ബെംഗളൂരു: ഓണാവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിന് മംഗലാപുരം-കൊല്ലം (ട്രെയിൻ നമ്പർ 06047/ 06048) റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. സെപ്റ്റംബർ രണ്ട്, ഒമ്പത്, 16, 23 തീയതികളിൽ (തിങ്കൾ) മംഗലാപുരം ജങ്ഷനിൽനിന്ന് രാത്രി 11ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20ന് കൊല്ലം ജങ്ഷനിലെത്തും. സെപ്റ്റംബർ മൂന്ന്, 10, 17, 24 (ചൊവ്വ) തീയതികളിൽ വൈകീട്ട് 6.55ന് കൊല്ലം ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് മംഗലാപുരത്ത് എത്തും.
Read MoreMonth: August 2024
12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000 രൂപ ഭാര്യയ്ക്ക് ജീവനാംശമായി നൽകിയാൽ അയാൾ എങ്ങനെ ജീവിക്കുമെന്ന് കോടതി
ബെംഗളൂരു: 12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000രൂപയും ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയാല്‍ അയാളെങ്ങനെ ജീവിക്കുമെന്ന് കോടതി. കര്‍ണാടക ഹൈക്കോടതിയാണ് ഇക്കാര്യം ചോദിച്ചത്. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ഭാര്യയോടാണ് ജഡ്ജി ഇക്കാര്യം ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഹൈക്കോടതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. മാസം 12,000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000 രൂപ ജീവനാംശമായി നല്‍കണമെന്ന് കോടതിക്ക് എങ്ങനെ വിധിക്കാന്‍ ആകുമെന്ന് ജഡ്ജി ചോദിച്ചു. അങ്ങനെ നല്‍കിയാല്‍ യുവാവ് എങ്ങനെ ജീവിക്കും. അത്…
Read Moreമലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറി; കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ചാർമിള
മലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ചാർമിളയും തന്‍റെ അനുഭവം പങ്കുവെച്ചത്. അങ്ങേയറ്റം മോശം പെരുമാറ്റമാണ് മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെ ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ…
Read Moreഒരു വട്ടം കൂടി, പ്ലീസ്! സി.എസ്.കെയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്’; ധോണിയോട് വിരമിക്കരുതെന്ന ആവശ്യവുമായി റെയ്ന
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ കൂടി മഹേന്ദ്ര സിംഗ് ധോണിയുടെ സഹായം ചെന്നൈ സൂപ്പർ കിംഗ്സിന് ഉണ്ടാകണമെന്ന് മുൻ താരം സുരേഷ് റെയ്ന. കഴിഞ്ഞ സീസണിൽ ധോണി എങ്ങനെയാണ് ബാറ്റ് ചെയ്തതെന്ന് താൻ കണ്ടിരുന്നു. എങ്കിലും റുതുരാജ് ഗെയ്ക്ക്‌വാദിന് ധോണിയുടെ സഹായം ഒരു വർഷം കൂടി ആവശ്യമുണ്ട്. കഴിഞ്ഞ സീസണിന് ശേഷം ഒരുപാട് കാര്യങ്ങൾ റുതുരാജിനോട് സംസാരിച്ചിരുന്നു. ഒരു വലിയ റോളാണ് ചെന്നൈ നായകനായി റുതുരാജ് പൂർത്തിയാക്കിയത്. ഐപിഎൽ 2025ൽ കളിക്കുന്ന കാര്യത്തിൽ ധോണി ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ഇനിയും…
Read Moreഎല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥനത്ത് നിന്ന് ഇപി പുറത്ത്; സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനംത്ത് നിന്നും ഇപി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച, വിവാദ ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്നാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്. രാജിസന്നദ്ധത ഇപി തന്നെ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. ഇപി മാറി നില്‍ക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതില്‍ ഇപി അസ്വസ്ഥനാണെന്നാണ് സൂചന. സിപിഎമ്മിന്റ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇപി തയ്യാറായിട്ടില്ല. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇപി ഇന്നലത്തെ സെക്രട്ടറിയറ്റ്…
Read More‘നടൻ പൃഥ്വിരാജ് മാത്രം അത്ര പെർഫെക്ട് ആണെന്നൊന്നും പറയേണ്ട’; നടി ഷക്കീല
