500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി 

ലക്നൗ: പണം മോഷ്ടിച്ചെന്നാരോപിച്ച്‌ 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി.

ഉത്തർപ്രദേശിലെ ഗാസിയാബാദ് ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.

പത്ത് വയസുകാരൻ അഹദിനെയാണ് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ പിതാവ് നൗഷാദ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്.

നൗഷാദ് ആദ്യം മകൻ അഹദിനെ ബെല്‍റ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും പിന്നീട് ചപ്പാത്തി പലക കൊണ്ടുവന്ന് തലയില്‍ അടിക്കുകയുമായിരുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അഹദിനെ പിതാവ് 30 മിനിറ്റോളം ക്രൂരമായി മർദിച്ചെന്നാണ് വിവരം.

ഇതിനിടെ അഹദിനെ രക്ഷിക്കാൻ മുത്തശ്ശിമാർ ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കണ്ടത് അടിയേറ്റ് അഹദ് അബോധാവസ്ഥയിലായതാണ്.

ഉടൻ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൗഷാദിന്റെ ആദ്യ ഭാര്യയുടെ മകനാണ് അഹദ്. രണ്ടാം ഭാര്യയില്‍ ഒരു മകളും നൗഷാദിനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts