അർജുന് വേണ്ടിയുള്ള തിരച്ചിൽ; കേരള സർക്കാരിനെ വിമർശിച്ച് എംഎൽഎ 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെ വിമർശിച്ച് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം. ഗംഗാവലി പുഴയില്‍ ഒഴുക്ക് 2 നോടിസിന് അടുത്താണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയാണ് ഇന്ന്…

Read More

സ്വർണവില കുതിക്കുന്നു

jewellery

തിരുവനന്തപുരം: കല്യാണക്കാലമായതോടെ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി 52,520 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വിപണിവില. ഇന്നലെ 200 രൂപ ഉയർന്നതിന് പിന്നാലെയാണിത്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. കേന്ദ്ര ബഡ്‌ജറ്റിനുശേഷം ആദ്യമായാണ് സ്വർണവില 52,000 കടക്കുന്നത്. കഴിഞ്ഞമാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇതിനുശേഷമാണ് വീണ്ടും വില ഉയരുന്നത്.കഴിഞ്ഞ നാല് ദിവസത്തിനിടെ 1720 രൂപയാണ് വർദ്ധിച്ചത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു…

Read More

10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു 

തിരുവണ്ണാമലൈ ; 10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു . തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്. വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് . ശീതളപാനീയം കുടിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മിനിറ്റുകള്‍ക്കകം വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് പെണ്‍കുട്ടി ബോധരഹിതയായി. തുടർന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്‌ക്കായി പെണ്‍കുട്ടിയെ ചെങ്കല്‍പട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ…

Read More

ബി.എം.ടി.സി ബസിന്റെ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു 

ബെംഗളൂരു: ബി.എം.ടി.സി ബസിന്റെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെംഗളൂരു ഹെബ്ബാൾ ഫ്ളൈ ഓവറില്‍ ഒരു ബസ് നിരവധി വാഹനങ്ങളില്‍ ഇടിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരാകുന്ന യാത്രക്കാരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ആഗസ്റ്റ് 13 ചൊവ്വാഴ്ച ഹെബ്ബാള്‍ ഫ്ളൈഓവറില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, ബസ് ആദ്യം നിറുത്തുന്നതും പിന്നീട് പതുക്കെ മുന്നോട്ട് എടുക്കുന്നതും കാണാം. ആ സമയം മുന്നിലും പിന്നിലും വാഹനങ്ങളായിരുന്നു. മുന്നോട്ട്…

Read More

സഹതാപം പിടിച്ചു പറ്റാൻ മകളെ കൊന്ന് യുവതി 

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ മകളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന് യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ മകള്‍ തുഖാറയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്‌ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ…

Read More

വയനാടിനൊരു കൈത്താങ്ങ്; കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെ അവലോകന യോഗം ഇന്ന് വൈകിട്ട്

  ബംഗളുരു : കേരള സർക്കാരിന്റെ വയനാട് പുനരിധിവാസ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിന്റെ തുടർച്ചയായി ഒരു അവലോകന യോഗം ഓഗസ്റ്റ് 13ന് (ചൊവ്വാഴ്ച ) വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള ഹോട്ടൽ എംപയറിൽ വച്ചു നടത്തും. എല്ലാ മാന്യ സംഘടനാ പ്രതിനിധികൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ച.

Read More

ചിക്കമഗളൂരുവിൽ മാനിനെ വേട്ടയാടിയ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : ചിക്കമഗളൂരുവിൽ മാനിനെ വേട്ടയാടിയ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ബ്യദിഗെരെ സ്വദേശികളായ വിജയ് കുമാർ, സന്തോഷ്, ശശി, നവീൻ, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഭദ്ര വന്യജീവി ഡിവിഷനിലെ ജീവനക്കാരാണ് പ്രതികൾ മൃഗത്തിന്റെ ശരീരഭാഗങ്ങൾ കാറിൽ കൊണ്ടുപോകുന്നത് കണ്ടത്. ഇവർ സഞ്ചരിച്ച കാറും മാനിന്റെ ശരീരഭാഗങ്ങളും വേട്ടയാടാൻ ഉപയോഗിച്ച തോക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

Read More

പാരിസ് ഒളിംപിക്‌സിലെ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്ന്

പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ് ഒളിംപിക്സ് 50 കിലോ​ഗ്രാം ​ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോ​ഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ…

Read More

നഗരത്തിൽ ബൈക്ക് അഭ്യാസം കൂടുന്നു; ബോധവത്കരണത്തിന് ഒരുങ്ങി പോലീസ്

ബെംഗളൂരു : ബെംഗളൂരുവിലെ നിരത്തുകളിൽ ബൈക്ക് അഭ്യാസം (ബൈക്ക് വീലി) നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിനാൽ ബോധവത്കരണം ശക്തമാക്കാനൊരുങ്ങി പോലീസ്. ഒരുവർഷംകൊണ്ട് ബൈക്ക് വീലി നടത്തി പിഴയടച്ചവരുടെ എണ്ണത്തിൽ നാലുമടങ്ങ് വർധനവാണുണ്ടായത്. പ്രായപൂർത്തിയാകാത്തവരാണ് കൂടുതലും പിടിക്കപ്പെടുന്നത്. 2022-ൽ ബൈക്ക് വീലി നടത്തിയവരുടെ മാതാപിതാക്കൾ പിഴയായി അടച്ചത് 2.4 ലക്ഷം രൂപയായിരുന്നു. എന്നാൽ, 2023-ൽ 10.3 ലക്ഷം രൂപയാണ് മാതാപിതാക്കൾ പിഴയടച്ചത്. ബൈക്ക് വീലിയുടെ ദോഷങ്ങളെക്കുറിച്ച് കൗമാരക്കാരെയും യുവാക്കളെയും ബോധവത്കരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.

Read More

വെള്ളക്കെട്ട് ദുരിതം; ഡി.കെ. ശിവകുമാർ സന്ദർശിച്ചു; സർക്കാരിനെതിരേ ബി.ജെ.പി.

ബെംഗളൂരു: കനത്തമഴയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ നഗരത്തിലെ ചില സ്ഥലങ്ങളിൽ കുട്ടികളെയും കൊണ്ടുപോയ സ്കൂൾ ബസുകൾ വെള്ളക്കെട്ടിൽ ക്കുടുങ്ങി. കുന്ദലഹള്ളിക്കും തുബരഹള്ളിക്കും ഇടയിൽ വെള്ളക്കെട്ടിൽ വാഹനം നിന്നു പോയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഔട്ടർ റിങ് റോഡിൽ നാഗവാര ജങ്ഷനും ഹെബ്ബാളിനും ഇടയിലും ഹെബ്ബാൾ മേൽപ്പാലത്തിന്റെ റാംപുകളിലും വീരസാന്ദ്രയിലും വലിയതോതിൽ വെള്ളക്കെട്ടുണ്ടായി. റോഡിലെ വെള്ളക്കെട്ട് കാരണം ബെന്നാർഘട്ട റോഡ്, മടിവാള, രൂപേന അഗ്രഹാര, ജയദേവ അടിപ്പാത എന്നിവിടങ്ങളിൽ രാവിലെ പത്തുമണിയോടെ വൻ ഗതാഗതക്കുരുക്കുണ്ടായി. ഇതേത്തുടർന്ന് സിൽക്ക് ബോർഡ് മേൽപ്പാലത്തിലും വാഹനങ്ങളുടെ നീണ്ട…

Read More
Click Here to Follow Us