ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അപകടത്തിന്റെ നഷ്ടപരിഹാരം തടയാൻ കഴിയില്ലെന്ന് കോടതി 

ബെംഗളൂരു: റോഡപകടം സംഭവിച്ചാല്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

ഹെല്‍മറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

സാദത്ത് അലി ഖാൻ എന്നയാള്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് ചില്ലക്കൂർ സുമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

2016 മാർച്ച്‌ അഞ്ചിന് ബെംഗളൂരു – മൈസൂരു റോഡില്‍ വെച്ച്‌ സാദത്ത് അലി ഖാൻ അപകടത്തില്‍പെട്ടിരുന്നു.

ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ കാറിടിക്കുകയായിരുന്നു.

തലയിലടക്കം ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.

ചികിത്സക്കും മറ്റുമായി പത്ത് ലക്ഷം ചെലവായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി രാമനഗരയിലെ മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു.

2020 സെപ്തംബർ 24ന്, അപകടസമയത്ത് സാദത്ത് അലി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 5.61 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം വിധിച്ചത്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts