ബെംഗളൂരു: കൊലപാതക കേസില്‍ റിമാൻഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലില്‍ വിഐപി പരിഗണന. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ദർശൻ മൂന്ന് പേർക്കൊപ്പം ഇരിക്കുന്ന ചിത്രം എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നു. കസേരയില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പില്‍ എന്തോ കുടിക്കുന്നതിന്റെയുമെല്ലാം ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജയിലില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് മുൻപ് ദർശൻ നല്‍കിയ ഹർജി ബെംഗളൂരു 24-ാം എസിഎംഎം കോടതി തള്ളിയിരുന്നു. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ…
Read MoreDay: 25 August 2024
ആൺകുട്ടികളോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; സഹോദരിമാരെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു
ബെംഗളൂരു: ദാസറഹള്ളിയിലെ കാവേരി ലേഔട്ടില്‍ സഹോദരിമാരായ സ്‌കൂള്‍ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറുത്ത് കൊന്നു. പത്താം ക്ലാസ് വിദ്യാർഥിനി സോണി (16), എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രുതി (14) എന്നിവരാണ് മരിച്ചത്. പ്രതി മോഹൻ ഒളിവിലാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ് മോഹൻ. ഒമ്പത് വർഷം മുമ്പാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ അനിത യാദവിനെ മോഹൻ വിവാഹം ചെയ്തത്. ദാസറഹള്ളിയിലെ ഒരു വസ്ത്രനിർമ്മാണശാലയില്‍ ജോലി ചെയ്യുകയായിരുന്ന അനിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനാലാണ്…
Read Moreബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 1 ന്
ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ (BMWA )ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ മാസം ഒന്നാം തിയതി നടക്കും. ലോക പ്രസിദ്ധ മാന്ത്രികൻ ഗോപിനാഥ് മുത്തുകാടാണ് മുഖ്യ അതിഥി. അത്ത പൂക്കളം മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികൾ, മന്ത്രികൻ മുതുകാടിന്റെ മാജിക് ഷോ, മോട്ടിവേഷണൽ സ്‌പീച് എന്നിവയും, നാട്യക്ഷേത്ര ആർട്സ് ആക്കാദമിയും, മറ്റു കലാകാരൻമാരും അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ഓണാസദ്യ എന്നിവ കൂടാതെ, വടംവലി ഉൾപ്പടെ,വിവിധ കായിക മത്സരങ്ങളും നടക്കും. ബെംഗളൂരുവിലെ എല്ലാ മലയാളികളെയും ഓണപ്പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…
Read Moreസ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപം; നരേന്ദ്ര മോദി
ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ശക്തി വർധിപ്പിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുൻഗണനയാണ്. താൻ ഈ വിഷയം ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏത് സംസ്ഥാനമായാലും അവിടത്തെ സഹോദരിമാരുടെയും പെൺമക്കളുടെയും വേദനയും ദേഷ്യവും മനസിലാക്കാൻ കഴിയും. -മോദി പറഞ്ഞു. ഒരിക്കൽ കൂടി രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്‍ഥാന സർക്കാറുകളോടും പറയുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം പൊറുക്കാൻ കഴിയാത്ത…
Read Moreനടൻ റിയാസ് ഖാനെതിരെ ആരോപണവുമായി യുവ നടി
നടന്‍ റിയാസ് ഖാനും തന്നോട് അപമര്യാദയായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി യുവ നടി രേവതി സമ്പത്ത്. നമ്മള്‍ കൂടുതല്‍ ആളുകളുടെ പേരുകള്‍ പറയുമ്പോള്‍ ആളുകള്‍ പെട്ടെന്ന് എടുക്കുന്ന ഒരു തീരുമാനമുണ്ട്, ഇത്രയും പേർ എങ്ങനെയാണ് നിന്നെ കേറിപ്പിടിച്ചത്. ഇഷ്ടം പോലെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇരുന്ന് കഴിഞ്ഞാല്‍ മണിക്കൂറുകളോളം സംസാരിക്കേണ്ടി വരും. പല മുഖം മൂടികളും ഇവിടെ അഴിഞ്ഞ് വീഴുമെന്നും രേവതി സമ്പത്ത് വ്യക്തമാക്കി. എന്റെ സമ്മതമില്ലാതെ ശിവ എന്ന് പറയുന്ന ഒരു ഫോട്ടോഗ്രാഫറാണ് എന്റെ നമ്പർ കൊടുക്കുന്നത്. അയാള്‍ എന്നെ വിളിച്ച് വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിച്ചത്.…
Read Moreയുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കള ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ക്ഷണിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ട് ഡോ.കെ. അരുണ്‍ പറഞ്ഞു. കൃത്യം ചെയ്തതായി പരാതിയില്‍ പറയുന്ന കാർക്കള ജൊഡുരാസ്തെയിലെ അല്‍താഫ് (30), സഹായി സുധീർ എന്ന സവേര റിച്ചാർഡ് കർഡോസ (32) എന്നിവരാണ് അറസ്റ്റിലായത്. 21കാരിയുടെ പരാതി സംബന്ധിച്ച് എസ്.പി പറയുന്നത് ഇങ്ങനെ: കുക്കുണ്ടൂർ ഗ്രാമപഞ്ചായത്ത് സ്വദേശിയായ യുവതിയും അല്‍ത്താഫും മൂന്ന് മാസം മുമ്പാണ് ഇൻസ്റ്റഗ്രാം…
Read Moreകെ ആർ പുരം,തിരക്കേറിയ റോഡ് നടക്കാതെ റെയിൽവേ സ്റ്റേഷനിൽ എത്താം; കാൽനട മേൽപ്പാലം തുറന്നു
ബെംഗളൂരു: ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ കെആർ പുരം മെട്രോ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന കാൽനട മേൽപ്പാലം തുറന്നു. ഇതോടെ തിരക്കേറിയ ദേശീയപാത കടക്കാതെ യാത്രക്കാർക്കു സൗകര്യപ്രദമായി മെട്രോ റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാം. ഓൾഡ് മദ്രാസ് റോഡും ബെംഗളൂരു കോലാർ ദേശീയപാതയും സംഗമിക്കുന്ന കെആർ പുരം ജംഗ്ഷനിലാണ് മെട്രോ, റെയിൽവേ സ്റ്റേഷനുകളുള്ളത്. തിരക്കേറിയ റോഡ് കടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കാൽനട മേൽപാലം വേണമെന്ന ആവശ്യം ഉയർന്നത്. പാലം തുറന്നതോടെ റോഡ് കടക്കാനായി ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒഴിവാകും. ഇതോടെ ജംഗ്ഷനിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.
Read Moreഭക്ഷ്യവിഷബാധ; 70 കുട്ടികൾ ആശുപത്രിയിൽ
ബെംഗളൂരു: കൊപ്പാളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 70 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുസ്തഗി ബിജാകൽ സർക്കാർ സ്കൂളിലെ കുട്ടികൾക്കാണ് ഉച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. കുട്ടികൾ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Moreനടൻ വിജയ് യുടെ പാർട്ടി പതാക വിവാദത്തിൽ
ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം. പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെ ഉപയോഗിച്ചതില്‍ രംഗത്തുവന്നു. പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പതാക സ്‌പെയിനിന്റെ ദേശീയപതാക പകര്‍ത്തിയതാണെന്നും…
Read Moreസംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.…
Read More