നടൻ സുരേഷ് ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. “എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ…
Read MoreDay: 11 July 2024
നിയന്ത്രണമില്ലാതെ ചിരിയും കരച്ചിലും; അനുഷ്ക ഷെട്ടിക്ക് അപൂർവ രോഗം
സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് അനുഷ്ക ഷെട്ടി വെള്ളിത്തിരയിലെത്തിയതെങ്കിലും അരുന്ധതി, ബാഹുബലി എന്നിവയാണ് അനുഷ്കയ്ക്ക് മലയാളികള്‍ ഉള്‍പ്പെടെ ഏറെ ആരാധകരെ നല്‍കിയത്. ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകർ താരത്തിനുണ്ട്. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാളത്തിലെ’കത്തനാർ’ എന്ന ചിത്രത്തില്‍ ആണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ അപൂര്‍വ്വ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമ ലോകത്ത് നടക്കുകയാണ്. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക…
Read Moreകായിക പരിശീലനത്തിനിടെ പെൺകുട്ടികൾ വസ്ത്രം മാറുന്ന ചിത്രമെടുത്തു; പരിശീലകൻ അറസ്റ്റിൽ
ബെംഗളൂരു: കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകനെ അറസ്റ്റ് ചെയ്തു. ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗി (35)യെയാണ് പാണ്ഡവപുരം പോലീസ് അറസ്റ്റ് ചെയ്തത്. യോഗിയുടെ സ്ഥാപനത്തിലേക്ക് 15 മുതല്‍ 17 കുട്ടികള്‍ വരെയാണ് പരിശീലനത്തിന് എത്തുന്നത്. പരിശീലനത്തിന് മുമ്പ് വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അതിവിദഗ്ധമായി കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പല വിദ്യാര്‍ഥിനികളെയും ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരിശീലകനെ കൊണ്ടുള്ള ശല്യം അസഹനീയമായതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ വിവരം…
Read Moreലിവിംഗ് ടുഗതർ ബന്ധങ്ങള്‍ വിവാഹമല്ലെന്ന് കോടതി
കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങള്‍ വിവാഹമല്ലെന്ന് പറഞ്ഞ് ഹൈക്കോടതി. അതിനാല്‍, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവെന്ന് പറയണമെങ്കില്‍ നിയമപരമായി വിവാഹം കഴിക്കണമെന്ന് പറഞ്ഞ കോടതി, ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂവെന്നും കൂട്ടിച്ചേർത്തു. ഇത്തരത്തില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടാകുന്ന പക്ഷം, അത് ഗാർഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് അറിയിച്ച കോടതി, ഐ പി സി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. കൊയിലാണ്ടി പോലീസ് എറണാകുളം സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ്…
Read Moreകോൺഗ്രസ് ‘രാമ’ എന്ന പേരിനെ വെറുക്കുന്നു; എതിർപ്പുമായി ബിജെപി
ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ലയായി പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ബിജെപി, ജെഡിഎസ് നേതാക്കള്‍ ശക്തമായി രംഗത്ത്. നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ആര്‍.അശോക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് രാമനഗരയിലെ ”രാമ” എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിര്‍ദ്ദേശം കൊണ്ടുവരാന്‍ അവരെ പ്രേരിപ്പിച്ചത്, ആര്‍.അശോകന്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നില്‍ ഉണ്ടാകാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രാന്‍ഡ് ബെംഗളൂരു എന്ന പേരില്‍ ബെംഗളൂരുവിലെ ജനങ്ങളെ അവര്‍ ഇതിനകം…
Read Moreകോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്കുള്ള നവകേരള ബസിന്റെ സർവീസ് മുടങ്ങി
ബെംഗളൂരു: നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്‌ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന…
Read Moreമുൻ മന്ത്രിയുടെയും എംഎൽഎ യുടെയും വസതികളിൽ ഇഡി റെയ്ഡ്
ബെംഗളൂരു: മുൻ മന്ത്രി ബി നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ് എംഎൽഎ യുമായ ബസനഗൗഡ ദഡ്ഡലിന്റെ വീടുകളിൽ ഉൾപ്പെടെ ഇഡി റെയ്ഡ്. 187 കോടി രൂപയുടെ അനധികൃത ഫണ്ട് തിരിമറി കേസിലാണിത്. ഇരുനേതാക്കളെയും കഴിഞ്ഞ ദിവസം പോലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കർണാടകയിലെ 20 ഇടങ്ങളിലും ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായാണ് ഇഡി തിരച്ചിൽ നടത്തിയത്.
Read Moreജാതിസെൻസസ് റിപ്പോർട്ട് ചർച്ചചെയ്യാനൊരുങ്ങി സർക്കാർ; റിപ്പോർട്ടിലെന്താണുള്ളതെന്ന് തനിക്കറിയില്ലെന്നാണ് സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകത്തിൽ പ്രബലസമുദായങ്ങളിൽനിന്ന് എതിർപ്പുണ്ടായ ജാതിസെൻസസ് റിപ്പോർട്ട് സർക്കാർ ചർച്ചചെയ്യാനൊരുങ്ങുന്നു. റിപ്പോർട്ട് ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2017-ൽ അന്നത്തെ പിന്നാക്കവിഭാഗകമ്മിഷൻ ചെയർമാൻ കെ. കാന്തരാജിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ജാതിസെൻസസ് (സോഷ്യോ ഇക്കണോമിക് ആൻഡ് എജുക്കേഷണൽ സർവേ) റിപ്പോർട്ടാണിത്. ശരിയായ പ്രാതിനിധ്യം റിപ്പോർട്ടിലില്ലെന്നാരോപിച്ച് പ്രബല സമുദായങ്ങളായ ലിംഗായത്തും വൊക്കലിഗയുമാണ് റിപ്പോർട്ടിനെ എതിർത്ത് രംഗത്തുള്ളത്. ഇവരെക്കാൾ കൂടുതൽ പ്രാതിനിധ്യം പിന്നാക്കവിഭാഗങ്ങൾക്കാണെന്നാണ് സൂചന. റിപ്പോർട്ട് നടപ്പാക്കിയാൽ പിന്നാക്കവിഭാഗങ്ങൾക്ക് വലിയഗുണം ലഭിക്കും. അതിനാൽത്തന്നെ, റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ വിഭാഗങ്ങൾ സർക്കാരിൽ സമ്മർദംചെലുത്തുന്നുണ്ട്. പിന്നാക്കവിഭാഗങ്ങൾക്ക് അനുകൂലമായ…
Read Moreഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘം; നോട്ടീസ് അയച്ച് സുപ്രീം കോടതി
ഡൽഹി: ജനദാദൾ (എസ്) മുൻ എം പി പ്രാജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്തിനെതിരെ കർണാടക പ്രത്യേകാന്വേഷണ സംഘം നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസ് അയച്ചു. ഹർജി പരിഗണിക്കാൻ ആദ്യം ബെഞ്ച് വൈമുഗ്യം അറിയിച്ചെങ്കിലും കർണാടക പോലീസിന് വേണ്ടി ഹാജരായ കപിൽ സിബൽ തുടർവാദം ഉന്നയിച്ചതോടെയാണ് നോട്ടിസ് അയച്ചത്. പ്രാജ്വൽ പീഡിപ്പിച്ചെന്ന് ആരോപണമുള്ള മൈസൂരു സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി എന്ന കേസിലാണ് ഭവാനി അന്വേഷണം നേരിടുന്നത്.
Read More107 രൂപയ്ക്ക് 35 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…
Read More