ബെംഗളൂരു-എരുമേലി സ്വകാര്യ ബസ് ഈരാറ്റുപേട്ടയില്‍ തടഞ്ഞ് മിന്നല്‍ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് പോയ സ്വകാര്യ ബസ്സില്‍ 67 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കട്ടപ്പന സ്വദേശി മനോജ്‌ മണിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം പാലാ പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മനോജ് മണിയെ ജാമ്യത്തില്‍ വിട്ടു. ബെംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് എത്തുന്ന സാനിയ എന്ന സ്വകാര്യ ബസില്‍ നിന്നാണ് മനോജിനെ പിടികൂടിയത്. ബസില്‍ കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസിന്റെ പരിശോധന. ഇന്ന് രാവിലെ ബസ് ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ എക്സൈസ് സംഘം തടഞ്ഞു. പിന്നീട് ബസിനകത്തുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും…

Read More

യുവാവിനെ നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; വീഡിയോ വൈറൽ ആയതിനു പിന്നാലെ കേസ് 

ബെംഗളൂരു: യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിക്കുകയുംചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ബെംഗളൂരുവില്‍ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയും റൗഡിയുമായ പവന്‍ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ യുവാവിനെ ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. പവന്‍ ഗൗഡ യുവാവിനെ മര്‍ദിച്ച്‌ അവശനാക്കി വിവസ്ത്രനാക്കുകയും പിന്നീട് നഗ്നനാക്കി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതുമാണ് കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാമാക്ഷിപാളയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച മുതലാണ്…

Read More

നിപ ഭീതി; കേരളത്തിൽ രണ്ട് ജില്ലകൾക്ക് കൂടി ജാഗ്രത 

കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നിപ അവലോകനയോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. ഇന്നലെ നടത്തിയ സർവേയില്‍ 175 പേരുള്ള സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതരെ കണ്ടെത്തിയിട്ടുണ്ട്‌. നിപ ബാധിച്ചു മരിച്ച യുവാവിന്‍റെ റൂട്ട് മാപ്പ് അനുസരിച്ച്‌ മലപ്പുറം ജില്ലയിലെ 175 പേരില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126…

Read More

അവധി ആഘോഷിക്കാൻ പോയ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു 

ബെംഗളൂരു: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടല്‍പേട്ടില്‍ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ

കോട്ടയം: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും. ആലപ്പുഴ പട്ടണക്കാട് തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് നവ്യ പിതാവ് രാജു നായർ, മാതാവ് വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ എന്നിവർക്കൊപ്പം മുതുകുളത്തുനിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു. പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുവെച്ച് ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറിന്റെ പിൻവശം തട്ടി സൈക്കിൾ യാത്രികൻ നിലത്തുവീഴുകയായിരുന്നു. ഇതറിയാതെ ട്രെയിലർ നിർത്താതെ പോകുകയും ചെയ്തു. ഇതോടെ നവ്യയും…

Read More

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം 

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സർ സുനി പറഞ്ഞു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു.

Read More

വ്യാജ ലഹരിക്കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്ത നാലുപോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : ബെംഗളൂരുവിൽ വ്യാജ ലഹരിമരുന്നു കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മൂന്നു പേരെ അറസ്റ്റുചെയ്തസംഭവത്തിൽ നാലു പോലീസുകാരെ സസ്‌പെൻഡ്ചെയ്തു. ബനശങ്കരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീധർ ഗുഗ്രി, എ.എസ്.ഐ. എസ്.കെ. രാജു, കോൺസ്റ്റബിൾമാരായ സതീഷ് ബാഗലി, തിമ്മണ്ണ പൂജാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. രാജൻ എന്നയാൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ബനശങ്കരി പോലീസ് കേസെടുത്തത്. ബനശങ്കരി സെക്കൻഡ് സ്റ്റേജിന് സമീപത്തെ കദിരെനഹള്ളിയിൽ മൂന്നുപേർ ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് രാജൻ പരാതി നൽകിയത്. ഇതേത്തുടർന്ന് പോലീസ് നാർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്…

Read More

ബെംഗളൂരു- ഒഡിഷയിലെ പുരിയിലേക്ക് സർവീസുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു : ബെംഗളൂരു- ഒഡിഷയിലെ പുരി സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. അംബാരി ഉത്സവ് ബസ് ആകും സർവീസ് നടത്തുക. തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം വഴിയാകും സർവീസ്. ഒരു വശത്തേക്ക് മാത്രം 1500 കിലോമീറ്ററുണ്ടാകും. 18 മണിക്കൂറായിരിക്കും യാത്രാസമയം. കർണാടക ആർ.ടി.സി. യുടെ ദൈർഘ്യമേറിയ സർവീസാകും പുരിയിലേക്കുള്ളത്. നിലവിൽ ബെംഗളൂരുവിൽനിന്ന് ഷിർദിയിലേക്കുള്ള (1058) കിലോമീറ്ററാണ് ഏറ്റവും ദൈർഘ്യമേറിയത്.

Read More

ബെംഗളൂരുവിലെ കോളേജ് വിദ്യാർഥി കേരളത്തിൽ നിപ ബാധിച്ച് മരിച്ച സംഭവം; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് ബെംഗളൂരുവിലെ കോളേജ് വിദ്യാർഥി മരിച്ചതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് മലപ്പുറത്ത് മരിച്ചത്. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിഭാഗത്തിൽനിന്നുള്ള സംഘം കോളേജ് സന്ദർശിച്ചു. വിദ്യാർഥികളും ജീവനക്കാരുമടക്കം 32 പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചു. മരിച്ച വിദ്യാർഥിയെ നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നു വിദ്യാർഥികൾ സന്ദർശിച്ചിരുന്നതായും കണ്ടെത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആർക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരിൽ പലരും ബെംഗളൂരുവിൽ മടങ്ങിയെത്തിയെന്നും ആരോഗ്യവകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും…

Read More

ദീപാവലിക്ക് നാട്ടിൽപ്പോകാം; നവംബർ നാലുവരെ നീട്ടി എറണാകുളം സ്പെഷ്യൽ

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം പ്രത്യേക തീവണ്ടി (06101/02) നവംബർ നാലുവരെ നീട്ടി. ദീപാവലി യാത്ര-ത്തിരക്ക് കണക്കിലെടുത്താണ് നീട്ടിയത്. 19 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചത്. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്തുനിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും. യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തിച്ചേരും. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം…

Read More
Click Here to Follow Us