ബെംഗളൂരു: പ്രണയത്തിൽ ആയിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി യുവതിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ യുവാവ് യുവതിയുടെ നഗ്നവീഡിയോ മൊബൈലിൽ ചോർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുമൂലം കുടുംബത്തിൻ്റെ മാനം നഷ്ടപ്പെടുമെന്ന് ഭയന്ന് കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. മഹാദേശ്വര കുന്നിന് സമീപം തലബെട്ടയിൽ ആണ് സംഭവം നടന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. മഹാദേശ്വർ കുന്നിലെ മഹാദേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തലബെട്ടയിലെത്തിയ…
Read MoreMonth: June 2024
കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; 19 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
ബെംഗളൂരു: ബിദറിലെ ജി.എൻ.ഡി കോളേജില്‍ ഇരുവിഭാഗം വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 19 വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. കോളേജ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മതപരമായ ഗാനം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാവുന്നതുവരെ 19 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. കോളേജ് ഫെസ്റ്റിനിടെ ‘ജയ് ശ്രീറാം’ ഗാനം വെച്ചത് ഒരു വിഭാഗം വിദ്യാർഥികള്‍ ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ ഗാന്ധിഗഞ്ജ് പോലീസ് കേസെടുത്തു.
Read Moreബിജെപിയുടെ വിജയത്തിന് പിന്നാലെ വിരൽ അറുത്ത് മാറ്റി യുവാവ്
റായ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റി യുവാവ്. ദുർഗേഷ് പാണ്ഡേ്യയെന്ന 30കാരനാണ് വിരലറുത്ത് മാറ്റിയത്. ഛത്തീസ്ഗഢിലെ ബരാംപൂരിലാണ് സംഭവം. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് കണ്ട് ഇയാള്‍ അടുത്തുള്ള കാളിക്ഷേത്രത്തിലെത്തി ബി.ജെ.പിക്ക് വേണ്ടി പ്രാർഥിച്ചു. വോട്ടെണ്ണലിനൊടുവില്‍ ബി.ജെ.പി ജയിച്ചതോടെ കാളി ക്ഷേത്രത്തിലെത്തി ഇയാള്‍ വിരല്‍മുറിക്കുകയായിരുന്നു. വിരല്‍ മുറച്ചിതിന് പിന്നാലെയുണ്ടായ രക്തസ്രാവം തുണി ഉപയോഗിച്ച് തടയാൻ ഇയാള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇയാളെ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും…
Read Moreസ്വർണവിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന്‍ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.
Read Moreഅമിതവേഗതയിലെത്തിയ വാട്ടർ ടാങ്കറിൻ്റെ ചക്രത്തിനടിയിൽ പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപം അമിതവേഗതയിലെത്തിയ വാട്ടർ ടാങ്കറിൻ്റെ ചക്രത്തിനടിയില്‍പ്പെട്ട് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിയും സഹോദരനും മരിച്ചു. ദൊഡ്ഡനാഗമംഗളയിലെ കെംപെ ഗൗഡ ലേഔട്ടില്‍ താമസിക്കുന്ന 20 കാരിയായ മധു മിത, 18 കാരനായ രഞ്ജൻ എന്നിവരാണ് മരിച്ചത്. രഞ്ജൻ തൻ്റെ സഹോദരി മധു മിതയെ അവരുടെ കോളേജില്‍ വിടുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മധു മിത എസ്.എസ്.എം.ആർ.വി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. അവിടെ അവളുടെ ആദ്യ ദിവസമായിരുന്നു അത്. അമിതവേഗതയില്‍ വന്ന വാട്ടർ ടാങ്കർ ഇരുചക്രവാഹനത്തിൻ്റെ കണ്ണാടിയില്‍ തട്ടി. ഒരു നിമിഷത്തിനുള്ളില്‍, സഹോദരിയും…
Read Moreപാൽ സ്വീകരിക്കുന്നില്ലെന്ന ആരോപണം തള്ളി ഹാസൻ ഡി.സി.സി. ബാങ്ക് പ്രസിഡന്റ്
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് വോട്ടുചെയ്യാത്തതിനാൽ പ്രദേശവാസികളിൽനിന്ന് സോമനഹള്ളി മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാൽ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് ഹാസൻ ജില്ലാ കോ-ഓപ്പറേറ്റീവ് സെൻട്രൽ (ഡി.സി.സി.) ബാങ്ക് പ്രസിഡന്റ് നാഗരാജ് പറഞ്ഞു. ആരോപണം രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസത്തെയുംപോലെ ബുധനാഴ്ചയും പാൽ സ്വീകരിച്ചിരുന്നുവെന്നും പാൽ കൊടുത്തശേഷമാണ് കർഷകർ പ്രതിഷേധിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാൽ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് കർഷകർ ഹാസൻ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചത്.
Read Moreട്രക്കിങ്ങിനെ ഇഷ്ടപെട്ടവരുടെ യാത്ര ഒടുവിൽ കണ്ണീരിലായി
ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് ഉത്തരാഖണ്ഡിൽ പോയ ട്രക്കിങ് സംഘത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നഗരം. രണ്ട് മലയാളികളുൾപ്പെടെ ഒൻപത് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ (കെ.എം.എ.) നേതൃത്വത്തിൽ 19 അംഗങ്ങളും മൂന്ന് ഗൈഡുമാരുമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിന്റെ പരിസരപ്രദേശങ്ങളിലേക്ക് ട്രക്കിങ്ങിന് പോയത്. മുൻപ് ഒട്ടേറെ മലമടക്കുകളും ദുർഘട പാതകളും കീഴടക്കിയിട്ടുള്ള അനുഭവസമ്പന്നരായ ആളുകളായിരുന്നു പലരും. മേയ് 29-നാണ് സംഘം ട്രക്കിങ് ആരംഭിച്ചത്. 30 വയസു മുതൽ 71 വയസ്സു വരെയുള്ളവർസംഘത്തിലുണ്ടായിരുന്നു. ജൂൺ മൂന്നിന് വൈകീട്ട് സഹസ്ത്ര തടാകത്തിലെത്തി ബേസ് ക്യാമ്പിലേക്ക്…
Read Moreഎൻഡിഎ യോഗത്തിൽ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ല:വിവാദമാക്കി ഇന്ത്യ മുന്നണി
എൻഡിഎ യോഗത്തിൽ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് വേദിയിൽ ഇരിപ്പിടം നൽകാത്തത് വിവാദമാക്കി പ്രതിപക്ഷ പാര്‍ട്ടികൾ. ഒരു സീറ്റ് നേടിയവർ പോലും മുൻ നിരയിൽ ഇരിക്കുമ്പോൾ ആര്‍എൽഡി അധ്യക്ഷനെ പിന്നിലിരുത്തി ബിജെപി അപമാനിച്ചുവെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആരോപിച്ചു. ജയന്ത് ചൗധരിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ ഇനിയും എൻഡിഎയിൽ തുടരരുതെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി രാജീവ് റായ് പ്രതികരിച്ചു. ഇന്ത്യ മുന്നണിയിലേക്ക് ജയന്ത് ചൗധരി തിരിച്ചു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ പാര്‍ട്ടികൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ആര്‍എൽഡി പ്രതികരിച്ചു. എൻഡിഎയിൽ…
Read Moreഉത്തരാഖണ്ഡിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഒൻപത് മൃതദേഹങ്ങൾ ബെംഗളൂരുവിലെത്തിച്ചു
ബെംഗളൂരു : ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് അപകടത്തിൽപ്പെട്ട ഒൻപതു പേരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 5.45-ന് ഡൽഹിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് ആദ്യം മൂന്നു മൃതദേഹങ്ങളെത്തിച്ചത്. വൈകീട്ടോടെ ബാക്കിയുള്ളവയും ബെംഗളൂരുവിലെത്തിച്ചു. മൃതദേഹങ്ങൾ വിമാനത്താവളത്തിൽനിന്ന് സർക്കാർ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്തു. രക്ഷപ്പെട്ട 13 പേരെ വ്യാഴാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ചിരുന്നു. രണ്ടു മലയാളികളുൾപ്പെടെ ഒൻപതു പേരാണ് ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി വി.കെ. സിന്ധുവിന്റെ (45) സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ഹെബ്ബാൾ ശ്മശാനത്തിൽ നടക്കും. കൊത്തന്നൂർ…
Read Moreനഗരത്തിൽ വ്യാജകൂറിയർ തട്ടിപ്പ് തുടരുന്നു; പണം തട്ടാൻ തട്ടിപ്പുകാർ നടത്തുന്നത് നൂതന മാർഗം; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചുനാളുകളായി ആളുകളെ കബളിപ്പിച്ച് പണം തട്ടാൻ നൂതന മാർഗം തേടിയിരിക്കുകയാണ് തട്ടിപ്പുകാർ. വ്യാജ കൂറിയർ കമ്പനിയുടെ പേരിൽ ആളുകളിൽനിന്ന് പണം തട്ടുന്നതാണ് ഇപ്പോൾ പ്രചാരത്തിലുള്ള രീതി. ഇത്തരത്തിൽ ഒട്ടേറെ ആളുകൾ കബളിപ്പിക്കപ്പെട്ടിട്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും ആളുകൾ ചതിക്കുഴികളിൽ വീഴുകയാണ്. വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിനിരയാകുന്നവരിൽ അധികവും. തട്ടിപ്പിന് സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം സമാനമാണ്. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ വന്നിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈനായി ചോദ്യം ചെയ്യുകയും അക്കൗണ്ട് പരിശോധിക്കുന്നതിനായി പണം വാങ്ങുകയും ചെയ്യുന്നതാണ് രീതി. സി.ബി.ഐ.,…
Read More