ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ബെംഗളൂരു വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചു; ഒടുവിൽ വിമാനയാത്ര നടന്നില്ല സംഭവം ഇങ്ങനെ

നമ്മുടെ യാത്രകളിലും നിത്യജീവിതത്തിലും ഗൂഗിള്‍ മാപ്പ് സ്ഥാനം നേടിയിട്ട് ഒരുപാട് നാളായി.

ദീർഘയാത്രയാണെങ്കിലും  ചെറിയ ദൂരമേയുള്ളൂവെങ്കിലും വഴിയറിയാത്ത ഒരിടത്തേയ്ക്കാണ് യാത്രയെങ്കില്‍ ഗൂഗിള്‍ മാപ്പും ഒപ്പമുണ്ടാകും, എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച്‌ പോയപ്പോള്‍ വഴിതെറ്റിച്ച്‌ കുളത്തിലും പുഴയിയും മുന്നോട്ട് വഴിയില്ലാത്ത വിധത്തിലും ഒക്കെ നമ്മളെ കൊണ്ടുചെന്നു നിർത്തിയ ചരിത്രവും ഗൂഗിളിനുണ്ടെങ്കിലും നമുക്ക് ഇപ്പോഴും കൂട്ട് ഗൂഗിള്‍ മാപ്പ് തന്നെയാണ്.

എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചാല്‍ പണികിട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യാത്രക്കാരൻ. വെറുതേ പറയുന്നതല്ല, ഗൂഗിള്‍ കാണിച്ച യാത്രാ സമയമനുസരിച്ച്‌ യാത്ര പ്ലാൻ ചെയ്തപ്പോള്‍ വിമാന യാത്രയാണ് മുടങ്ങിയത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ആശിഷ് കച്ചോലിയ എന്ന യുവാവാണ് തന്‍റെ അനുഭവം സമൂഹമാധ്യമമായ എക്സില്‍ പങ്കിട്ടത്. ഇന്ന് ഓഗസ്റ്റ് 30ന് രാവിലെ പങ്കിട്ട പോസ്റ്റ് ഉപയോക്താക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ബെംഗളുരുവില്‍ നിന്ന് വിമാനത്തില്‍ മുംബൈയിലേക്ക് പോകുവാൻ ഇറങ്ങിയ ആശിഷിന് ഗൂഗിള്‍ മാപ്പ് തെറ്റായ വിവരം കാണിച്ചതിനാല്‍ എയർപോർട്ടില്‍ സമയത്ത് എത്തുവാൻ സാധിച്ചില്ല.

എയര്‍പോർട്ടിലേക്കുള്ള യാത്രയ്ക്ക് ഗൂഗിള്‍ മാപ്പില്‍ ഒന്നര മണിക്കൂർ സമയമാണ് കാണിച്ചത്. എന്നാല്‍ പറഞ്ഞതിലും ഇരട്ടി സമയമെടുത്ത് മൂന്ന് മണിക്കൂർ വേണ്ടിവന്ന് ആശിഷിന് വിമാനത്താവളത്തിലെത്താൻ. അപ്പോഴേയ്ക്കും വിമാനം അതിന്‍റെ വഴിയ്ക്കും പോയി.

” ഇന്നലെ ഗൂഗിള്‍ മാപ്പിലെ പിശക് കാരണം ബംഗളുരുവില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ളൈറ്റ് യാത്ര മുടങ്ങി. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് ഒന്നേമുക്കാല്‍ മണിക്കൂറെടുക്കുമെന്നാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചതെങ്കിലും എയര്‍പോര്‍ട്ടിലെത്താൻ മൂന്ന് മണിക്കൂര്‍ എടുത്തു” ആശിഷ് കുറിച്ചു . ഒപ്പം ”മുംബൈ ഭരണകൂടത്തോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

നഗരത്തില്‍ ഗതാഗതം നിലനിർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്.

ജീവിതം ആപേക്ഷികമാണ്…” ആശിഷ് കൂട്ടിച്ചേർത്തു.

വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ആളുകള്‍ ആശിഷിന്‍റെ പോസ്റ്റില്‍ രേഖപ്പെടുത്തുന്നത്.

നിങ്ങള്‍ ബംഗളുരുവിനെയാണോ ഗൂഗിള്‍ മാപ്പിനെയാണോ കുറ്റം പറയുന്നതെന്ന് വ്യക്തമാക്കണം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.

ഇതിനു മറുപടിയായി താന്‍ ഗൂഗിള്‍ മാപ്പിനെയാണ് ഉദ്ദേശിച്ചതെന്ന് ആശിഷ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts