ബെംഗളൂരു: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ ദത്ത ഫേസ്ബുക്കില്‍ ലൈവ് പങ്കിട്ടത്. എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിക്കുന്നു. ലക്ക്നൗവില്‍ നിന്നുള്ള 37 കാരനായ ടെക്കിയെ ഒരാഴ്ച മുൻപാണ് ബെംഗളൂരുവില്‍ നിന്ന് ദുരൂഹമായി കാണാതായത്. ജോലിയുടെ ഭാഗമായാണ് വിപിൻ ലഖ്‌നൗവില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയത്. ഉച്ചയ്ക്ക് 12:44 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ…
Read MoreDay: 14 August 2024
അര്‍ജുനായുള്ള തിരച്ചിൽ ഡ്രഡ്ജര്‍ എത്തിക്കുന്നതിൽ തീരുമാനം
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായി. ഗോവയില്‍ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവിനുള്ള തുക കഴിഞ്ഞാല്‍ ബാക്കി ദിനംപ്രതി നാല് ലക്ഷം രൂപയാണ് വാടക. നദിയിലൂടെ കൊണ്ടുവരുമ്പോള്‍ പാലങ്ങള്‍ക്ക് താഴേക്കൂടി കൊണ്ടുവരേണ്ടതിനാല്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയും വരും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നദിമാര്‍ഗം എത്തിക്കുന്നതിനുള്ള ചെലവ് ജില്ലാ…
Read Moreഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി
ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച് അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.…
Read Moreകൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
ബെംഗളൂരു: ഇല്യാസ് വധക്കേസ് പ്രതിയെ ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ദേശീയ പാതയോരത്ത് കല്ലപ്പുവിലെ ഫർണിച്ചർ കടക്ക് പിറകില്‍ വെട്ടിക്കൊന്നു. ഉള്ളാള്‍ കടപ്പുറം സ്വദേശി സമീറാണ് (35) ഞായറാഴ്ച രാത്രി പത്തോടെ കൊല്ലപ്പെട്ടത്. മാതാവിനൊപ്പം ഹോട്ടലില്‍ ആഹാരം കഴിക്കാൻ കയറുകയായിരുന്ന സമീറിനെ കാറില്‍ എത്തിയ അഞ്ചംഗ സംഘം വാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. 2018ല്‍ കുപ്രസിദ്ധ തെരുവുഗുണ്ട ഇല്യാസിനെ ജെപ്പുവിലെ ഫ്ലാറ്റില്‍ കയറി വധിച്ച കേസില്‍ മുഖ്യ പ്രതിയാണ് കൊല്ലപ്പെട്ട സമീർ.
Read Moreവയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ ആറുലക്ഷംരൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവർക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഉടമസ്ഥതയിലും പൊതു…
Read Moreസിദ്ധരാമയ്യയ്ക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് 20-ലേക്ക് മാറ്റി
ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഭൂമി കൈമാറിയതിൽ അഴിമതിയാരോപിച്ച് നൽകിയ ഹർജികളിൽ വാദംകേൾക്കുന്നത് ഓഗസ്റ്റ് 20, 21 തീയതികളിലേക്കുമാറ്റി ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി. ഹർജികൾ പരിഗണിക്കത്തക്കതാണോയെന്ന കാര്യത്തിലാണ് കോടതി വാദംകേൾക്കുന്നത്. അഴിമതിവിരുദ്ധ പ്രവർത്തകനായ മലയാളി ടി.ജെ. അബ്രാഹം, മൈസൂരുവിലെ പൊതുപ്രവർത്തക സ്നേഹമയി കൃഷ്ണ എന്നിവരാണ് ഹർജികൾ നൽകിയത്. സ്നേഹമയി കൃഷ്ണയുടെ ഹർജിയിൽ 20-നും അബ്രാഹമിന്റെ ഹർജിയിൽ 21-നും വാദംകേൾക്കും. സിദ്ധരാമയ്യയുടെപേരിൽ അബ്രാഹം നേരത്തേ ലോകായുക്ത കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് സിദ്ധരാമയ്യയുടെപേരിൽ നിയമനടപടി സ്വീകരിക്കുന്നതിന് അനുമതിതേടി…