മലയാള സിനിമാ നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയ ഏക നടൻ പൃഥ്വിരാജ് ആണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടി ഷക്കീല. പൃഥ്വിരാജ് നല്ലതൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരമൊരു സന്ദർഭത്തില്‍ പൊതുവായി നല്‍കുന്ന ഉത്തരം മാത്രമാണ് നടൻ നല്‍കിയതെന്നും ഷക്കീല പ്രതികരിച്ചു. പൃഥ്വിരാജിനെ അത്ര പെർഫെക്ടായി ഉയർത്തി കാണിക്കേണ്ട എന്നും നടി തുറന്നടിച്ചു. തമിഴ് ഓണ്‍ലൈൻ ചാനലായ ഗലാട്ട വോയിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. പൃഥ്വിരാജ് എന്താണ് നല്ലത് ചെയ്തത് ഇക്കാര്യത്തില്‍ ഞാനും നിങ്ങളും പറയുന്നത് തന്നെയല്ലേ പൃഥ്വിരാജും പറഞ്ഞത്. അതല്ലാതെ…
Read Moreപതിനേഴുകാരിയെ ബെംഗളൂരുവിലെത്തിച്ച് കാമുകനും സുഹൃത്തും പീഡിപ്പിച്ചതായി പരാതി
ബെംഗളൂരു: കാമുകനെ തേടി വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബെംഗളൂരുവിലെത്തിച്ച് സുഹൃത്തും പീഡിപ്പിച്ചെന്നാണ് പരാതി. തമിഴ്‌നാട് പോലീസ് എത്തിയാണ് ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. ഞായറാഴ്ചയാണ് തിരുവണ്ണാമലൈയില്‍ താമസിക്കുന്ന മുംബൈ സ്വദേശി വിഘ്‌നേഷിനെ കാണാനായി പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ഫെയ്‌സബുക്ക് വഴിയായിരുന്നു ഇരുവരുടേയും പരിചയം. വീട്ടില്‍ നിന്നും രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് ആദ്യം പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം. ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി…
Read Moreഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ബെംഗളൂരു വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചു; ഒടുവിൽ വിമാനയാത്ര നടന്നില്ല സംഭവം ഇങ്ങനെ
നമ്മുടെ യാത്രകളിലും നിത്യജീവിതത്തിലും ഗൂഗിള്‍ മാപ്പ് സ്ഥാനം നേടിയിട്ട് ഒരുപാട് നാളായി. ദീർഘയാത്രയാണെങ്കിലും ചെറിയ ദൂരമേയുള്ളൂവെങ്കിലും വഴിയറിയാത്ത ഒരിടത്തേയ്ക്കാണ് യാത്രയെങ്കില്‍ ഗൂഗിള്‍ മാപ്പും ഒപ്പമുണ്ടാകും, എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് പോയപ്പോള്‍ വഴിതെറ്റിച്ച് കുളത്തിലും പുഴയിയും മുന്നോട്ട് വഴിയില്ലാത്ത വിധത്തിലും ഒക്കെ നമ്മളെ കൊണ്ടുചെന്നു നിർത്തിയ ചരിത്രവും ഗൂഗിളിനുണ്ടെങ്കിലും നമുക്ക് ഇപ്പോഴും കൂട്ട് ഗൂഗിള്‍ മാപ്പ് തന്നെയാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചാല്‍ പണികിട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യാത്രക്കാരൻ. വെറുതേ പറയുന്നതല്ല, ഗൂഗിള്‍ കാണിച്ച യാത്രാ സമയമനുസരിച്ച്…
Read More‘ദൈവത്തിന്റെ സ്വന്തം നാട്’ വിട്ട് എന്തിനാണ് ഈ മലയാളികൾ നഗരത്തിലേക്ക് വരുന്നത്? viral ആയി കന്നഡ നടന്റെ ചോദ്യം
മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാട് വിട്ട് ബംഗളൂരുവിലേക്ക് എന്തുകൊണ്ടാണ് വരുന്നതെന്ന് കന്നഡ നടനും സംവിധായകനുമായ പ്രകാശ് ബെലവാഡി. ബംഗളൂരുവിന്റെ വികസനത്തില്‍ മലയാളികളും വടക്കേ ഇന്ത്യക്കാരും സംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒരു മഹത്തായ നഗരമാണെന്നും അതിലേക്ക് പുറത്തുനിന്നുള്ളവരൊന്നും സംഭവന ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു വാസികളും മറ്റുനാടുകളില്‍ നിന്ന് അവിടെയെത്തിയവരും തമ്മിലുള്ള ചർച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബംഗളൂരു നഗരത്തിന്റെ വികസനത്തിന് കാരണം തങ്ങളാണ് സംഭവന നല്‍കിയതെന്ന മറുനാടുകളില്‍ നിന്നുള്ളവരുടെ വാദം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം…
Read Moreശിവാജി പ്രതിമ തകര്‍ന്നുവീണതില്‍ തലകുനിച്ച് മാപ്പു ചോദിക്കുന്നുവെന്ന് നരേന്ദ്രമോദി
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നുവെന്നും സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് തേടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ട് മാസം മുന്‍പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ന്ന് വീണത്. ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമയുടെ രൂപകല്‍പനയും നിര്‍മാണവും നേവിയാണ് നിര്‍വഹിച്ചത്. രാജ്‌കോട്ട് കോട്ടയില്‍ 35 അടി ഉയരമുള്ളതായിരുന്നു പ്രതിമ. സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് പുനഃസ്ഥാപിക്കുമെന്ന്…
Read More