2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു നടി സായ് പല്ലവിയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ സായ് പല്ലവിയ്ക്ക് ലഭിച്ചത് സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു. പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന് സായ് പല്ലവി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടി. പിന്നീടൊരിക്കലും സായ് പല്ലവിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു സായ് പല്ലവി. മിഡില്‍ ക്ലാസ് അബ്ബായി, എന്‍ജികെ, ഗാര്‍ഗി, ഫിദ, മാരി…
Read MoreDay: 25 July 2024
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: യുവാവിനെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സസിഇത്തിലുവിലെ പരേതനായ ശേഖര്‍-സത്യവതി ദമ്പതികളുടെ മകന്‍ ഗൗതംരാജ് (23) ആണ് മരിച്ചത്. ഇന്നലെ വീട്ടുകാര്‍ പുറത്ത് പോയി വൈകിട്ട് മൂന്ന് മണിയോടെ മടങ്ങി വന്നപ്പോഴാണ് ഗൗതംരാജിനെ വീട്ടിലെ മുറിക്കകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതം ഉഡുപ്പിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Read Moreതർക്കത്തിനൊടുവിൽ ദളിത് യുവാവിന്റെ കൈ അറുത്തെടുത്തു
ബെംഗളൂരു: കനകപുരയില്‍ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ ഏഴാളുടെപേരില്‍ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുല്‍, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികള്‍ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ ജാതി…
Read Moreബെംഗളൂരു- കോഴിക്കോട് കെ എസ് ആർ ടി സി യിൽ സിഗരറ്റ് കടത്ത്
ബെംഗളൂരു: കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസില്‍ സിഗരറ്റ് കടത്ത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോയ ബസിലാണ് സിഗരറ്റ് കടത്ത് നടന്നത്. സംഭവം നടന്നത് ഇന്നലെയാണ്. കെ എസ് ആർ ടി സിയുടെ വിജിലൻസ് വിഭാഗമാണ് സിഗരറ്റ് പാക്കറ്റുകള്‍ കണ്ടെടുത്തത്. പിടിച്ചെടുത്തത് എണ്‍പത് പാക്കറ്റ് സിഗരറ്റാണ്. പിന്നീട് ഇത് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമറുകയുണ്ടായി. സിഗരറ്റ് കണ്ടെത്തിയത് ബസിലുണ്ടായിരുന്ന ബാഗിനകത്താണ്. ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ്. എന്നാല്‍, കണ്ടക്ടറാണ് ബസില്‍ നിയമ…
Read Moreഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്കായി തിരച്ചിൽ
ബെംഗളൂരു: പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡിസിപി വ്യക്തമാക്കി. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ…
Read Moreഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ കൃത്യ സ്ഥാനം തിരിച്ചറിഞ്ഞു
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞുവെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘമാണ് സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നത്. പരിശോധന നടത്തുന്നത് ഐ ബി ഒ ഡി സംവിധാനം ഉപയോഗിച്ചാണ്. ഇത് വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനമാണ്. നടക്കുന്നത് പുഴയ്ക്ക് അടിയില്‍ നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ലോറി…
Read More‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’; രണ്ടാം ക്ലാസുകാരന്റെ ഡയറി കുറിപ്പ്, പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Read Moreഅര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം; ഷിരൂരില്‍ ടൗത്യം ദൗത്യം തുടങ്ങി
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല.…
Read Moreദിലീപിനെ 5000 വർഷം മുൻപ് അറിയാം!!! ഞാൻ കൃഷ്ണനും ദിലീപ് അർജുനനും ആയിരുന്നു; വൈറലായി വീഡിയോ
നടൻ ദിലീപിനെ 5000 വർഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ടെന്ന് പറയുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭസ്മവും പൊട്ടുമൊക്കെ തൊട്ടിട്ടുള്ള ആളാണ് ദിലീപിനെപ്പറ്റി സംസാരിക്കുന്നത്. ഇയാളുടെ പേരോ, നാടോ ഒന്നും വ്യക്തമല്ല. ‘ദിലീപിനെ അയ്യായിരം വർഷങ്ങള്‍ക്ക് മുമ്പ് പരിചയമുണ്ട്. അന്ന് ദിലീപ് അർജുനാനായിരുന്നു, ഞാൻ കൃഷ്ണനും. അന്ന് ഒരു വിരോധവും ഇല്ല. നല്ല ദോസ്തുക്കളായിരുന്നു. ഈ ജന്മത്തില്‍ ദിലീപിന് എന്നെ മനസിലായില്ല. പക്ഷേ ഈ ജന്മത്തില്‍, എത്രയോ വർഷങ്ങള്‍ക്ക് മുമ്പ് ദിലീപിനെ എനിക്കറിയാം. അദ്യമായി കണ്ടതെപ്പോഴാണെന്ന് വേണമെങ്കില്‍ പറയാം. തൃശൂരില്‍ ഇഷ്ടം എന്ന ചിത്രം…
Read Moreഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് നടൻ ദർശന്റെ ഭാര്യ
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ റിമാൻഡിലായി ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്മി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ ശിവകുമാറിനെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് വിജയലക്ഷ്മി കണ്ടത്. മകന്റെ വിദ്യാഭ്യാസകാര്യം സംസാരിക്കാനായാണ് വിജയലക്ഷ്മി വന്നതെന്ന് ശിവകുമാർ പറഞ്ഞു. മകനെ ശിവകുമാറിന്റെ മാനേജ്‌മെന്റിലുള്ള സ്‌കൂളിൽ ചേർക്കണമെന്നാവശ്യപ്പെടാനാണെത്തിയത്. നിലവിൽ പഠിക്കുന്ന സ്‌കൂളിൽനിന്ന് മാറാനാണിത്. നേരത്തേ ശിവകുമാറിന്റെ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. പ്രിൻസിപ്പലിനെ വിളിച്ച് സംസാരിക്കാമെന്ന് അറിയിച്ചതായി ശിവകുമാർ പറഞ്ഞു. ദർശന് നീതിലഭിച്ചിട്ടില്ലെങ്കിൽ താൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം ശിവകുമാർ പറഞ്ഞിരുന്നു. ദർശന് നീതിലഭിച്ചിട്ടില്ലെന്ന് ആരാധകർ മുദ്രാവാക്യം…
Read More