യുവതിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരം പുറത്ത്. 31കാരനായ മുക്തിരഞ്ജൻ പ്രതാപ് റേയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഭുയിൻപൂർ ഗ്രാമത്തിലെ വീടിനു സമീപത്തായുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷയില്‍ പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യാനായി പോലീസ് എത്താനിരിക്കെയായിരുന്നു ആത്മഹത്യ. മുക്തിരഞ്ജൻ ആത്മഹത്യ ചെയ്തതായി ബെംഗളൂരു ഡിസിപി (സെൻട്രല്‍) ശേഖർ എച്ച്‌ തെക്കണ്ണവർ സ്ഥിരീകരിച്ചു. കുറ്റം ചെയ്തതായി സമ്മതിക്കുന്ന ആത്മഹത്യാ കുറിപ്പ് പ്രതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തതായി ഒഡീഷ…

Read More

കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തിയ മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: മലയാളിയായ കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലില്‍ ബുർഖ ധരിച്ചെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പം പി.ഇ.എസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ കാണാനാണ് യുവാവ് ബുർഖ ധരിച്ച്‌ ഹോസ്റ്റലിലെത്തിയത്. ബെംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. കേരളത്തില്‍വെച്ച്‌ രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്. ബെംഗളൂരുവിൽ നിന്ന് ട്രെയിനില്‍ കുപ്പത്തെത്തിയ യുവാവ് ചൊവ്വാഴ്ച വൈകീട്ട് വേഷം മാറി പെണ്‍കുട്ടിയുടെ ഹോസ്റ്റലിലേക്കെത്തുകയായിരുന്നു. സംശയം തോന്നി ഹോസ്റ്റല്‍ ജീവനക്കാർ പിടിച്ചുവെച്ച്‌ പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്ന്…

Read More

ലേഡീ സൂപ്പര്‍സ്റ്റാറിന്റെ കാതുകുത്തല്‍ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്

NAYANTHARA

സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് നയന്‍താര. വൈകിയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയതെങ്കിലും പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ നയന്‍സിന്റെ ഏറ്റവും പുതിയ വീഡീയോയാണ് സോഷ്യല്‍മീഡീയയില്‍ ട്രെന്‍ഡാവുന്നത്. നയന്‍താര മേക്കാത് കുത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നയന്‍സ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നതും. കാതു കുത്തുന്നതിലെ ടെന്‍ഷനും ക്യൂട്ട് എക്‌സ്പ്രഷനുകളും കൊണ്ട് സമ്പന്നമാണ് വീഡിയോ. ഒപ്പം ആവേശം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഇലുമിനാറ്റി ഗാനവും പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…

Read More

ഗതാഗത ജീവനക്കാർ സമരത്തിത്തിലേക്ക്: കെഎസ്ആർടിസി, ബിഎംടിസി ബസ് സർവീസുകൾ ആശങ്കയിൽ

ബംഗളൂരു, സെപ്റ്റംബർ 25: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ ആറ് ട്രാൻസ്‌പോർട്ട് സംഘടനകൾ സമരത്തിലേക്ക്. ഈ മാസം 26നകം ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 27ന് യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് സംഘം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയും ബിഎംടിസിയും ഉൾപ്പെടെ നാല് കോർപ്പറേഷനുകളിലായി ആകെ 23,978 ബസുകളാണുള്ളത്, ഇതിൽ 1,04,450 ജീവനക്കാരാണുള്ളത്.

Read More

ശക്തമായ എതിർപ്പ്; ശ്മശാന ഭൂമിയിലെ ഇന്ദിരാ കാൻ്റീന് നിർമാണം ഉപേക്ഷിച്ചു.

ബെംഗളൂരു : ഹുബ്ബള്ളി മണ്ടൂര റോഡിലെ ശ്മശാന ഭൂമിയിലെ ഇന്ദിരാ കാൻ്റീന് നിർമാണം സംബന്ധിച്ച വിവാദം ഒടുവിൽ കെട്ടടങ്ങി. എം.എൽ.എ പ്രസാദ് അബ്ബയ്യയോട് ശ്മശാനത്തിൽ ഇന്ദിരാ കാൻ്റീൻ നിർമിക്കുന്നതിനെതിരെ ഹിന്ദു അനുകൂല സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന് സംഘർഷമുണ്ടാകുകയും സ്ഥിതി ഗുരുതരമാവുകയും ചെയ്തു. മഹാനഗര കോർപ്പറേഷൻ ഒടുവിൽ നാട്ടുകാരുടെയും ഹൈന്ദവ സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ശ്മശാനത്തിലെ ഇന്ദിരാ കാൻ്റീൻ നിർമാണത്തിൽ നിന്ന് പിന്മാറി. ഹുബ്ബള്ളിയിലെ ഇന്ദിരാ കാൻ്റീനായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ ചർച്ചാ വിഷയം. ഇത് പ്രസാദ് അബ്ബയ്യ എംഎൽഎയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.…

