കന്നഡ നടൻ ദർശന് ജയിൽ മുറിയിൽ ടിവി

ബെംഗളൂരു: ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയുടെ അഭ്യർത്ഥനയെത്തുടർന്ന് സെല്ലിൽ ടെലിവിഷൻ നൽകുമെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ട്. രേണുകസ്വാമി വധക്കേസിലെ ദർശൻ ഉൾപ്പെടെ 17 പ്രതികൾക്കെതിരെ 3,991 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു പൊലീസ് ബുധനാഴ്ച സമർപ്പിച്ചത്. ആഗസ്ത് 29 ന്, നടനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ബല്ലാരിയിലേക്ക് മാറ്റി, ജയിലിൻ്റെ പുൽത്തകിടിയിൽ ഒരു ഗുണ്ട ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങിനടക്കുന്ന ഫോട്ടോ വൈറലായതിനെ തുടർന്ന് നടനെ ജയിലിൽ നിന്നും മാറ്റിയതായാണ് റിപ്പോർട്ടുകൾ വന്നത്. “തൻ്റെ കേസുമായി ബന്ധപ്പെട്ട…

Read More

ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ; ​ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ,

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന…

Read More

വിനായകന് ജാമ്യം ലഭിച്ചു

ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ എയർപോർട്ട് പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച…

Read More

2 ദിവസം മുമ്പ് വിവാഹിതയായ നവവധു വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു : വാഹനാപകടത്തിൽ നവവധു മരിക്കുകയും ഭർത്താവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡികെ ജില്ലയിലെ ബണ്ട്വാല താലൂക്കിലെ തലപ്പാടിയിലാണ് സംഭവം. പെർണിനടുത്ത് ഒദ്യഡഗയയിൽ താമസിക്കുന്ന അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് വാഹനാപകടത്തിൽ മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷ് കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവദമ്പതികൾ ബിസി റോഡിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ചാടി കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു. തൽഫലമായി, കാർ തകർന്നു, ഗുരുതരമായ രക്തസ്രാവം മൂലമാണ് യുവതി മരിച്ചത്, അനീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ…

Read More

18 വയസുകാരൻ ഉൾപ്പെടെ നാല് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ ഉത്സവംകഴിഞ്ഞു മടങ്ങിയ നാലുപേർ ബൈക്കിടിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി മുദ്ദെബിഗൽ താലൂക്കിലെ കുന്ദോജി ഗ്രാമത്തിലാണ് അപകടം. അനിൽ എം. ഖൈനൂർ (23), നിംഗരാജു ചൗഡി (22), കുമാർ പ്യാടി (18), മഹന്തപ്പ ബാഗേവാടി (24) എന്നിവരാണ് മരിച്ചത്. കുന്ദോജി ഗ്രാമത്തിലെ ഉത്സവംകഴിഞ്ഞ് ബൈക്കുകളിൽ വീട്ടിലേക്കുമടങ്ങുകയായിരുന്നു ഇവർ. ബൈക്ക് നിർത്തി റോഡിന്റെ മറുവശത്തുപോയി വിശ്രമിച്ചശേഷം തിരികെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുദ്ദെബിഹൽ…

Read More

19-കാരിയെ പീഡിപ്പിച്ച് കൊന്നു; മൂന്നുപേർ പിടിയിൽ

ബെംഗളൂരു : ബീദറിൽ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഗുണതീർഥവാടി സ്വദേശികളാണ് പിടിയിലായത്. ഓഗസ്റ്റ് 29-ന് കാണാതായ യുവതിയെ കഴിഞ്ഞദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ സംശയം. യുവതിയുമായി പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യംചെയ്തപ്പോൾ മറ്റുരണ്ടുപേരുടെ പങ്കിനെക്കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു.

