വിലക്കയറ്റത്തിന് കാരണം ഗ്യാരണ്ടി പദ്ധതികളല്ലെന്ന് ഡി കെ ശിവകുമാർ 

ബെംഗളൂരു: ബി.ജെ.പി തങ്ങളുടെ ഭരണകാലത്ത് ചെയ്തതുപോലെ ഞങ്ങൾ എല്ലാ സാധനങ്ങളുടെയും വില വർധിപ്പിച്ചിട്ടില്ല. ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും അവർ വില കൂട്ടി. സംസ്ഥാനത്തിൻ്റെ താൽപര്യം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലെ വില നികത്താനാണ് പെട്രോൾ, ഡീസൽ വിലയിൽ ചെറിയ തുക വർധിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വിലക്കയറ്റത്തിന് കാരണം ഗ്യാരണ്ടി പദ്ധതികളല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗ്യാരണ്ടി സ്കീമിന് വിലവർദ്ധനയുമായി ബന്ധമില്ല. കാലാകാലങ്ങളിൽ സംഭവിക്കേണ്ട വിലക്കയറ്റമാണ് ഞങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അയൽസംസ്ഥാനങ്ങളിലെ വില വളരെ ചെറിയ തോതിൽ കണക്കിലെടുത്താണ് ഞങ്ങൾ ഇന്ധനവില വർധിപ്പിച്ചത്.…

Read More

3500 കോടിയുടെ വ്യവസായ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി 

ബെംഗളൂരു: 3500 കോടിയുടെ 64 വ്യവസായ പദ്ധതികള്‍ക്ക് വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ അധ്യക്ഷനായ സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നല്‍കി. ഈ പദ്ധതികള്‍ മുഖേന സംസ്ഥാനത്ത് 13,896 പേർക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്റർനാഷനല്‍ ബാറ്ററി കമ്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, റിവർ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ യഥാക്രമം 390 ഉം 306.9 കോടിയും സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിക്കും. മൊത്തം അംഗീകാരം നല്‍കിയ പദ്ധതികളില്‍ നിക്ഷേപം 50 കോടിയില്‍ കുറയാത്ത 13 വൻകിട പദ്ധതികളിലായി 2,046 കോടിയുടെ…

Read More

വന്ദേഭാരത് സർവീസ്: എട്ട് മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്താം; ട്രയല്‍ റണ്‍ വിജയകരം 

ബെംഗളൂരു: രാജ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളുടെ പട്ടികയില്‍ പുതിയതായി ആരംഭിക്കാന്‍ പോകുന്ന സര്‍വീസിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി. മധുരയില്‍ നിന്ന് ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ റെയില്‍വേ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റ് ട്രെയിനുകള്‍ പത്ത് മണിക്കൂര്‍ മുതല്‍ മുകളിലേക്കാണ് സമയമെടുക്കുന്നതെങ്കില്‍ വന്ദേഭാരതില്‍ എട്ട് മണിക്കൂര്‍ കൊണ്ട് മധുരയില്‍ നിന്ന് ബംഗളൂരുവിലെത്താം. നേരത്തെ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നായിരുന്നുവെങ്കിലും സന്ദര്‍ശനം മാറ്റിവെച്ചതോടെ ഫ്‌ളാഗ് ഓഫ് ചടങ്ങും മാറ്റിവച്ചിരിക്കുകയാണ്.…

Read More

ഫോറസ്‌റ്റ് ഓഫീസറെ മർദ്ദിച്ചു കൊന്നു; 5 പേർ അറസ്റ്റിൽ 

suicide

ബെംഗളൂരു: മദ്യശാലയോട് ചേർന്ന റസ്റ്റാറന്റില്‍ ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത ഫോറസ്റ്റ് ഓഫിസറെ അഞ്ചംഗ സംഘം മർദിച്ചുകൊന്നു. യാദഗിരി ജില്ലയില്‍ ഷഹാപുർ ടൗണില്‍ നടന്ന അക്രമത്തില്‍ ഷഹാപുറിലെ മഹേഷ് കനകട്ടിയാണ് (47) കൊല്ലപ്പെട്ടത്. പ്രതികളായ കെ. രാജു (28), സി. രേഖുനായ്ക് (32), ടി. താരാസിങ് (36), എൻ. നര സിങ് (29), പി. പ്രകാശ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ അഞ്ചുപേരും മഹേഷ് റസ്റ്റാറന്റില്‍ കയറിയപ്പോള്‍ മദ്യലഹരിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നു. ശബ്ദം കുറക്കാനാവശ്യപ്പെട്ട മഹേഷും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്ന് മരക്കഷണം ഉപയോഗിച്ച്‌…

