107 രൂപയ്ക്ക് 35 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ 

ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…

Read More