വിവാദ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നഗരത്തിലെ പ്രത്യേക കോടതിയിൽ പരാതി 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യേക കോടതിയില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി. ജനപ്രതിനിധികള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു. അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തില്ല. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത്…

Read More

ബഡ്ജറ്റ് 5 ലക്ഷം, ലൊക്കേഷൻ കുളു മണാലി ; സന്തോഷ്‌ പണ്ഡിറ്റിന്റെ പുതിയ ചിത്രം ഓണത്തിന് എത്തും 

ചെറിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്ന് താരം പങ്ക് വച്ചു. നൂറിലധികം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം കുളു മണാലി, കാശ്മീര്‍ എന്നിവിടങ്ങളിലായി ഇനി പാട്ടിന്റെ ചിത്രീകരണം നടക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ക്യാമറ ഒഴികെ ബാക്കി വര്‍ക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്. വെറും 5 ലക്ഷം രൂപാ ബഡ്ജറ്റില്‍ ഒരുങ്ങുന്ന എന്റെ 12 മത്തെ സിനിമ ‘കേരളാ ലൈവ്’ രണ്ടാം ഷെഡ്യൂള്‍ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ…

Read More

വിവാദ പരശുരാമൻ പ്രതിമ; ശിൽപിക്കെതിരെ കേസ് 

ബെംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ സംബന്ധിച്ച്‌ മറ്റൊരു കേസ്. വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചെന്ന പരാതിയില്‍ ക്രിഷ് ആർട്ട് വേള്‍ഡിലെ ശില്‍പി കൃഷ്ണ നായ്കിനെതിരെ കാർക്കള ടൗണ്‍ പോലീസ് കേസെടുത്തു. കാർക്കള നള്ളൂരിലെ കൃഷ്ണ ഷെട്ടിയുടെ പരാതിയിലാണ് കേസ്. പ്രതിമ സ്ഥാപിക്കാൻ കൃഷ്ണ നായ്ക് ഉഡുപ്പി നിർമിതി കേന്ദ്രയില്‍ നിന്ന് 1.30 കോടി രൂപ കൈപ്പറ്റി വഞ്ചന കാണിച്ചെന്ന് പരാതിയില്‍ പറഞ്ഞു. നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു…

Read More

പ്രജ്വൽ വീഡിയോ കോളിൽ മോശമായി പെരുമാറി; മകന്റെ അഡ്മിഷന് സഹായം തേടിയപ്പോൾ ദുരനുഭവം 

ബെംഗളൂരു:പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ഏറ്റവും പുതിയ പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹാസൻ സ്വദേശിയായ വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയിലെ കൂടുതല്‍വിവരങ്ങളാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മകന്റെ സ്കൂള്‍ അഡ്മിഷന് വേണ്ടി സമീപിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ തനിക്കെതിരേ അതിക്രമം കാട്ടിയതെന്നും വീഡിയോകോള്‍ സെക്സിനായി നിർബന്ധിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പ്രജ്ജ്വലിനെതിരെ പീഡന പരാതി നല്‍കുന്ന നാലാമത്തെയാളാണ് യുവതി. പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവർ രേഖാമൂലം പരാതി നല്‍കിയത്. മകന്റെ സ്കൂള്‍ അഡ്മിഷന് സഹായം തേടിയാണ് വീട്ടമ്മ പ്രജ്വലിനെ സമീപിച്ചത്. തുടർന്ന് പ്രജ്വല്‍ വീട്ടമ്മയുടെ…

Read More

യുവാവിനെയും മകളെയും കാണാൻ ഇല്ലെന്ന് പരാതി 

മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് സഫീർ, മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടില്‍ നിന്ന് മകളുമായി പോയതാണ് സഫീർ. കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. സഫീർ ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ്. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോകുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ഓഫാണ്. ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

ശക്തമായ മഴ; മതിൽ ഇടിഞ്ഞ് വീണ് 4 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഉള്ളാളിലാണ് സംഭവം. ഉള്ളാള്‍ മുഡൂര്‍ കുത്താറുമദനി നഗറിലെ യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Read More

ട്രെയിൻ യാത്രക്കിടെ ലഗേജ് മോഷണം പോയി; ഒരു ലക്ഷം രൂപ നല്‍കണമെന്ന് റെയില്‍വേയോട് കോടതി

ന്യുഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് റെയില്‍വേയോട് ഉപഭോക്തൃ കോടതി. ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങളില്‍ അശ്രദ്ധയും വീഴ്ചയും ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഉപഭോക്തൃ കോടതിയുടെ വിധി. 2016 ജനുവരിയില്‍ മാള്‍വ എക്‌സ്പ്രസിന്റെ റിസര്‍വ്ഡ് കോച്ചില്‍ യാത്രചെയ്യുന്നതിനിടെയാണ് യാത്രക്കാരിയുടെ 80,000 രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് മോഷണം പോയത്. തുടര്‍ന്നാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സുഗമമായ യാത്രക്കൊപ്പം അവരുടെ സുരക്ഷയും റെയില്‍വേയുടെ കടമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, തങ്ങളുടെ കൈവശം…

Read More

മെട്രോ മൂന്നാംഘട്ടം: വിശദപദ്ധതി റിപ്പോർട്ടിന് അംഗീകാരം

ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (പി.ഐ.ബി.) അംഗീകാരം ലഭിച്ചു. 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തിൽ രണ്ടു പാതകൾ ഉണ്ടാകും. ജെ.പി. നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുമാണ് പാതകൾ. ആകെ 40 മെട്രോ സ്റ്റേഷനുകളുണ്ടാകും.

Read More

സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം : ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു

ബെംഗളൂരു : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെപേരിലുള്ള കേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു. ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്‌ കോടതിയിൽ ചൊവ്വാഴ്ച ഉദയനിധി നേരിട്ടുഹാജരായി. ഒരുലക്ഷം രൂപയുടെ ഈടിന്മേലാണ് ജാമ്യം. ഉദയനിധിയോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിരുന്നു. കേസ് ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ്-ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ഉദനയനിധി നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്. ഡെങ്കിപ്പനിയെയും കൊതുകുകളെയും മലമ്പനിയെയും കൊറോണ വൈറസിനെയും തുടച്ചുനീക്കുന്നതുപോലെ സനാതനധർമത്തെയും തുടച്ചുനീക്കണമെന്നായിരുന്നു പരാമർശം. തുടർന്ന് ബി.ജെ.പി.,…

Read More

സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു; അഞ്ചുപേർ മരിച്ചു; രോഗം നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണംകൂടിവരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിശോധനയും ചികിത്സയും ഗൗരവമായിട്ടെടുക്കണമെന്നും ചികിത്സയും മരുന്നുകളും ഏതുസമയത്തും ലഭ്യമായിരിക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗംചേർന്നു. ഈ വർഷം തിങ്കളാഴ്ച വരെ 5,374 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിക്കുകയും ചെയ്തു. ബെംഗളൂരുവിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു കോർപ്പറേഷന്റെ പരിധിയിൽ മാത്രം 1230 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരു, മൈസൂരു, ഹാവേരി,…

Read More
Click Here to Follow Us