ജീവിതത്തിന് പുതുനിറം; ഭിന്നശേഷികരായ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകി നഗരത്തിലെ മിട്ടി കഫേ

ബെംഗളൂരു: മിട്ടി കഫേയിലെ വിഭവങ്ങൾ പോലെത്തന്നെയാണ് ഇവിടെത്തെ ജീവനക്കാരുടെ ജീവിതവും. 29-കാരിയായ സംരംഭക അലീന ആലമിനെപ്പോലുള്ളവർ മറ്റുള്ളവരിൽ മാറ്റത്തിൻ്റെ വിത്തുകൾ പാകിയ സ്ഥലമാണ് നഗരത്തിലെ മിട്ടി കഫേ . ശാരീരികവും ബുദ്ധിപരവുമായ വൈകല്യമുള്ള മുതിർന്നവർക്ക് അനുഭവപരിചയ പരിശീലനവും തൊഴിലും നൽകുന്ന കഫേകളുടെ ഒരു ശൃംഖലയുള്ള എൻജിഒയായ മിറ്റി കഫേയുടെ സ്ഥാപകനും സിഇഒയുമായ ആലം ഇന്ത്യയിലെ ഭിന്നശേഷിയുള്ള സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. പൊക്കമില്ലെന്ന് ചൂണ്ടിക്കാട്ടി എഴുപതിൽ അതികം കമ്പനികൾ ജോലി നിഷേധിച്ച ശേഷമാണ് ഭൈരപ്പയ്ക്ക് മിട്ടി കഫെയിൽ ജോലി ലഭിച്ചത്. ഔട്ട്ലെറ്റ് മാനേജരായ ഭൈരപ്പ സഹപ്രവർത്തകയായ…

Read More

മലയാളി യുവാവ് നഗരത്തിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു

ബെംഗളൂരു : പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ബെംഗളുരുവിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. മാനത്തുമംഗലം എ.എ.എൽ.പി. സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ 25 ആണ് ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഒരു വർഷം മുൻപാണ് ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ഇന്ന് രാവിലെ 10 ന് ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ് : സലീന, സഹോദരങ്ങൾ : മുഹമ്മദ് ഷാഹിൽ , ഷിഫ്‌ല

Read More

നഗരത്തിൽ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം നിശ്ചയിക്കാനുള്ള യോഗം ഉടൻ; മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലംനിശ്ചയിക്കുന്നതിനായുള്ള യോഗം ഉടൻചേരുമെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. സ്ഥലം സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നതിനുമുൻപ്‌ സർക്കാർ പ്രധാനമായും രണ്ടുകാര്യങ്ങൾ പരിഗണിക്കും. യാത്രക്കാരുടെ തിരക്കും നിലവിലുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്താനുള്ള സൗകര്യവുമാണ് പരിഗണിക്കുക. യാത്രക്കാരുടെ തിരക്കിനാണ് പ്രാധാന്യംകൊടുക്കുന്നതെങ്കിൽ സർജാപുര, കനകപുര റോഡ് എന്നിവിടങ്ങളിൽ വിമാനത്താവളം നിർമിക്കുന്നതിനാകും പരിഗണന. അതേസമയം, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്താനുള്ള സൗകര്യമാണ് നോക്കുന്നതെങ്കിൽ തുമകൂരു, ദബസ്‌പേട്ട് തുടങ്ങിയ സ്ഥലങ്ങൾക്കാകും പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അടുത്തയോഗത്തിൽ ചർച്ചചെയ്യും. വിഷയം മന്ത്രിസഭായോഗത്തിലും ചർച്ചചെയ്യും. ഭൂമി ഏറ്റെടുക്കുന്നതിനും…

Read More

രേണുകാസ്വാമി കൊലക്കേസ്: നടൻ ദർശൻ രക്ഷപ്പെടാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താൻ മുൻ ഡെപ്യൂട്ടി മേയറെ ചോദ്യം ചെയ്തു

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ നടൻ ദർശൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ അന്വേഷണോദ്യോഗസ്ഥർ. ഇതിന്റെഭാഗമായി ബെംഗളൂരു മുൻ ഡെപ്യൂട്ടി മേയർ സി.എസ്. റാംമോഹൻ രാജുവിനെ പോലീസ് ചോദ്യംചെയ്തു. ദർശന് 40 ലക്ഷം രൂപ കൈമാറിയത് രാജുവാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടർന്നാണിത്. ബൊമ്മനഹള്ളി വാർഡിൽനിന്നുള്ള ബി.ജെ.പി.യുടെ മുൻ കോർപ്പറേറ്ററാണ് രാജു. താൻ ദർശനോടുവാങ്ങിയ പണം തിരികെനൽകിയതാണെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം പോലീസിന് മൊഴിനൽകി. ദർശന്റെ ബെംഗളൂരുവിലെ വീട്ടിൽനിന്ന് പോലീസ് നടത്തിയ തിരച്ചിലിൽ 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇത് രാജു കൈമാറിയ പണമാണെന്നുകരുതുന്നു.…

Read More

മംഗളൂരുവിലുണ്ടായ സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹന അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകന്‍ സുമിത്ത് (22) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.…

Read More

ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ഫോണ്‍ ചാർജിംഗിന് ഇടുമ്പോള്‍ വൈദ്യുത ഷോക്കേറ്റ 24-കാരനായ വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം. ബിദാറില്‍ നിന്നുള്ള ശ്രീനിവാസാണ് മരിച്ചത്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. പെയിംഗ് ഗസ്റ്റായി താമസിക്കുന്ന ശ്രീനിവാസ് ഫോണ്‍ ചാർജിംഗിന് പ്ലഗ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വൈദ്യുത ഷോക്കേല്‍ക്കുന്നത്. ഈ സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഈ സമയം ശ്രീനിവാസിന്റെ സുഹൃത്തുക്കള്‍ മുറിയിലുണ്ടായിരുന്നു. ഉടനെ ഇവർ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബസവേശ്വര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകടത്തിന് കാരണമെന്നാണ്…

Read More

പി ജയചന്ദ്രൻ ഗുരുതരാവസ്ഥയിൽ…വ്യാജ വാർത്തയ്ക്കെതിരെ കുടുംബം 

ഗായകന്‍ പി.ജയചന്ദ്രന്‍ മരിച്ചെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമടക്കമുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച്‌ കുടുംബം. വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കുടുംബം അറിയിച്ചു. പ്രായാധിക്യത്തിന്റെ ചില പ്രശ്‌നങ്ങള്‍ അലട്ടുന്നതല്ലാതെ അദ്ദേഹത്തിന് ഗുരുതരമായ ഒരു പ്രശ്‌നവും ഇല്ല. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ഒരുമാസം മുന്‍പെടുത്ത ചിത്രമാണെന്നും കുടുംബം വ്യക്തമാക്കി. ഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം തുടങ്ങിയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വീട്ടിലാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വാര്‍ത്തകള്‍ ചമച്ച്‌ വിടുന്നതാണെന്നും കുടുംബം രൂക്ഷമായി പ്രതികരിച്ചു. അദ്ദേഹത്തിന്…

Read More

കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ 

ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…

Read More

സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ 

ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റണ്‍സ് സ്‌കോര്‍ ചെയ്തത്. 47…

Read More

ഷെട്ടാർ ഒഴിഞ്ഞ സീറ്റിൽ ബസനഗൗഡ ബദർലി കോൺഗ്രസ്‌ എംഎൽസി 

ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറി ബസനഗൗഡ ബദർലിയെ എംഎൽസി യായി എതിരില്ലാതെ തെരഞ്ഞെടുത്തു. നിയമനിർമാണ കൗൺസിലിലെ കോൺഗ്രസ്‌ അംഗത്വം രാജിവച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ നിന്നുള്ള ബിജെപി എംപി യായതിനെ തുടർന്നുള്ള ഒഴിവിൽ ആണിത്. 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറ്റാരും പത്രിക നൽകാത്ത സാഹചര്യത്തിലാണ് ബസനഗൗഡയെ തെരഞ്ഞെടുത്തതായി നിയമസഭാ സെക്രട്ടറി എംകെ വിജയലക്ഷ്മി പ്രഖ്യാപിച്ചത്.

Read More
Click Here to Follow Us