Read More

കരബാവോ കപ്പ്‌ മുത്തിപ്പുണർന്ന് ആഴ്സണൽ

ആഴ്സണൽ. കരബാവോ കപ്പിൽ വിജയക്കുതിപ്പുമായി ആർസണൽ.യുവതാരങ്ങളുമായി ഇറങ്ങിയ ഗണ്ണേഴ്‌സ് ലീഗ് വണ്‍ ക്ലബ്ബ് ബോള്‍ട്ടന്‍ വാന്‍ഡേഴ്‌സിനെ തകർത്താണ് ആഴ്സണലിന്റെ വിജയത്തേരോട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.17കാരൻ ഏഥൻ ന്വാനേരിയുടെ ഇരട്ട ഗോൾ മത്സരത്തിൽ വൻ തരംഗമായി. സ്വന്തം തട്ടകത്തിലെ എമറാട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുൻപോട്ട് പാഞ്ഞു. ബോള്‍ട്ടന്‍ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്തു കൊണ്ട് ഡക്ലന്‍ റൈസാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പത്ത് മിനിറ്റിന് ശേഷം ആഴ്‌സണല്‍ സ്‌കോര്‍ ഇരട്ടിയാക്കി. 37-ാം മിനിറ്റില്‍ റഹീം…

Read More

വിനായക് നായിക് വധക്കേസ്; മുഖ്യപ്രതിയെന്ന സംശയിക്കുന്ന വ്യവസായി ആത്മഹത്യ ചെയ്തു

ബെംഗളൂരു: കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വ്യവസായി (ബിസിനസ്മാൻ) വിനായക് നായിക്കിനെ കൊലപ്പെടുത്താൻ പണം നൽകിയെന്ന് പറയപ്പെടുന്ന ഗോവയിൽ നിന്നുള്ള വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗുരുപ്രസാദ റാണെയാണ് അന്തരിച്ച വ്യവസായി. ഗോവയിലെ മണ്ഡോവി നദിയിൽ ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സെപ്തംബർ 22ന് പുലർച്ചെ 5.30ന് കാർവാർ താലൂക്കിലെ ഹനകോണയിൽ വ്യവസായി വിനായക് നായിക്കിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കൊലയാളികൾ അരുംകൊല ചെയ്ത് രക്ഷപ്പെട്ടു. പിന്നീട് ഉത്തര കന്നഡ പോലീസ് കൊലയാളികൾക്കായി കെണിയൊരുക്കി. സമാനമായി ഇന്നലെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുപ്രസാദ് റാണെയാണ് കൊലപാതകത്തിന്…

Read More

രാജവെമ്പാലയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് പിറ്റ് ബുള്‍

മനുഷ്യരെ പല അപകടങ്ങളില്‍ നിന്നും നായകള്‍ രക്ഷിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച പിറ്റ് ബുള്‍ നായയാണ് വാര്‍ത്തകളില്‍ താരമാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുകയാരുന്നു പിറ്റ് ബുള്‍ നായ. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ട് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം നടന്നത്. കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു.…

Read More

ബംഗളൂരു കൊലപാതകം; മുഖ്യപ്രതി ഒഡിഷയിൽ ജീവനൊടുക്കി

കർണാടക: ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജൻ എന്നയാളെയാണ് ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) മൃതദേഹ ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റിലെ ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഒളിയിടത്തിലെത്തിയപ്പോഴാണു മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു…

Read More

ചന്ദ്രനിൽ പുരാതന ഗർത്തം കണ്ടെത്തി ചന്ദ്രയാൻ മൂന്നിലെ റോവർ

ബെംഗളൂരു : ചന്ദ്രയാൻ മൂന്നിലെ റോവർ ചന്ദ്രനിൽ 160 കിലോമീറ്റർ വീതിയുള്ള പുരാതന ഗർത്തത്തിന്റെ തെളിവുകൾ കണ്ടെത്തി. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പുറത്തിറക്കിയ ‘സയൻസ് ഡയറക്ടി’ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ വിവരങ്ങളുള്ളത്. റോവറിലെ ഒപ്റ്റിക്കൽ ഹൈ റെസലൂഷൻ ക്യാമറകളെടുത്ത ചിത്രങ്ങളാണ് ഗർത്തത്തിന്റെ ഘടന വെളിപ്പെടുത്തിയത്. ഇത് ചന്ദ്രനെക്കുറിച്ച് സുപ്രധാന സൂചനകൾ നൽകുന്നതാണ്. 2023 ഓഗസ്റ്റ് 23-നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 14 ദിവസത്തെ പ്രവർത്തനത്തിനുശേഷം ലാൻഡറിനെയും റോവറിനെയും ‘സ്ലീപ്പ് മോഡി’ലേക്ക് മാറ്റിയിരിക്കയാണ്.

Read More
Click Here to Follow Us