സ്വകാര്യ ഫാംഹൗസില്‍ റെയ്ഡ്; 15 ഓളം സ്ത്രീകളെ അബോധാവസ്ഥയിൽ കണ്ടെത്തി 

ബെംഗളൂരു: മൈസൂരുവിലെ സ്വകാര്യ ഫാം ഹൗസില്‍ പുലർച്ചെ വരെ നീണ്ട റേവ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്.

മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസിലാണ് പാര്‍ട്ടി നടന്നത്.

പോലീസ് ഞായറാഴ്ച പുലർച്ചെ നടത്തിയ റെയ്ഡില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ അറസ്റ്റ് ചെയ്തു.

നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം പാര്‍ട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്.

പരിശോധനയ്ക്കിടെ 15-ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല.

കസ്റ്റഡിയിലെടുത്തവരെയെല്ലാം പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതനുസരിച്ച്‌ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് രാസലഹരി കണ്ടെടുത്തിട്ടില്ലെന്ന് മൈസൂരു എസ്.പി. വിഷ്ണുവര്‍ധനും മാധ്യമങ്ങളോട് പറഞ്ഞു.

മദ്യവും സിഗരറ്റുകളും ഫാംഹൗസിലുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരുടെയും രക്തസാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചു.

ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി.

ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് എസ്.പി. വ്യക്തമാക്കി.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

ഈ സംഭവത്തില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു.

കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കാൻ പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts