എസ്.എസ്.എല്‍.സി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഭണ്ട്വാള്‍ ബെഞ്ചനപ്പദവില്‍ എസ്.എസ്.എല്‍.സി വിദ്യാർഥിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉദയ ആചാര്യയുടെ മകൻ ഭവ്യ ആചാര്യയാണ് (15) മരിച്ചത്.

ബഡക്കബയിലു സെയ്ന്റ ഡോമനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാർഥിയാണ്.

കുളിക്കാൻ കയറി ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് മാതാവ് വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പഠനവുമായി ബന്ധപ്പെട്ട സമ്മർദമാണ് കാരണമെന്ന് കരുതുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts