ബന്ധുവിന് കരള്‍ പകുത്തു നൽകിയതിന് പിന്നാലെ യുവതി മരിച്ചു 

ബെംഗളൂരു: ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരള്‍ ലഭ്യമല്ലാത്തതിനാല്‍ അർച്ചനയുടെ കരള്‍ ഭാഗം നല്‍കുകയായിരുന്നു. 12 ദിവസം മുമ്പാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നത്. കരള്‍ സ്വീകരിച്ചയാള്‍ സുഖമായിരിക്കുന്നു. അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Read More

സ്വിമ്മിംഗ് പൂളിൽ വീണ് 3 വയസുകാരൻ മരിച്ചു 

കൊച്ചി: സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിലാണ് കുട്ടി വീണത്. അവധിക്കാലമായതിനാല്‍ വീട്ടില്‍ ബന്ധുക്കളെല്ലാം ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

Read More

ന്യൂയോർക്ക് സിറ്റിയിലെ സ്കൈഡെക്ക് സന്ദർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ 250 മീറ്റർ ഉയരമുള്ള വിനോദസഞ്ചാര കേന്ദ്രം നിർമിക്കാൻ ആഗ്രഹിക്കുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ യുഎസ് സന്ദർശനത്തിനിടെ ന്യൂയോർക്ക് സിറ്റിയിലെ സ്‌കൈഡെക്ക് സന്ദർശിച്ചു. ഹഡ്‌സൺ യാർഡിലെ ഒരു കെട്ടിടത്തിൻ്റെ 100-ാം നിലയിൽ 7,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ‘ദ എഡ്ജ്’ എന്ന സ്കൈഡെക്ക് അദ്ദേഹം സന്ദർശിച്ചു. സ്‌കൈഡെക്ക് ഫ്ലോർ മുതൽ സീലിംഗ് വരെ പൂർണ്ണമായും ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്, കൂടാതെ ബിഗ് ആപ്പിളിൻ്റെ മനോഹരമായ 360 ഡിഗ്രി കാഴ്ചയും പ്രദാനം ചെയ്യുന്നു. സന്ദർശന വേളയിൽ ശിവകുമാർ ആർക്കിടെക്റ്റ് ഡോ. ബാബു കിലാരയുമായി കൂടിക്കാഴ്ച…

Read More

ഗുണ്ടൽപേട്ടിൽ അപകടം 6 വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

സുൽത്താൻബത്തേരി : ഓണാവധിക്ക് കർണാടക ഗുണ്ടൽപേട്ടിലെ പൂപ്പാടം സന്ദർശിക്കാനെത്തിയ കുടുംബത്തിലെ മൂന്നുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല പാഴൂർ വീട്ടിൽ ധനേഷ് (38), ഭാര്യ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (ആറ്്) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ട് ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു അപകടം. പൂപ്പാടങ്ങൾ സന്ദർശിച്ചശേഷം ധനേഷും കുടുംബവും ബത്തേരി ഭാഗത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് കരിങ്കല്ലുകയറ്റി വരുകയായിരുന്ന ടോറസ് ലോറി ബൈക്കിന്റെ പിന്നിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ധനേഷ് റോഡിലേക്ക് തെറിച്ചുവീണു. അഞ്ജുവും മകൻ ഇഷാൻ കൃഷ്ണയും ബൈക്കും ലോറിക്കടിയിൽ കുടുങ്ങിപ്പോയിരുന്നു.…

Read More

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈ ദിവസത്തേക്ക് നീട്ടി; വിശദാംശങ്ങൾ അറിയാൻ

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് പുറപ്പെടുവിച്ച മുഴുവൻ മാർഗനിർദേശങ്ങളും നടപ്പാക്കണമെന്നും ബിബിഎംപി ആവശ്യപ്പെട്ടു. സിസിടിവി കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള മാർഗനിർദേശം പാലിക്കാൻ നേരത്തെ സെപ്റ്റംബർ 15 വരെയായിരുന്നു ബിബിഎംപി സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിജി അസോസിയേഷനുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇതു നീട്ടുകയായിരുന്നു. എല്ലാ പിജികളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്. കൂടാതെ 90 ദിവസത്തെ ഫുട്ടേജുകൾ…

Read More

ജയിൽ റെയിഡ്; ‘മുൻകാല റെക്കോർഡുകൾ തകർത്ത് ഏറ്റവുമധികം അനധികൃത വസ്തുക്കൾ പിടിച്ചെടുത്തു’

jail

ബംഗളൂരു: ബംഗളൂരു സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി, സമീപകാലത്ത് കണ്ടെത്തിയതിലും ഏറ്റവും കൂടുതൽ സ്മാർട്ഫോണുകളും മറ്റ് അനധികൃത വസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡസൻ കണക്കിന് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ കുപ്രസിദ്ധ ഗുണ്ടാസംഘം ‘വിൽസൺ ഗാർഡൻ’ നാഗയെയും കൂട്ടാളികളെയും പാർപ്പിച്ചിരിക്കുന്ന 11 സെല്ലുകളെ ലക്ഷ്യമാക്കിയാണ് തിരച്ചിൽ നടത്തിയത്. കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയും നാഗയെപ്പോലുള്ള ഗുണ്ടാസംഘങ്ങളും ഉൾപ്പെടെയുള്ള വിഐപി അന്തേവാസികൾക്ക് “പ്രത്യേക പരിഗണന” നൽകിയെന്ന ആരോപണത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഓപ്പറേഷൻ നടന്നത്. വിവാദത്തിൽ സംസ്ഥാന സർക്കാർ…

Read More

അന്താരാഷ്ട്ര ജനാധിപത്യദിനം 4.8 ലക്ഷത്തോളം ഭരണഘടന കൈകൊണ്ട് പ്രിന്റ് ചെയ്തെടുത്ത് വിദ്യാർഥികൾ

ബെംഗളൂരു : അന്താരാഷ്ട്ര ജനാധിപത്യദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കൈകൊണ്ട് പ്രിന്റ് ചെയ്ത് വിദ്യാർഥികൾ. ബെംഗളൂരു വിധാൻ സൗധയ്ക്കുമുന്നിൽ നടന്ന ചടങ്ങിൽ ‘റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ’ എന്നസംഘടനയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ഇത്തരത്തിൽ 4800 ആമുഖങ്ങൾ വിദ്യാർഥികൾ പ്രിന്റ് ചെയ്തു. ‘പ്രിന്റ് യുവർ ഓൺ പ്രിയാംബിൾ’ എന്നപേരിൽ സജ്ജമാക്കിയ സ്റ്റാളിൽ ഓരോരുത്തരെത്തി ആമുഖം പ്രിന്റ് ചെയ്തെടുത്തു. വിദ്യാർഥികൾക്കുപുറമേ വിവിധമേഖലകളിൽ ജോലിചെയ്യുന്നവരും പങ്കെടുത്തതായി ‘റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ’ അംഗം വിനയ് കുമാർ പറഞ്ഞു.

Read More

ഗൗരി ലങ്കേഷ് വധം: നാലു പ്രതികൾക്കുകൂടി ജാമ്യം

ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിൽ നാലു പ്രതികൾക്കുകൂടി ജാമ്യമനുവദിച്ച് കർണാടക ഹൈക്കോടതി. കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തെ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ആറാംപ്രതി ഭാരത് ജയവന്ദ് കുരാനെ (42), ഒമ്പതാംപ്രതി സുധൻവ ഗൗധേൽകർ (43), 13-ാംപ്രതി സുജിത് കുമാർ (42), 16-ാംപ്രതി ശ്രീകാന്ത് പങ്കാർക്കർ (48) എന്നിവർക്കാണ് പുതുതായി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടിയുടേതാണ് നടപടി. അഞ്ച്, ഏഴ്, 11, 17 പ്രതികൾക്കാണ് നേരത്തെ…

Read More

76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ചു

ബെംഗളൂരു : സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുണ്ടായിരുന്ന ഹൈദരാബാദ് സംസ്ഥാനം കർണാടകത്തിൽ ലയിച്ചതിന്റെ സ്മരണപുതുക്കി 76-ാമത് കല്യാണ കർണാടക ദിനം ആഘോഷിച്ച് കർണാടക സർക്കാർ. ഇതോടനുബന്ധിച്ച് കല്യാണ കർണാടകയുടെ ഭാഗമായ കലബുറഗിയിലാണ് ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേർന്നത്. മേഖലയുടെ വികസനത്തിന് കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചു. 1,685 കോടി രൂപ ചെലവിൽ കലബുറഗിയെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി വരികയാണെന്ന് ആഘോഷം ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പിന്നാക്ക ജില്ലയിലെ ജീവിതനിലവാരം വർധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലബുറഗി, ബെല്ലാരി മുനിസിപ്പൽ കോർപ്പറേഷനുകൾക്ക്…

Read More

ഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ; 18 തികയാത്തവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി 

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ (Teen Accounts) ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും. കൗമാരക്കാർ അവരുടെ…

Read More
Click Here to Follow Us