Read More

രണ്ടാംബാച്ച് ദസറ ആനകളുടെ ഭാരപരിശോധന ആരംഭിച്ചു: തൂക്കത്തിൽ മുന്നിൽ സുഗ്രീവൻ

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെത്തിച്ച രണ്ടാംബാച്ച് ദസറ ആനകളുടെ തൂക്കത്തിൽ 5190 കിലോഗ്രാം ഭാരവുമായി സുഗ്രീവൻ ഒന്നാമൻ. മഹേന്ദ്ര (4910 കിലോഗ്രാം), പ്രശാന്ത (4875 കിലോഗ്രാം), ദൊഡ്ഡഹരവെ ലക്ഷ്മി (3485 കിലോഗ്രാം), ഹിരണ്യ (2930 കിലോഗ്രാം) എന്നിങ്ങനെയാണ് മറ്റ് ആനകളുടെ ഭാരം. കഴിഞ്ഞവർഷം സുഗ്രീവന് 5310 കിലോഗ്രാമായിരുന്നു ഭാരം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മൈസൂരു കൊട്ടാരത്തിന്റെ വടക്കേ ഗേറ്റിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള തൂക്കം അളക്കുന്ന പാലത്തിലേക്ക് ആനകളെ കൊണ്ടുപോയപ്പോൾ വഴിയിലുടനീളം ജനങ്ങൾ സ്വീകരണം നൽകി. കെ.ആർ. സർക്കിൾ, സയ്യാജി റാവു റോഡ് എന്നിവിടങ്ങളിലൂടെയാണ്…

Read More

റായ്ച്ചൂർ ബസ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു 

ബെംഗളൂരു: റായ്ചൂരില്‍ സ്കൂള്‍ ബസും കല്യാണ്‍ കർണാടക കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ കെ.നിതിഷ് അറിയിച്ചു. ട്രാൻസ്പോർട്ട് കോർപറേഷന്റെ സഹായമാണിത്. ഗുരുതരമായി പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപ വീതവും നല്‍കും. സ്കൂള്‍ ബസില്‍ സഞ്ചരിച്ച സമർഥ് (ഏഴ്), ശ്രീകാന്ത് (12) എന്നിവരാണ് മരിച്ചത്. 30 കുട്ടികളുള്‍പ്പെടെ 40 പേർക്ക് പരിക്കേറ്റിരുന്നു. റായ്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ ചികിത്സയിലുള്ള മൂന്നുകുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.

Read More

നടൻ ദർശന് വാർത്തകൾ അറിയാൻ ജയിലിൽ 32 ഇഞ്ച് ടിവി 

ബെംഗളൂരു: കൊലക്കേസില്‍ വിചാരണ നേരിടുന്ന കന്നഡ നടൻ ദർശന് ജയിലില്‍ 32 ഇഞ്ച് ടിവി അനുവദിച്ച്‌ അധികൃതർ. തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ അറിയാനാണ് താരം ടിവി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നല്‍കിയ അപേക്ഷ പ്രകാരം ശനിയാഴ്ചയാണ് അധികൃതർ ടിവി അനുവദിച്ചിരിക്കുന്നത്. ജയിലിനുള്ളില്‍ താരത്തിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കുപ്രസിദ്ധ കുറ്റവാളികള്‍ക്കൊപ്പം സെല്ലിനു പുറത്തിരുന്ന് താരം സിഗരറ്റ് വലിക്കുന്നതും, കാപ്പി കുടിക്കുന്നതും വിഡിയോ കോള്‍ ചെയ്യുന്നതുമായ ഫോട്ടോകള്‍ പുറത്തു വന്നതിനെത്തുടർന്നാണ് ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റിയത്. രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ…

Read More

ഗണേഷ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ചിക്കമംഗലൂരു ജില്ലയിലെ ബ്യാരപുര ഗേറ്റില്‍ ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ശനിയാഴ്ച രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ലിങ്കതഹള്ളി സ്വദേശികളായ കെ.ശ്രീധർ(20), എം.ധനുഷ്(20) എന്നിവരാണ് മരിച്ചത്. പത്തു ദിവസം നീളുന്ന ആഘോഷ ഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്ന ഏഴ് യുവാക്കള്‍ ഗണേശോത്സവ ഭാഗമായി ഗ്രാമത്തില്‍ സ്ഥാപിക്കാനുള്ള കൂറ്റൻ വിഗ്രഹവുമായി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനം താരികെരെ ടൗണില്‍ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ശിവമോഗ്ഗ മെഗ്ഗാൻ ആശുപത്രിയിലും മൂന്നു പേരെ താരിക്കെരെ ഗവ.താലൂക്ക് ആശുപത്രിയിലും…

Read More
Click Here to Follow Us