അമിതവേഗതയിലെത്തിയ വാട്ടർ ടാങ്കറിൻ്റെ ചക്രത്തിനടിയിൽ പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപം അമിതവേഗതയിലെത്തിയ വാട്ടർ ടാങ്കറിൻ്റെ ചക്രത്തിനടിയില്‍പ്പെട്ട് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിയും സഹോദരനും മരിച്ചു.

ദൊഡ്ഡനാഗമംഗളയിലെ കെംപെ ഗൗഡ ലേഔട്ടില്‍ താമസിക്കുന്ന 20 കാരിയായ മധു മിത, 18 കാരനായ രഞ്ജൻ എന്നിവരാണ് മരിച്ചത്.

രഞ്ജൻ തൻ്റെ സഹോദരി മധു മിതയെ അവരുടെ കോളേജില്‍ വിടുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

മധു മിത എസ്.എസ്.എം.ആർ.വി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.

അവിടെ അവളുടെ ആദ്യ ദിവസമായിരുന്നു അത്.

അമിതവേഗതയില്‍ വന്ന വാട്ടർ ടാങ്കർ ഇരുചക്രവാഹനത്തിൻ്റെ കണ്ണാടിയില്‍ തട്ടി.

ഒരു നിമിഷത്തിനുള്ളില്‍, സഹോദരിയും സഹോദരനും വാട്ടർ ടാങ്കറിൻ്റെ പിൻ ചക്രത്തിനടിയില്‍പ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

വാട്ടർ ടാങ്കർ ഡ്രൈവറുടെ അമിതവേഗമാണ് ദുരന്തത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts