തൃശൂരിൽ ഗോഡൗണിന് തീപിടിച്ചു; ഒരു മരണം

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല. ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. വന്‍തോതില്‍ തീ പടര്‍ന്നതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Read More

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ ഡിസംബറിന് മുമ്പ് ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: രാജ്യത്തെ യാത്രികര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇത് പ്രവര്‍ത്തനക്ഷമമായാല്‍, 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാത രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കും. 17,000 കോടി രൂപ ചെലവിലാണ് ഗ്രീന്‍ഫീല്‍ഡ് പദ്ധതി നിര്‍മ്മിക്കുന്നത്. 2024 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാത ദക്ഷിണേന്ത്യയിലെ മൂന്ന്…

Read More

ഗൗതം ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകൻ; പ്രഖ്യാപിച്ച് ബിസിസിഐ 

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ഗംഭീർ ആണെന്നും സെക്രട്ടറി വ്യക്തമാക്കി. ടി20 ലോകകപ്പോടെ പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന് പകരമായാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ എത്തുന്നത്.

Read More

ഒരു വർഷത്തിനിടെ തുംകുരുവിൽ 326 പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ഗർഭിണികൾ ആയെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: തുംകൂരുവിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച്‌ ഒരു വർഷത്തിനിടെ 326 പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്. ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകുരു. കർണാടകയിലെ സിലിക്കണ്‍ സിറ്റിയായ ബെംഗളൂരുവിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂരു. ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുകയും ചെറുപ്പത്തില്‍…

Read More

ഭർത്താവ് മകളെ കൊലപ്പെടുത്തി; അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു

ചെന്നൈ: മദ്യപാനിയായ ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു. കോയമ്പത്തൂരിൽ ആണ് സംഭവം. ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്. അസിസ്റ്റൻ്റ് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തില്‍ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് തങ്കരാജ് സമ്മതിച്ചിട്ടുണ്ട്. മകളെ തങ്കരാജ്…

Read More

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു; പരിഗണനയിൽ 4 സ്ഥലങ്ങൾ 

ബെംഗളൂരു: ബെംഗളുരുവിലെ വിമാനത്താവളങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഹൊസൂരില്‍ വിമാനത്താവളം നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചത് ബെംഗളുരു നിവാസികളെയാണ്. ബെംഗളൂരുവില്‍ നിന്നും ഹൊസൂരിലേക്ക് വെറും 32 കിലോമീറ്റർ മാത്രമാണ് ദൂരം. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നുള്ളവർക്ക് ഹൊസൂരില്‍ എത്താൻ സാധിക്കും. അതേസമയം, ബെംഗളുരുവും രണ്ടാം വിമാനത്താവളത്തിനായുള്ള ഒരുക്കത്തിലാണ്. തിരക്കേറിയ നഗരത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം. നിലവിലെ കരാർ അനുസരിച്ച്‌ സ‍ർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 130 കിലോമീറ്റ‍ർ ചുറ്റളവില്‍ 2032 വരെ മറ്റൊരു വിമാനത്താവളം…

Read More

സ്വത്ത് തർക്കം; യുവാവിനെ കൊലപ്പെടുത്തി 

ചെന്നൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ യുവാവിനെ കൊലപ്പെടുത്തി. 26-കാരനായ പ്രകാശാണ് മരണപ്പെട്ടത്. കാലിത്തീറ്റ കടയിലെ ജീവനക്കാരനായിരുന്നു പ്രകാശ്. ഇന്ന് ഉച്ചയ്ക്ക് കടയ്ക്ക് സമീപത്ത് വടിവാളുമായി എത്തിയയാള്‍ പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകാശ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രകാശിനെ വെട്ടിയ ശേഷം കടന്നുകളഞ്ഞ ആള്‍ക്കായി പുതുക്കോട്ട ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു 

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍…

Read More

നഗരത്തിൽ മഴ തുടരുമ്പോഴും ഭൂഗർഭജലവിതാനം താഴ്ന്നു തന്നെ 

ബെംഗളൂരു: മഴ തുടരുമ്പോഴും നഗരത്തിൽ ഭൂഗർഭജലവിതാനം താഴ്‌ന്നു തന്നെ തുടരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ്‌, ജൂൺ മാസങ്ങളിലായി ജലവിതാനം 4 അടി വരെ വീണ്ടും താഴ്ന്നു. ഏപ്രിലിൽ 7000 കുഴൽകിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ജലക്ഷാമമാണ് നഗരം നേരിട്ടത്. എന്നാൽ പിന്നീട് മഴ ലഭിച്ചെങ്കിലും ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ നഗരത്തിൽ ശരാശരി 40 അടി താഴ്ചയിൽ ഭൂഗർഭ ജലം ലഭിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഹൊസ്‌കോട്ടെ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് 80 അടി വരെയായി. മഴവെള്ളക്കൊയ്ത്തിനായി ബിബിഎംപി…

Read More

ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് 

ബെംഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച്‌ രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിനാണ് കേസ്. കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പോലിസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച്‌ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും…

Read More
Click Here to Follow Us