കരബാവോ കപ്പ്‌ മുത്തിപ്പുണർന്ന് ആഴ്സണൽ

ആഴ്സണൽ. കരബാവോ കപ്പിൽ വിജയക്കുതിപ്പുമായി ആർസണൽ.യുവതാരങ്ങളുമായി ഇറങ്ങിയ ഗണ്ണേഴ്‌സ് ലീഗ് വണ്‍ ക്ലബ്ബ് ബോള്‍ട്ടന്‍ വാന്‍ഡേഴ്‌സിനെ തകർത്താണ് ആഴ്സണലിന്റെ വിജയത്തേരോട്ടം.

ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.17കാരൻ ഏഥൻ ന്വാനേരിയുടെ ഇരട്ട ഗോൾ മത്സരത്തിൽ വൻ തരംഗമായി.

സ്വന്തം തട്ടകത്തിലെ എമറാട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുൻപോട്ട് പാഞ്ഞു. ബോള്‍ട്ടന്‍ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്തു കൊണ്ട് ഡക്ലന്‍ റൈസാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

പത്ത് മിനിറ്റിന് ശേഷം ആഴ്‌സണല്‍ സ്‌കോര്‍ ഇരട്ടിയാക്കി. 37-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ് നല്‍കിയ പാസില്‍ നിന്ന് ഏഥന്‍ ന്വാനേരിയാണ് ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ 64-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ആഴ്‌സണലിന് വേണ്ടി ലക്ഷ്യം കണ്ടു. ബുകായോ സാകയുടെ ഷോട്ടില്‍ റീബൗണ്ട് ലഭിച്ച പന്ത് സ്‌റ്റെര്‍ലിങ് വലയിലെത്തിക്കുകയായിരുന്നനു.

77-ാം മിനിറ്റില്‍ കായ് ഹവേര്‍ട്‌സിന്റെ ഗോളോടെ ഗണ്ണേഴ്‌സ് വിജയം പൂര്‍ത്തിയാക്കി. സ്റ്റെര്‍ലിങ്ങിന്റെ ഷോട്ടില്‍ ലഭിച്ച റീബൗണ്ട് പകരക്കാരനായി ഇറങ്ങിയ ഹാവേര്‍ട്‌സ് ഗോളാക്കി മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts