ഡ്യൂറന്റ് കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി,ബെംഗളൂരു എഫ്‌സി സെമിയിലേക്ക്

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്‌സി സെമിയിലേക്ക് മുന്നേറി. സെമിയില്‍ കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണു ബെംഗളൂരുവിന്റെ എതിരാളികള്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 90 മിനിറ്റും ഗോള്‍ രഹിതമായിരുന്നു. ഇഞ്ച്വറി സമയത്തിന്റെ അഞ്ചാം മിനിറ്റിലാണ് ബെംഗളൂരു വിജയ ഗോള്‍ വലയിലാക്കിയത്. തിരിച്ചടിക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചതുമില്ല.

Read More

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ 

ചെന്നൈ: ഒമ്പത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സർക്കാർ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റില്‍. 54 കാരനായ പ്രതിക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസില്‍ റിപ്പോർട്ട് ചെയ്യാത്തതിന് രണ്ട് വനിതാ അധ്യാപികമാർക്കും സ്കൂള്‍ പ്രിൻസിപ്പലിനും എതിരെ കേസെടുത്തിട്ടുണ്ട്. കോയമ്പത്തൂരിലെ സിരുമുഖൈ പ്രദേശത്തുള്ള സ്‌കൂളില്‍ ബാലലൈംഗിക പീഡനത്തെയും ശൈശവ വിവാഹത്തെയും കുറിച്ച്‌ ബോധവല്‍ക്കരണ സെഷനിലെത്തിയ പെണ്‍കുട്ടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നടരാജൻ എന്ന പ്രതി മാസങ്ങളായി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ഏഴിലും എട്ടിലും പഠിക്കുന്ന വിദ്യാർഥിനികള്‍ പരാതിപ്പെട്ടു.…

Read More

ബെംഗളൂരു – എറണാകുളം വന്ദേഭാരതിന്റെ സമയം മാറുന്നു

ബെംഗളൂരു: ബെംഗളുരു-എറണാകുളം വന്ദേഭാരത് സമയം മാറിയേക്കും,രാവിലെ 6.30ന് പുറപ്പെട്ടാല്‍ മതിയെന്ന് ദക്ഷിണ റെയില്‍വേ. യാത്രക്കാരുടെ ഏറെ നാളത്തെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് ബെംഗളുരു-എറണാകുളം സ്പെഷ്യല്‍ വന്ദേഭാരത് ആരംഭിച്ചത്. ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്ര ഏറെ എളുപ്പവും വേഗത്തിലുമാക്കുന്ന വന്ദേ ഭാരത് വളരെ പെട്ടന്ന് ജനപ്രിയ സർവീസായി മാറി. യാത്രക്കാർ വന്ദേ ഭാരത് ഏറ്റെടുത്തെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ചത് ബാംഗ്ലൂരില്‍ നിന്നുള്ള സമയക്രമം ആയിരുന്നു. ഏറെ നേരത്തെ പുറപ്പെടുന്നതിനാല്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും പലരും സൂചിപ്പിച്ചു. ഇപ്പോഴിതാ, ബെംഗളുരു -എറണാകുളം വന്ദേഭാരത് സ്പെഷല്‍ സർവീസ് ബെംഗളൂരു കന്റോണ്‍മെന്റ്…

Read More

ഏഴ് മാസം പ്രായമായ കുഞ്ഞിനെ കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിൽ 

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വളപ്പില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിജയപുര പത്മാവതി കോളനിയിലാണ് സംഭവം.കോളനിയിലെ താമസക്കാരനായ സന്തോഷ് നഗുര എന്ന യുവാവാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിട പരിസരത്ത് പെണ്‍കുഞ്ഞിനെ കണ്ടത്. പരിസരവാസികളോട് അന്വേഷിച്ച ശേഷം യുവാവ് വിവരം കെട്ടിട ഉടമ കൃഷ്ണപ്പ ബഡിഗേരയെയും പോലീസിനെയും അറിയിച്ചു. ഇതിനിടെ വിശന്ന് കരയുന്ന കുഞ്ഞിനെ പാലൂട്ടാൻ ഒട്ടേറെ അമ്മമാരാണ് ഓടിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ആദർശനഗർ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഉപേക്ഷിച്ച്‌ പോയയാളെ കണ്ടെത്താനുള്ള…

Read More

13 കാരിയെ പീഡിപ്പിച്ചു; മുത്തച്ഛൻ അറസ്റ്റിൽ

ലഖ്നൗ: 13 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മുത്തച്ഛൻ അറസ്റ്റില്‍ . ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം . വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ മാതൃസഹോദരി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി 7 മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥയായ 13 കാരി അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം . എന്നാല്‍ ഇതിനിടെ കുട്ടിയുടെ മുത്തശ്ശിയും മരണപ്പെട്ടു. അതിനു പിന്നാലെയാണ് മുത്തച്ഛൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് . ഭീഷണിപ്പെടുത്തിയുള്ള പീഡനം ഒരു വർഷത്തോളം തുടർന്നു. പെണ്‍കുട്ടിക്ക് വയറുവേദന തുടങ്ങിയപ്പോള്‍ മുത്തച്ഛൻ കുറ്റിയെ മാതൃസഹോദരിയുടെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു.…

Read More

25 ലക്ഷം ഇൻഷുറൻസ് തുക ലഭിക്കാൻ പാമ്പിൻ വിഷം കുത്തിവച്ച് യുവതിയെ കൊന്നു

ഉത്തരാഖണ്ഡ്: ഉദ്ദം സിംഗ് നഗറില്‍ യുവതിയെ പാമ്പിന്‍ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തിരിവ്. സലോണി ചൗധരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി തന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവായ ശുഭം സിംഗിന് അന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി തന്റെ സഹോദരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുവർഷം മുൻപ് യുവതി വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ യുവതിയുടെ കുടുംബവും മറ്റ് ബന്ധുക്കളും ഇടപെടുകയും പ്രശ്‌നങ്ങള്‍ തീർക്കുകയും ആയിരുന്നു. ഇതിനുശേഷം യുവതി ഭർത്താവ് ശുഭം സിംഗിന്റെ കൂടെപ്പോകാൻ നിർബന്ധിതയായി.…

Read More

ആമേൻ താരം നിർമൽ ബെന്നി അന്തരിച്ചു 

തിരുവനന്തപുരം: നടൻ നിർമല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്. “പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ചൻ എന്റെ “ദൂരം” സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമല്‍ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു”- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമല്‍. ചിത്രത്തില്‍ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്. 2012ല്‍ പുറത്തിറങ്ങിയ ‘നവാഗതർക്ക്…

Read More

ബിഎംടിസി ഫീഡർ ബസ് സർവീസ് 26 മുതൽ 

ബെംഗളൂരു: യശ്വന്തപുര റെയിൽവേ സ്റ്റേഷനെയും ബയ്യപ്പനഹള്ളി ടെർമിനലിനെയും ബന്ധിപ്പിക്കുന്ന ബിഎംടിസി ഫീഡർ ബസ് സർവീസ് 26 ന് ആരംഭിക്കും. റൂട്ട് നമ്പർ 300 ആർ ബസ് യശ്വന്തപുര ബസ് ടെർമിനൽ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ,ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ, മാരുതി സേവ നഗർ വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും.

Read More

ആശുപത്രി പരിസരത്ത് 65 കാരിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു : ആശുപത്രിവളപ്പിലെത്തിയ 65-കാരിക്കുനേരേ ലൈംഗികാതിക്രമം. അക്രമംനടത്തിയ യുവാവിനെ ആശുപത്രിജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ചിക്കബല്ലാപുര ഹൈദറലി കോളനി നിവാസിയായ ഇർഫാനാണ് അറസ്റ്റിലായത്. സമീപഗ്രാമത്തിൽ നിന്നുവന്ന സ്ത്രീ രാത്രി ബസ് കിട്ടാതിരുന്നതിനെത്തുടർന്ന് ആശുപത്രിവളപ്പിലെ ഷെഡ്ഡിൽ അഭയംതേടിയതായിരുന്നെന്ന് പറയുന്നു. ആശുപത്രിയിൽ മരുന്നുവാങ്ങാനെത്തിയ ഇർഫാൻ ഇവരെ ആക്രമിക്കുകയായിരുന്നു.

Read More

നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്; അയച്ചത് നടി ശീതൾ തമ്പി 

കൊച്ചി: നടി മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസ് അയച്ചു നടി ശീതള്‍ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയില്‍ ശീതള്‍ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്ടേജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. സെറ്റില്‍ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസില്‍ പറയുന്നു. മഞ്ജു വാര്യർക്കും നിർമാണ കമ്ബനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍…

Read More
Click Here to Follow Us