ബെംഗളൂരു: നഗര നിരത്തുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനമാണ് കെട്ടിവലിച്ച് കൊണ്ടുപോകുന്നത് (ടോയിങ്)ട്രാഫിക് പോലീസ് പുനരാരംഭിച്ചു .
കഴിഞ്ഞ ദിവസം ഫ്രീഡം പാർക്കിനോട് ചേർന്ന ഗാന്ധി നഗർ, മജസ്റ്റിക് മേഖലകളിൽ നിന്നായി നൂറിലേറെ വാഹനങ്ങൾ നീക്കം ചെയ്തു.
ആദ്യ ഘട്ടത്തിൽ അനധികൃത പാർക്കിങ്ങിനുള്ള പിഴ മാത്രമാണ് ഉടമകളിൽ നിന്നും ഈടാക്കുന്നത്.
അടുത്ത ഘട്ടത്തിൽ ടോയിങ് ചിലവ് ഉൾപ്പെടെ ഉടമകൾ നൽകേണ്ടി വരും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
ഇതിനായി 1194 റോഡുകൾ പാർക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ നിയമ ലംഘകർക്കെതിരെ നടപടി കർശനമാക്കും. പരക്കെ പരാതി ഉയർന്നതോടെ 2022 ഫെബ്രുവരിയിലാണ് വാഹനങ്ങൾ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് ട്രാഫിക് പോലീസ് നിർത്തിവെച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.