ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽ നിന്നുള്ള ഭക്ഷണം നൽകാൻ സാധിക്കില്ല ; അപേക്ഷ തള്ളി കോടതി

ബെംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽനിന്നുള്ള ഭക്ഷണമോ വസ്ത്രങ്ങളോ കിടക്കയോ അനുവദിക്കാനാവില്ലെന്ന് ബെംഗളൂരു കോടതി. ദർശൻ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ബെംഗളൂരു 24-ാമത് എ.സി.എം.എം. കോടതിയുടെ ഉത്തരവ്. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നും വിധിച്ചു. വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും പുസ്തകങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എ.സി.എം.എം. കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിലെ ഭക്ഷണം കഴിച്ചിട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ ദർശന്റെ ആരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ചിത്രദുർഗ സ്വദേശി…

Read More

മലയാളികൾക്കായി കന്നഡ പഠന പദ്ധതി ഉദ്ഘടനം ചെയ്ത് കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ

ബംഗളുരു: കർണ്ണാടക സർക്കാർ കന്നഡ വികസന അതോറിട്ടിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം കർണ്ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ നിർവ്വഹിച്ചു. കർണ്ണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നഡ തീർച്ചയായും പഠിച്ചിരിക്കണം. പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ട്. കന്നഡ ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽ നിന്ന് പല വാക്കുകളും കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നഡ വികസന അതോറിട്ടി കന്നഡ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ…

Read More

വിസ്ഡം ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല സമാപനം

ബംഗളൂരു :  കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേ ളനം നടന്നത്. ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത…

Read More

നമ്മ മെട്രോ യെല്ലോ ലൈൻ സജ്ജമാകുന്നു; വൈദ്യുതിവിതരണത്തിനുള്ള അനുമതി 

ബെംഗളൂരു: ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുന്ന ആർ.വി. റോഡ്-ബൊമ്മസാന്ദ്ര മെട്രോപാതയിൽ (യെല്ലോ ലൈൻ) വൈദ്യുതിവിതരണത്തിനുള്ള അനുമതി റെയിൽവേ ബോർഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ.) നൽകി. വാണിജ്യാടിസ്ഥാനത്തിൽ സർവീസാരംഭിക്കാൻ ഇനി റെയിൽവേ ബോർഡിൽനിന്ന് രണ്ടനുമതികൂടി ലഭിക്കേണ്ടതുണ്ടെന്ന് ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥൻ പറഞ്ഞു. ഈവർഷം ഡിസംബറോടെ യെല്ലോ ലൈനിൽ മെട്രോ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുഡ്‌ലു…

Read More

വൈറ്റ് ടോപ്പിംഗ് വർക്ക്; രാജാജിനഗർ ഈ റൂട്ടിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

ബെംഗളൂരു: രാജാജിനഗറിന് സമീപം വൈറ്റ് ടോപ്പിംഗ് കാരണം ജൂലൈ 25 മുതൽ രാജാജിനഗർ ഒന്നാം ബ്ലോക്ക് മുതൽ ഡോ.രാജ്കുമാർ റോഡിൻ്റെ പത്താം ക്രോസ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് വകുപ്പ് അറിയിച്ചു. ട്രാഫിക് റൂട്ട് മാറ്റം ഇസ്‌കോൺ പ്രവേശന ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്റ്റാർ സർക്കിൾ (മോദി ബ്രിഡ്ജ്) ഇടത്തേക്ക് തിരിഞ്ഞ് നവരംഗ് സർക്കിളിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് ഡോ.രാജ്കുമാർ റോഡ് പത്താം ക്രോസിലേക്ക് പോകാം. താഴത്തെ മഹാലക്ഷ്മി ലേഔട്ടിൽ നിന്ന് പോകുന്ന വാഹനങ്ങൾക്ക് സ്റ്റാർ സർക്കിളിൽ (മോദി…

Read More

ജൂൺ 29 മുതൽ പീനിയ മേൽപ്പാലത്തിൽ എല്ലാ വാഹനങ്ങൾക്കും അനുമതി; ഭാരവാഹനങ്ങളുടെ ഗതാഗത നിയന്ത്രണം ഇങ്ങനെ

ബെംഗളൂരു: ബംഗളൂരു-തുംകൂർ ദേശീയപാതയിലൂടെ ഓടുന്ന വാഹനയാത്രക്കാർക്ക് സന്തോഷവാർത്ത. ജൂലൈ 29 മുതൽ ഹെവി വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും പീന്യ മേൽപ്പാലത്തിൽ ഓടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങളുടെ ഗതാഗതം വെള്ളിയാഴ്ചകളിൽ നിരോധിച്ചിട്ട് ഉണ്ട്. മേൽപ്പാലത്തിൻ്റെ പ്രത്യേക അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ 6 വരെയാണ് ഭാരവാഹനങ്ങൾ ഓടുന്നത് നിരോധിച്ചിട്ടുള്ളത്. ബാക്കിയുള്ള ദിവസങ്ങളിൽ എല്ലാ വാഹനങ്ങൾക്കും മേൽപ്പാലത്തിലൂടെ സഞ്ചരിക്കാം. എന്നാൽ 40 കിലോമീറ്റർ വേഗപരിധിയിൽ ഫ്‌ളൈഓവറിൻ്റെ ഇടതുപാതയിലൂടെ ഭാരവാഹനങ്ങൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ്…

Read More

സായി പല്ലവി പ്രണയത്തിൽ… കാമുകൻ വിവാഹിതനായ നടൻ!!!

2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു നടി സായ് പല്ലവിയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ സായ് പല്ലവിയ്ക്ക് ലഭിച്ചത് സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു. പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന് സായ് പല്ലവി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടി. പിന്നീടൊരിക്കലും സായ് പല്ലവിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു സായ് പല്ലവി. മിഡില്‍ ക്ലാസ് അബ്ബായി, എന്‍ജികെ, ഗാര്‍ഗി, ഫിദ, മാരി…

Read More

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സസിഇത്തിലുവിലെ പരേതനായ ശേഖര്‍-സത്യവതി ദമ്പതികളുടെ മകന്‍ ഗൗതംരാജ് (23) ആണ് മരിച്ചത്. ഇന്നലെ വീട്ടുകാര്‍ പുറത്ത് പോയി വൈകിട്ട് മൂന്ന് മണിയോടെ മടങ്ങി വന്നപ്പോഴാണ് ഗൗതംരാജിനെ വീട്ടിലെ മുറിക്കകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതം ഉഡുപ്പിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Read More

തർക്കത്തിനൊടുവിൽ ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു 

ബെംഗളൂരു: കനകപുരയില്‍ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ ഏഴാളുടെപേരില്‍ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുല്‍, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികള്‍ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ ജാതി…

Read More

ബെംഗളൂരു- കോഴിക്കോട് കെ എസ് ആർ ടി സി യിൽ സിഗരറ്റ് കടത്ത്

ബെംഗളൂരു: കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസില്‍ സിഗരറ്റ് കടത്ത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോയ ബസിലാണ് സിഗരറ്റ് കടത്ത് നടന്നത്. സംഭവം നടന്നത് ഇന്നലെയാണ്. കെ എസ് ആർ ടി സിയുടെ വിജിലൻസ് വിഭാഗമാണ് സിഗരറ്റ് പാക്കറ്റുകള്‍ കണ്ടെടുത്തത്. പിടിച്ചെടുത്തത് എണ്‍പത് പാക്കറ്റ് സിഗരറ്റാണ്. പിന്നീട് ഇത് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമറുകയുണ്ടായി. സിഗരറ്റ് കണ്ടെത്തിയത് ബസിലുണ്ടായിരുന്ന ബാഗിനകത്താണ്. ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് സിഗരറ്റിനെ കുറിച്ച്‌ അറിയില്ലെന്നാണ്. എന്നാല്‍, കണ്ടക്ടറാണ് ബസില്‍ നിയമ…

Read More
Click Here to Follow Us