Read More

കല്ലട ബസ് അപകടം; ബസിന്റെ ഡ്രൈവർ കസ്റ്റഡിയിൽ 

കൊച്ചി: മാടവനയില്‍ സ്വകര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കല്ലട ബസിന്റെ ഡ്രൈവർ അറസ്റ്റില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ പരിക്കേറ്റ പാല്‍പ്പാണ്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലട ബസ്. ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബൈക്ക് യാത്രികനായ ഇടുക്കില്‍ വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരണപ്പെട്ടു. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച്‌ ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച്‌ ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്‍. ബസ്…

Read More

ദർശൻ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്ന് നടി അനുഷാ റായ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസില്‍ അറസ്റ്റിലായ നടന്‍ ദര്‍ശന്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണെന്ന് കന്നഡ നടി അനുഷാ റായ്. കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അനുഷ ഇക്കാര്യം പറഞ്ഞത്. ദര്‍ശന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കാനാവുന്നില്ലെന്ന് അനുഷ റായ് പറഞ്ഞു. അദ്ദേഹം വളരെ എളിമയും കരുതലുമുള്ള വ്യക്തിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ക്ഷിപ്രകോപ സ്വഭാവമുള്ളയാളാണ് ദര്‍ശന്‍. അതേസമയം, എളിമയും കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം എല്ലാ കാര്യത്തിലും കോപപ്പെടുന്നയാളല്ല. ആളുകളോട് ശ്രദ്ധാപൂര്‍വ്വം സംസാരിക്കുന്നു. തന്റെ ഈ ദേഷ്യത്തേക്കുറിച്ച്‌ ദര്‍ശന്‍തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.’ അനുഷ ചൂണ്ടിക്കാട്ടി.…

Read More

10 ലക്ഷം സമ്പാദിക്കാൻ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയൻ ആയാൽ മതിയെന്ന് നടി കസ്തൂരി 

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് ധന സഹായം നല്‍കുന്നതെന്ന് താരം ചോദിക്കുന്നു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് കസ്തൂരിയുടെ വിമര്‍ശനം. പത്തുലക്ഷം ആര്‍ക്കാണ് നല്‍കിയത്, രാജ്യത്തിന്റെ യശസുയര്‍ത്തിയ കായിക താരത്തിനല്ല രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികനോ കര്‍ഷകനോ അല്ല. കുടുംബത്തെ മറന്ന് കള്ളച്ചാരായം കുടിച്ച്‌ മരിച്ചവര്‍ക്കാണിത് നല്‍കുന്നത്. ഈ മോശം ദ്രാവിഡ മോഡലില്‍ പത്തുലക്ഷം സമ്ബാദിക്കാന്‍ കഠിനാദ്ധ്വനിയാകേണ്ട കാര്യമില്ല, നല്ലൊരു…

Read More

ഗർഭിണി വീടിനുള്ളിൽ മരിച്ച നിലയിൽ; ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ 

പാലക്കാട്: യുവതിയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) മരിച്ചത്. ഒളിവില്‍പ്പോയ ഭർത്താവായ നിഖിലിനെ പോലീസ് പിടികൂടി. ഇയാളെയും രണ്ട് കുട്ടികളെയും യുവതിയുടെ മരണശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. സജിതയും ഭർത്താവും കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. നിഖില്‍ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. പോലീസും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Read More

കല്ലട ബസ് മറിഞ്ഞുണ്ടായ അപകടം; ബൈക്ക് യാത്രികൻ ഇടുക്കി സ്വദേശി 

ബെംഗളൂരു: മാടവനയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച്‌ ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച്‌ ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. ബസ് സിഗ്‌നലില്‍ വെച്ച്‌ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലടയുടെ സ്ലീപ്പര്‍ ബസ്.

Read More

നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത!

ബെംഗളൂരു : നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിയും കാറ്റിനോടും കൂടിയ കനത്ത മഴയുണ്ടാകും. അതേസമയം ഇപ്പോൾ നഗരത്തിൽ ഉള്ള ചൂടിന് ശമനമൊന്നും ഉണ്ടാവില്ല എന്നും പ്രവചനമുണ്ട്.  

Read More
Click Here to Follow Us