തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും ശക്തമാകുന്നു: സംസ്ഥാനത്തെ പല ജില്ലകളിലും 2 ദിവസത്തെ മഴ പ്രവചനം

ബെംഗളൂരു: സംസ്ഥാനത്ത് നേരിയ ഇടവേള നൽകിയ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതിനാൽ പല ജില്ലകളിലും ഇന്നലെ മുതൽ വീണ്ടും മഴ പെയ്തു. ഈ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും ജാഗ്രതാ നിർദേശം നൽകി.

പ്രധാനമായും ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളിൽ അടുത്ത 24 മണിക്കൂർ ഓറഞ്ച് അലർട്ടും അടുത്ത ദിവസം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ മലനാട്ടിലെ ചിക്കമംഗളൂരു, ഷിമോഗ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

വടക്കൻ ഉൾപ്രദേശങ്ങളിലെ റായ്ച്ചൂർ, യാദ്ഗിരി, തെക്കൻ ഉൾപ്രദേശങ്ങളിലെ ബെല്ലാരി, ഹാസൻ ജില്ലകളിൽ രണ്ട് ദിവസത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദാവൻഗരെ ജില്ലയിൽ യെല്ലോ അലർട്ടും മറ്റന്നാൾ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലും രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഷിമോഗ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗരെ ജില്ലകളിലാണ് ഇടിയോടു കൂടിയ മഴ. യാദഗിരി, റായ്ച്ചൂർ, കൊപ്പൽ, ഗദഗ്, ഹാസൻ, ബെല്ലാരി, തുംകൂർ, മൈസൂർ, കുടക് ജില്ലകളിലും ശക്തമായ മഴ ലഭിക്കും.

തെക്കൻ ഉൾനാടൻ ജില്ലകളിൽ മിക്കയിടത്തും വടക്കൻ ഉൾനാടൻ ജില്ലകളിൽ പലയിടത്തും നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ പൊതുവെ മേഘാവൃതമായ ആകാശത്തിന് സാക്ഷ്യം വഹിക്കും. മിതമായ മഴ/ഇടിമഴയ്ക്ക് സാധ്യത. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 30 ഡിഗ്രിയും 22 ഡിഗ്രിയും ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts