തിരുവനന്തപുരം: കേരളത്തില്‍ മദ്യം വീടുകളിൽ നേരിട്ട് എത്തിക്കാനുള്ള മാര്‍ഗ്ഗം കൂടി തുറക്കാന്‍ ആലോചന. മദ്യം വീട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍. ഇപ്പോള്‍ കേരളം, ന്യൂഡല്‍ഹി, കര്‍ണ്ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ബിയര്‍, വൈന്‍, റം, വിസ്കി, വോഡ്ക എന്നിവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ച് കൊടുക്കാനാണ് പദ്ധതി. കോവിഡ് കാലത്ത് ഹോട്ടല്‍ ഭക്ഷണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാനാണ് ഭക്ഷണം പോലെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി മദ്യവും വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സേവനം…
Read MoreDay: 17 July 2024
13 കാരിയെ ബലാത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 പേർ ചേർന്ന് ബലാത്സംഗം ചെയ്തു. യാദ്ഗിരി ജില്ലയിലെ വഡഗേര താലൂക്കിൽ ആണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ഗ്രാമത്തിലെ രാംറെഡ്ഡിയും സഞ്ജീവ് ഗൗഡയും ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പെൺകുട്ടി പുറം ജോലികൾക്കായി പുറത്തേക്ക് പോയതായിരുന്നു. അതേ ഗ്രാമത്തിൽ ആളൊഴിഞ്ഞ ഒരു വീടുണ്ടായിരുന്നു, ആരുമില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ ആ വീട്ടിലേക്ക് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. യാദഗിരി വനിതാ പോലീസ്…
Read Moreശ്വാസ തടസത്തെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ചു
നെടുമങ്ങാട്: രണ്ടര വയസ്സുകാരൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. നെടുമങ്ങാട് കുശർക്കോട് പാളയത്തിൻ മുകള്‍ പുനരധിവാസ കോളനി വീട്ടില്‍ സുഖിലിന്റേയും സന്ധ്യയുടെയും മകൻ രണ്ടര വയസ്സുള്ള സൂര്യയാണ് മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കുഞ്ഞിന് ശാരീരികാസ്ഥ്യം ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പറയുന്നു. ഇന്ന് വെളുപ്പിന് സൂര്യക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപതിയിലും അവിടുന്ന് എസ്‌എടി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഐ സി യുവില്‍ പ്രവേശിപ്പിച്ച് ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreഉഡുപ്പിയിലെ തീ പിടിത്തം; ഒരു മരണം കൂടി
ബെംഗളൂരു: ഉഡുപ്പി അമ്പലപ്പാടിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥൻ വെന്തു മരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഒരാള്‍കൂടി മരിച്ചു. മദ്യശാല ഉടമ രാമചന്ദ്ര ഷെട്ടിയാണ് (52) തിങ്കളാഴ്ച മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അശ്വിനി ഷെട്ടി (47) ചൊവ്വാഴ്ച മരുന്നുകളോട് പ്രതികരിക്കാതെ ആശുപത്രിയില്‍ മരിച്ചു. ബി.ജെ.പി മഹിള മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റായിരുന്നു അശ്വിനി. ഷെട്ടി ബാർ ആൻഡ് റസ്റ്റാറന്റ് ഉടമയാണ് ഷെട്ടി. എയർ കണ്ടീഷൻ സംവിധാനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
Read Moreസ്വകാര്യ മേഖലയിൽ കന്നഡിഗ സംവരണം; വിവാദ ബിൽ മരവിപ്പിച്ചു
ബെംഗളൂരു: സ്വകാര്യ മേഖയിലെ തൊഴിലിടങ്ങളില്‍ കന്നഡിഗർക്കു സവിശേഷ സംവരണം നല്‍കാനുള്ള നിയമ നിർമാണത്തിനെതിരെ പ്രതിഷേധം കടുത്തതോടെ വിവാദ ബില്‍ മരവിപ്പിച്ചു. ബില്‍ താത്കാലികമായി മരവിപ്പിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ബില്‍ പുനഃപരിശോധിച്ച ശേഷം അന്തിമ തീരുമാനം എന്നും സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക മന്ത്രിസഭാ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയത് കർണാടകയില്‍ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും സംഘടനകളും സിദ്ധരാമയ്യ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണിത്. സർക്കാർ തീരുമാനം വ്യാവസായിക – വിവരസാങ്കേതിക വളർച്ചയെ മുരടിപ്പിക്കാനേ ഉപകരിക്കൂ എന്ന് നാഷണല്‍ അസോസിയേഷൻ ഓഫ് സോഫ്ട്‌വെയർ ആൻഡ്…
Read Moreമലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു
ബെംഗളൂരു: കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം വർഷം തോറും മലയാളം മിഷൻ പഠിതാക്കൾക്കായി നടത്തുന്ന ആഗോള മൽസരമായ സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ കർണ്ണാടക മേഖലാ തല വിജയികളെ ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ പ്രഖ്യാപിച്ചു. ജൂലായ് ഏഴാം തിയതി നടന്ന മൽസരങ്ങളിൽ ആറ് മേഖലകളിൽ നിന്നായി 92 മൽസരാർത്ഥികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴയുടെ കവിതകളും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും,സീനിയർ വിഭാഗത്തിൽ ഇടശ്ശേരിയുടെ കവിതകളുമാണ് മൽസരാർത്ഥികൾ ചൊല്ലിയത്. ഈ മൽസരങ്ങളിൽ ഒന്നും,…
Read Moreആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗൺസിലിംഗ് ഹെൽപ് ഡെസ്ക്
തിരുവനന്തപുരം: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്ക്. കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പോലീസിൻറെ മീഡിയ സെൻററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെല്‍പ്പ് ലൈൻ നമ്പറും നല്‍കിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്. സിനിമാ…
Read Moreവാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്. ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്രൊംബ കുടുംബത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിയറ്റ്‌നാം ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. വ്യാജ മൊബൈല്‍ ആപ്പുകള്‍ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് കെണിയില്‍…
Read Moreമാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: അദ്ധ്യാപകന്റെ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദുധിഹള്ളിയിലാണ് സംഭവം. ഹവേരി സ്വദേശി അർച്ചന ഗൗഡന്നവറാണ് മരിച്ചത്. സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ അദ്ധ്യാപകനായ ആരിഫുള്ളയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പോലീസ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ആരിഫുള്ളയുടെ മകള്‍ സോയയോടൊപ്പമാണ് പെൺകുട്ടി പഠിക്കുന്നത്. പഠനത്തിലും കായികരംഗത്തും ഇവരുടെ മകളെക്കാള്‍ മുന്നിലായിരുന്നു അർച്ചന. ഇതില്‍ അസൂയപ്പെട്ട ആരിഫുള്ളയുടെ ഭാര്യ അർച്ചനയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. പഠനത്തിന് മകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അർച്ചനയെ ഇവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും…
Read Moreഎതിർപ്പ്; സംവരണ ബില്ലിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് സിദ്ധരാമയ്യ
ബെംഗളൂരു: സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യവസായ സമൂഹത്തില്‍ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണിത്. വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബില്‍ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ ബില്ല് പരിഗണനയ്ക്ക് വരില്ല. സ്വകാര്യ തൊഴില്‍ മേഖലയില്‍ കന്നഡ സംവരണത്തിനാണ് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയത്. സ്വകാര്യ സ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്ലിനാണ് അംഗീകാരം നല്‍കിയത്. കർണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണച്ചട്ടം…
Read More