പ്രധാനമന്ത്രിയുടെ സന്ദർശനം; താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശനത്തെ തുടർന്ന് നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ താമരശ്ശേരി ചുരം വഴി ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ്, മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു. താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ മേൽപ്പറഞ്ഞ വാഹനങ്ങൾ തടഞ്ഞുനിർത്തും.

Read More

നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്മിഷനെടുത്ത വിദ്യാർത്ഥികളുടെ ഉപരിപഠനം വഴിമുട്ടി

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് ദുരിതത്തിലായത്. 2023 ഒക്ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി. പിൻവലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ചില ഏജൻസികള്‍ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്. ഐ.എൻ.സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികള്‍ പഠനം നിർത്തി.…

Read More

ഇഡി യുടെ നിരോധനാജ്ഞ ലംഘിച്ചു; മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രിയ്ക്കും നോട്ടീസ് 

ബെംഗളൂരു: ഇ.ഡി നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധ റാലി നടത്തിയെന്ന കേസില്‍ ബെംഗളൂരു പ്രത്യേക കോടതി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്ക് സമൻസ് അയച്ചു. ഇരുവരും ഈ മാസം 29ന് ഹാജരാവണം. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച്‌ 2022 ജൂണിലാണ് റാലി നടത്തിയത്. വില്‍സണ്‍ ഗാർഡൻ പോലീസ് ചാർജ് ചെയ്ത കേസാണിത്.

Read More

യുവതി കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു

ഹൈദരബാദ്: മദ്യപിച്ച് പൂസായ യുവതി ബസ് കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ത്ത ശേഷമാണ് കണ്ടക്ടറുടെ ദേഹത്തേക്ക് യുവതി പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് തെലങ്കാനയിലെ വിദ്യാനഗറിലായിരുന്നു സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് യുവതി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ മദ്യക്കുപ്പി എറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ യുവതി കൈയിലെ ബാഗിലുണ്ടായിരുന്ന പാമ്പിനെ എടുത്ത് കണ്ടക്ടര്‍ക്ക് നേരെ എറിയുകായിരുന്നു. കണ്ടക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. കൈകാണിച്ചിട്ടും ബസ് നിര്‍ത്താതാണ് യുവതിയെ പ്രകോപിപ്പിച്ചത്.…

Read More

എസ്.എസ്.എല്‍.സി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഭണ്ട്വാള്‍ ബെഞ്ചനപ്പദവില്‍ എസ്.എസ്.എല്‍.സി വിദ്യാർഥിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയ ആചാര്യയുടെ മകൻ ഭവ്യ ആചാര്യയാണ് (15) മരിച്ചത്. ബഡക്കബയിലു സെയ്ന്റ ഡോമനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർഥിയാണ്. കുളിക്കാൻ കയറി ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് മാതാവ് വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പഠനവുമായി ബന്ധപ്പെട്ട സമ്മർദമാണ് കാരണമെന്ന് കരുതുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.

Read More

വയനാടിന് പിന്നാലെ കോഴിക്കോടും ഭൂചലനമെന്ന് റിപ്പോർട്ട്‌ 

കോഴിക്കോട്: വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞി, മുക്കം, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. അതേസമയം, വയനാട്ടില്‍ ഭൂമിക്കടിയില്‍ പ്രകമ്പനവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചു. നൂറിലധികം ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. പ്രകമ്പനം സ്ഥിരീകരിച്ച്‌ ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ.

Read More

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം

വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കല്‍ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം. പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പായുന്നു. ജനലുകള്‍ ഇളകിവീണുവെന്നും പ്രദേശവാസികള്‍ പറയുന്നു. മോറിക്കപ്പിലും ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. കുറിച്യാർ മല, അമ്പലവയല്‍, നെന്മേനി, പാടിപ്പറമ്പ് മേഖലയിലും അസാധാരണ ശബ്ദം ഉണ്ടായി.

Read More

പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ 29-ലേക്ക് നീട്ടി

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി 29-ലേക്ക് നീട്ടി. സർക്കാരിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം.നാഗപ്രസന്ന വാദം കേൾക്കുന്നത് നീട്ടിയത്. ജാമ്യാപേക്ഷ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. പ്രജ്ജ്വലിന്റെപേരിലുള്ള രണ്ടാമത്തെ പീഡനക്കേസിൽ നൽകിയ ജാമ്യഹർജിയാണ് തള്ളിയത്. നാല് ലൈംഗിക പീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെ പേരിലുള്ളത്.പ്രജ്ജ്വൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോഴുള്ളത്. ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്. പീഡനദൃശ്യങ്ങൾ…

Read More

ബംഗ്ലാദേശ് കലാപ ഭൂമിയിൽ നിന്നും കർണാടകത്തിലെ 25 വിദ്യാർഥികൾ മടങ്ങിയെത്തി എത്തി

ബെംഗളൂരു : ബംഗ്ലാദേശിലെ കലാപത്തെത്തുടർന്ന് കർണാടകത്തിലെ ബെലഗാവിയിൽനിന്നുള്ള 25 വിദ്യാർഥികൾ സുരക്ഷിതരായി മടങ്ങിയെത്തി. ഇതിൽ എട്ട് പേർ വൈദ്യ വിദ്യാർഥികളാണ്. ഇവരുടെ പഠനം അനിശ്ചിത്വത്തിലാണ്. കലാപത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതോടെ രക്ഷിതാക്കൾക്ക് വിദ്യാർഥികളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അവർ ബെലഗാവി എം.പി. ജഗദീഷ് ഷെട്ടാറിനെയും ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് റോഷനെയും സമീപിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിദ്യാർഥികളെ തിരിച്ചെത്തിക്കുകയായിരുന്നു.

Read More

നഗരത്തിലെ 26 സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് ഡ്യൂട്ടി ചെയ്തതായി കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 26 സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തി. ഇവരുടെ പേരിൽ കേസെടുത്തു. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നതിനെപ്പറ്റി വ്യാപകമായ പരാതികളുയർന്നതോടെയാണ് പോലീസ് തിങ്കളാഴ്ച പ്രത്യേക പരിശോധന നടത്തിയത്. സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസുകളും വാനുകളുമായി 3,676 വാഹനങ്ങളുടെ ഡ്രൈവർമാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ മാസവും സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്ന് 23 ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി ഇവരുടെപേരിൽ നടപടിയെടുത്തിരുന്നു.

Read More
Click Here to Follow Us