ബെംഗളൂരുവിൽ നിന്നും കാണാതായ ടെക്കി യുവാവ് നോയ്ഡയിൽ; ഭാര്യയുടെ പീഡനം മൂലം ഇറങ്ങി പോയതെന്ന് വെളിപ്പെടുത്തൽ 

ബെംഗളൂരു:10 ദിവസം മുമ്പ് കാണാതായ ടെക്കി യുവാവിനെ ഒടുവില്‍ നോയിഡയിലെ ഒരു മാളില്‍ നിന്നും വ്യാഴാഴ്ച കണ്ടെത്തി.

റിപ്പോർട്ടുകള്‍ പ്രകാരം ആഗസ്ത് നാലിനാണ് ഇയാളെ കാണാതാവുന്നത്.

ഒരു മാളില്‍ നിന്നും സിനിമ കണ്ട് പുറത്തിറങ്ങുന്നതിനിടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.

യുവാവിനെ കാണാതായതോടെ ഇയാളുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് വലിയ വൈറലായി മാറിയിരുന്നു.

പോലീസ് തന്റെ ഭർത്താവിനെ കണ്ടെത്താൻ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് ഇവർ ആരോപിച്ചിരുന്നു.

എടിഎമ്മില്‍ നിന്നും പണം പിൻവലിക്കാൻ പോയതിന് പിന്നാലെയാണ് യുവാവിനെ കാണാതായത് എന്നായിരുന്നു ഭാര്യ പറഞ്ഞത്.

അതിനാല്‍ തന്നെ ഇയാളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാം എന്ന് സംശയിക്കുന്നതായും ഭാര്യ പറഞ്ഞു.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

കാണാതായതിന് പിന്നാലെ യുവാവിന്റെ ഫോണ്‍ ഓഫായിരുന്നു.

അതോടെ ഇയാളെ കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയായിത്തീർന്നു.

ബസ് സ്റ്റാൻഡിലെയും എയർപോർട്ടിലെയും അടക്കം സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

എന്നാല്‍, ബുധനാഴ്ച നോയിഡയില്‍ നിന്നും യുവാവ് ഒരു പുതിയ സിം കാർഡ് എടുക്കുകയും അത് തന്റെ പഴയ ഫോണില്‍ ഇടുകയും ചെയ്തതോടെ പോലീസിന് ഇയാളുടെ ലൊക്കേഷൻ കണ്ടെത്താനായി.

പിന്നാലെ പോലീസെത്തി ആളെ കയ്യോടെ കൂടെക്കൂട്ടുകയും ചെയ്തു.

ഭാര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഇയാള്‍ തന്റെ രൂപം ആകെ മാറ്റിയിരുന്നു.

അതേസമയം പോലീസിനോട് തനിക്ക് വീട്ടില്‍ പോകാൻ താല്പര്യമില്ല എന്നും ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നും യുവാവ് പറഞ്ഞതായി റിപ്പോർട്ട്‌ ഉണ്ട്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ഭാര്യ നിരന്തരം തന്നെ പീഡിപ്പിക്കുകയാണ് എന്നും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ ഒറ്റയ്ക്ക് പോയി ഒരു ചായ കുടിക്കാനോ പോലും തനിക്ക് സ്വാതന്ത്ര്യമില്ല എന്നും യുവാവ് പറഞ്ഞു.

ഒപ്പം തനിക്ക് ഭാര്യയുടെ അടുത്ത് പോകണ്ട തന്നെ ഇവിടെ ജയിലില്‍ ഇട്ടാല്‍ മതി എന്ന് യുവാവ് പറഞ്ഞതായും പറയുന്നു.

എന്നാല്‍, ഭാര്യ കൊടുത്ത മിസ്സിംഗ് കേസ് ക്ലോസ് ചെയ്യുന്നതിനായി യുവാവിനെ ബംഗളൂരുവിലെത്തിച്ചു.

പിന്നാലെ ഭാര്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.

ഭർത്താവിനെ തിരികെ കിട്ടി എന്നും ആള്‍ ട്രോമയിലാണ്, പ്രാർത്ഥനകളില്‍ ഉള്‍പ്പെടുത്തുക, നന്ദി എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts