ബെംഗളൂരു : സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണ്. എന്നാലിവിടെ ഒരു സ്ത്രീക്ക് വലതുവശത്ത് ഹൃദയവും ഇടതുവശതാണ് കരളും ഉള്ളത്. അത് ആരോഗ്യകരമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇതാണ് ഇപ്പോൾ വൈദ്യലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോക ഹൃദയദിനത്തിലാണ് ഈ അതുല്യ സ്ത്രീയെക്കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന വസ്തുതകൾ പുറംലോകം അറിഞ്ഞത്.
ബെലഗാവി തിലകവാടിയിൽ നിന്നുള്ള സവിത സുനില ചൗഗലെ (50) ആണ് വ്യത്യസ്തമായ ശരീരഘടനയുള്ള അപൂർവ സ്ത്രീ.
ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണ് സവിത.
സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണ്. ഇതിനെ മെഡിക്കൽ ഭാഷയിൽ “സിറ്റസ് ഇൻവേഴ്സസ്” എന്ന് വിളിക്കുന്നു.
സവിതയ്ക്ക് ഇപ്പോൾ 50 വയസ്സായി. 13 വർഷം മുമ്പാണ് സവിതയുടെ ശരീര രഹസ്യം അറിയുന്നത്. അന്ന് സവിതയ്ക്ക് 37 വയസ്സായിരുന്നു.
2011-ൽ സവിത ഒരു ഹൃദ്രോഗ വിദഗ്ധൻ്റെ പരിശോധനയ്ക്ക് പോയി. ഇസിജിയും എക് സ് റേയും നടത്തിയപ്പോഴാണ് അമ്പരപ്പിക്കുന്ന വസ്തുത വെളിപ്പെട്ടത്.
ഡോക്ടർ ഇത് പരിശോധിച്ച് സ്ഥിരീകരിച്ചു. പിന്നീട് സവിതയെയും ഭർത്താവിനെയും ഡോക്ടർമാർ കാര്യങ്ങൾ പറഞ്ഞ് മനസികളാക്കി കൊടുക്കുകയായിരുന്നു.
‘ജനിതക’മാണ് ഈ അപൂർവ ശരീരപ്രകൃതിക്ക് കാരണം. ജനിതക വസ്തുക്കളുടെ (ജീനുകൾ) വ്യതിയാനം ഭ്രൂണ വികാസത്തെ ബാധിക്കുന്നു.
ഇവിടുത്തെ ജനിതക വസ്തുക്കളിൽ (ജീൻ മ്യൂട്ടേഷൻ) ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന പ്രതികൂല ഫലം കാരണം അവയവങ്ങളുടെ സ്ഥാനം മാറുന്നു.
ഇതൊരു അപൂർവ സംഭവമാണ്. അതൊരു രോഗം പോലുമല്ല. അതുകൊണ്ട് ഒരു കാരണവശാലും പേടിക്കേണ്ട കാര്യമില്ല.
എങ്കിലും ആരെങ്കിലും ഇക്കാര്യം മുൻകൂട്ടി അറിയുകയും ഡോക്ടറെ സ്വതന്ത്രമായി അറിയിക്കുകയും ചെയ്‌താൽ അത് ശസ്ത്രക്രിയാവേളയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കെഎൽഇ ബി.എം. കങ്കൺവാടി ആയുർവേദ മഹാവിദ്യാലയ മേധാവി ഡോ. മഹാന്തേഷ് രാമണ്ണവര വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.