Read Moreവയനാട് ദുരന്തബാധിതര്‍ക്ക് വാടക നിശ്ചയിച്ച് സർക്കാർ
വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്നാണ് കണക്കുകൂട്ടല്‍.…
Read Moreഗൗരി ലങ്കേഷ് വധക്കേസ്: ജാമ്യത്തിലിറങ്ങിയ പ്രതിയെ സന്ദർശിച്ച് ബി.ജെ.പി.യുടെ മുൻ എം.പി.; വിമർശനവുമായി രംഗത്തെത്തി കോൺഗ്രസ്
ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിലെ പ്രതിയെ വീട്ടിലെത്തി സന്ദർശിച്ച ബി.ജെ.പി.യുടെ മുൻ മൈസൂരു എം.പി. പ്രതാപ് സിംഹ വിവാദത്തിൽ. കേസിലെ 17-ാംപ്രതി മാണ്ഡ്യയിലെ മദ്ദൂർ സ്വദേശി കെ.ടി. നവീൻ കുമാറിനെയാണ് പ്രതാപ് സിംഹ സന്ദർശിച്ചത്. നവീൻ അടുത്തിടെ ജാമ്യം നേടി പുറത്തിറങ്ങിയതാണ്. ഇയാൾ തന്റെ സുഹൃത്താണെന്നും ആരോഗ്യകാര്യങ്ങൾ അന്വേഷിച്ചെന്നും പ്രതാപ്‌സിംഹ എക്സിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രവും പങ്കുവെച്ചു. ഗൗരി ലങ്കേഷ് കൊലക്കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയാണ് നവീൻകുമാർ. ഹിന്ദു സംഘടനാ പ്രവർത്തകനാണ്. ആറര വർഷം ജയിലിൽ റിമാൻഡിൽ കഴിഞ്ഞശേഷം കഴിഞ്ഞമാസമാണ്…
Read Moreതുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർച്ച; സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷ പരിശോധന ആരംഭിച്ചു
ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് വെള്ളം കുതിച്ചൊഴുകിയതിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ മുഴുവൻ അണക്കെട്ടുകളുടെയും സുരക്ഷ പരിശോധിക്കുന്നു. ഇതിന് വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിക്കും. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നത് വലിയ സുരക്ഷാവീഴ്ചയായാണ് കാണുന്നത്. 70 വർഷം പഴക്കമുള്ള അണക്കെട്ടിൽ ഇത്തരമൊരു തകർച്ച ആദ്യമായാണ്. ശനിയാഴ്ച രാത്രി തകർന്ന ഗേറ്റ് പുനഃസ്ഥാപിക്കാനായിട്ടില്ല. അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്തിയാലേ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടത്താനാകൂ. അതേസമയം, പഴയ അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.…
Read Moreനാഗസാന്ദ്ര-മാധവാര പാത സെപ്റ്റംബറിൽ തന്നെ; സിഗ്നലിങ് പരിശോധന തുടങ്ങി
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ (തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്കു നീട്ടിയ പാതയിലെ സിഗ്നലിങ് പരിശോധന ആരംഭിച്ചു. സിഗ്നലിങ് പരിശോധന വിജയകരമായി പൂർത്തിയായാൽ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമപരിശോധന നടക്കും. ഇതിനുശേഷം സെപ്റ്റംബറിൽ ഈ പാതയിൽ സർവീസ് തുടങ്ങാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്. സെപ്റ്റംബർ രണ്ടാമത്തെ ആഴ്ച പരിശോധനയ്ക്കായി മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറെ ക്ഷണിക്കാനാണ് ആലോചിക്കുന്നത്. 3.7 കിലോമീറ്ററാണ് പാതയുടെ നീളം. മഞ്ജുനാഥ്‌നഗർ, ചിക്കബിദരകല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ. 198 കോടിരൂപ ചെലവിലാണ്…
Read More