില്‍ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദര്‍ശന്‍ പറയുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തില്‍ വരുന്നതായും തന്നെ വേട്ടയാടുന്നതായും ദർശൻ പറഞ്ഞെന്നാണ് ബെല്ലാരി ജയില്‍ വൃത്തങ്ങള്‍ പറഞ്ഞിരിക്കുന്നത്. സെല്ലില്‍ തനിച്ചായതിനാല്‍ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് നേരിടാനും മറികടക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും ദർശൻ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട്. പുലർച്ചെ ഉറക്കത്തില്‍ ദർശൻ…

Read More

നമ്മ മെട്രോ നിരക്ക് വർധിപ്പിച്ചേക്കും: പൊതുജനാഭിപ്രായം തേടി ബിഎംആർസിഎൽ; നിങ്ങൾക്കും നിർദേശങ്ങൾ നൽകാം; ചെയ്യേണ്ടത് ഇത്ര മാത്രം

ബെംഗളൂരു: 2011ൽ മെട്രോ പ്രവർത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് പരിഷ്‌കരണത്തിന് സാധ്യത ഏറുന്നു. മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നമ്മ മെട്രോയുടെ നിരക്ക് പരിഷ്‌കരണത്തെക്കുറിച്ച് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ ക്ഷണിച്ചു. നിർദ്ദേശങ്ങൾ നിരീക്ഷിച്ച് ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി) തീരുമാനത്തിന് അന്തിമരൂപം നൽകിയതിന് ശേഷം പുതിയ നിരക്കുകൾ പ്രഖ്യാപിക്കാനാണ് സാധ്യത. ഒക്ടോബർ 21-നകം ‘മെട്രോ റെയിൽ നിരക്ക് ഫിക്സിംഗ് കമ്മിറ്റി’ക്ക് നിർദ്ദേശങ്ങൾ നൽകണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. പൗരന്മാർക്ക് അവരുടെ നിർദ്ദേശങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്‌ക്കുകയോ അല്ലെങ്കിൽ മൂന്നാം നിലയിലെ ‘മെട്രോ റെയിൽ…

Read More

വൈറ്റ്ഫീൽഫീൽഡിലെ പിജിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ യുവതി മരണക്കുറിപ്പെഴുതി വൈറ്റ്ഫീൽഫീൽഡിലുള്ള പിജിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം . , . ഗൗതമി ആത്മഹത്യ ചെയ്ത യുവതിയാണ്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മരിച്ച യുവതി ടി.സി.എസിൽ ജോലി ചെയ്യുകയായിരുന്നു. ‘എൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യരുത് എന്നാണ് മരണത്തിന് മുമ്പ് മരണക്കുറിപ്പ് എഴുതിവെച്ചിരുന്നത്. ഒരു തരത്തിലുള്ള അന്വേഷണവും നടത്തരുത്. എൻ്റെ മൃതദേഹം മാതാപിതാക്കൾക്ക് നൽകണമെന്നും മരണക്കുറിപ്പിൽ എഴുതിവെച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ്…

Read More

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: ഒല നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

ബെംഗളൂരു : ഓട്ടോഡ്രൈവർ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒല കാബ് ഉടമകളായ എ.എൻ.ഐ. ടെക്‌നോളജീസ് യാത്രക്കാരിക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന കർണാടക ഹൈക്കോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഈമാസം 28 വരെയാണ് സ്റ്റേചെയ്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി പ്രതികൾക്ക് നോട്ടീസിന് മറുപടി നൽകാൻ സമയംകൊടുത്ത 28 വരെ ഉത്തരവിന് സ്റ്റേയുണ്ടാകുമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ, ജസ്റ്റിസ് എം.ജി. ഉമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യാത്രക്കാരിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം…

Read More
Click Here to Follow Us