ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കർണാടക സ്വദേശി കേരളത്തിൽ പിടിയിൽ 

കൊച്ചി: ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍ കർണാടക ഗുല്‍ബർഗ എൻജിഒ കോളനിയില്‍ പ്രകാശ് ഈരപ്പ (49) യെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്.

കിഴക്കമ്പലം മലയിടം തിരുത്ത് സ്വദേശിക്കാണ് പണം നഷ്ടമായത്.

സ്വകാര്യ കമ്പനിയുടെ ഷെയർ മാർക്കറ്റിംഗ് ചീഫ് ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി മലയിടം തുരുത്ത് സ്വദേശി പരിചയപ്പെടുന്നത് ചാറ്റിങ്ങിലൂടെ വിശ്വാസത ആർജ്ജിച്ചു.

തുടർന്ന് ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വൻ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

  നിയമപോരാട്ടം മുറുകുന്നു; ബൈക്ക് ടാക്സി തടയാൻ സർക്കാർ സുപ്രീം കോടതിയിൽ;

പല ഘട്ടങ്ങളിലായി പല അക്കൗണ്ടുകളിലേക്കാണ് പതിനൊന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നിക്ഷേപിച്ചത്.

നിക്ഷേപിച്ച തുകയും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പു സംഘം പണം നിക്ഷേപച്ചയാളെ ബ്ലോക്ക് ചെയ്തു.

വാട്സ് അപ്പ് കോള്‍ വഴിയാണ് ഇവർ തമ്മില്‍ ബന്ധപ്പെട്ടിരുന്നത്.

തുടർന്ന് പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു.

വിലയ്ക്കു വാങ്ങിയ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്.

ഒരു പാട് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്.

തട്ടിപ്പിലൂടെ ലഭിക്കുന്ന തുക സംഘം ബിറ്റ്കോയിനാക്കി മാറ്റും.

  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ

ഇയാളുടെ ബാങ്ക് അഡ്രസും വ്യാജമായിരുന്നു. പ്രതിയുടെ അക്കൗണ്ട് വഴിയും ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. വേഷം മാറി ദിവസങ്ങളോളം കർണ്ണാടകയില്‍ താമസിച്ചാണ് പോലീസ് ഇയാളുടെ വിവരം ശേഖരിച്ചത്.

ഒരു പാട് ആളുകള്‍ ഇവരുടെ തട്ടിപ്പിന്നിരയായിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം.

തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എല്‍ അഭിലാഷ്, സീനിയർ സിപിഒ കെ.കെ ഷിബു, സിപിഒ മാരായ അരുണ്‍ കെ.കരുണ്‍, മിഥുൻ മോഹൻ, വർഗീസ് ടി.വേണാട്ട്, കെ.ബി മാഹിൻ ഷാ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us