ലൈംഗിക ആരോപണം; മുകേഷ് അടക്കമുള്ള താരങ്ങളുടെ അറസ്റ്റ് ഉടൻ ഇല്ല 

കൊച്ചി: ലൈംഗിക പീഡന കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല.

കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എഐജി ജി പൂങ്കുഴലി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ ഫെഫ്ക യോഗം ചേരുകയാണ്.

ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗിക പീഡന ആരോപണങ്ങളില്‍ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

  മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്

ഇനി മുകേഷ് അടക്കമുള്ള അഭിനേതാക്കളെ ചോദ്യം ചെയ്യണം.

എന്നാല്‍ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനത്തിനായി പോലീസ് കാത്തിരിക്കുന്നത്.

ആരോപണം ഉന്നയിച്ചിരിക്കുന്ന പരാതികളില്‍ പല സംഭവങ്ങളും നടന്നിരിക്കുന്നത് വർഷങ്ങള്‍ക്ക് മുൻപാണ്.

ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെത്തുന്നത് വെല്ലുവിളിയാണ്.

എങ്കിലും സാഹചര്യത്തെളിവുകളടക്കം പരിശോധിച്ച്‌ സത്യം കണ്ടെത്താനാകുമെന്ന് പൂങ്കുഴലി പറഞ്ഞു.

അഭിനേതാക്കളായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, സംവിധായകൻ രഞ്ജിത്ത് എത്തിവർക്കെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റുകളടക്കം പരാതി നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
[masterslider id="10"]

Related posts

Click Here to Follow Us