മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ബെംഗളൂരു: യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ. തട്ട പൊങ്ങലടി മഞ്ജുഭവനത്തിൽ ബാബുരാജിന്റെ മകൻ അരുൺ ബാബു (28)-നെ ബെംഗളൂരു അൽസൂരിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നഗരത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11-ന് വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ മുതൽ വിവരം ഇല്ല. കന്നട സ്വദേശിനിയായ ഭാര്യ ഗൗതമി ഹോം നഴ്സായി ജോലിചെയ്യുകയാണ്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിൽ എത്തിച്ചു. സംഭവത്തിൽ ദുരൂഹത ഉള്ളതായി വീട്ടുകാർ കൊടുമൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ…

Read More

ഹോസ്റ്റലിൽ വെള്ളമില്ല; 600-ഓളം വിദ്യാർഥിനികൾ റോഡിൽ ബക്കറ്റുമായി കുത്തിയിരുന്നു

water

ബെംഗളൂരു : ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് ഒഴിഞ്ഞ ബക്കറ്റുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബെംഗളൂരു സർവകലാശാല വിദ്യാർഥിനികൾ. ജ്ഞാനഭാരതി കാംപസിലൂടെ കടന്നുപോകുന്ന റോഡിലാണ് 600-ഓളം വിദ്യാർഥിനികൾ പ്രതിഷേധം നടത്തിയത്. ഏതാനും ദിവസങ്ങളായി പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെന്നും വൈദ്യുതിമുടക്കം പതിവാണെന്നും വിദ്യാർഥിനികൾ ആരോപിച്ചു . രണ്ടുമണിക്കൂറോളംനീണ്ട പ്രതിഷേധം സർവകലാശാല അധികൃതരെത്തി സംസാരിച്ചതോടെയാണ് അവസാനിച്ചത്. ഹോസ്റ്റലിലേക്കുള്ള ജലവിതരണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വിദ്യാർഥിനികൾക്ക് ഉറപ്പുനൽകി. വൈദ്യുത തടസ്സമുണ്ടാകുന്നത് മഴയെത്തുടർന്ന് പലയിടങ്ങളിലായി വൈദ്യുതലൈനുകളിലേക്ക് മരംവീണതുകൊണ്ടാണെന്നും അധികൃതർ വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കാൻ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോം…

Read More

നഗരത്തിൽ 2,000 മഴക്കുഴികൾ നിർമിക്കാനൊരുങ്ങി ജല അതോറിറ്റി

ബെംഗളൂരു : കനത്ത ജലക്ഷാമത്തിൽനിന്ന് പാഠമുൾക്കൊണ്ട് നഗരത്തിൽ മഴക്കുഴികൾ നിർമിക്കാനുള്ള പദ്ധതിയുമായി ജലഅതോറിറ്റി (ബി.ഡബ്ല്യു.എസ്.എസ്.ബി.). ജൂൺ അവസാന ആഴ്ചയോടെ 2,000 മഴക്കുഴികൾ കുഴിക്കാനാണ് തീരുമാനം. 1,000 മഴക്കുഴികൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. മറ്റുള്ളവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 10 മുതൽ 14 മീറ്റർവരെയാണ് ഒരോ മഴക്കുഴിയുടേയും ആഴം. മഴക്കുഴികളുണ്ടാക്കുന്നതോടെ നഗരത്തിലെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരോ സോണുകളിലും അതത് എക്സിക്യുട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് മഴക്കുഴികൾ കുഴിക്കുന്നത്. എട്ടുമുതൽ പത്തുവരെ തൊഴിലാളികളടങ്ങിയ സംഘത്തെ ഒരോ മേഖലയിലും നിയോഗിച്ചിട്ടുണ്ട്. മഴക്കുഴികൾ നിർമിക്കുന്നതിനുസരിച്ച് കോൺക്രീറ്റ് റിങ്ങുകൾ…

Read More

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോയ ബസ് അപകടത്തിൽ പെട്ടു 

ബെംഗളൂരു: നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെ 5 നാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലടിച്ച്‌ വെട്ടിത്തരിഞ്ഞ് എതിര്‍വശത്തെ ഹോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരുക്കുകളില്ല.

Read More

ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌ വേയിൽ ഇനി ചീറിപാഞ്ഞാൽ പിടിവീഴും; ഉടൻ സജ്ജമാകും 60 എഐ ക്യാമറകൾ

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌ വേയിൽ നിർമിതബുദ്ധി (എഐ) ക്യാമറകൾ സ്ഥാപിക്കുന്നത് മാസാവസാനത്തോടെ പൂർത്തിയാകും. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ വിഭാഗം എഡിജിപി അലോക് കുമാർ ഇന്ന് പരിശോധന നടത്തും. 3.63 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത അതോറിറ്റി 60 ക്യാമറകൾ സ്ഥാപിക്കുന്നത്. അപകടങ്ങൾ പതിവായ 5 ഇടങ്ങളിൽ നേരത്തേ ക്യാമറകൾ സ്ഥാപിച്ചിരുന്നു. അതോടെ അവിടങ്ങളിലെ നിയമലംഘനങ്ങൾ കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് കൂടുതലിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. അമിതവേഗം, ലെയ്ൻ ലംഘിക്കൽ, വൺവേ തെറ്റിക്കൽ എന്നിവയാണ് പ്രധാനമായും അപകടങ്ങൾക്കിടയാക്കുന്നത്.

Read More

കൂടുതൽ ആഡംബര ബസുകളുമായി കേരളത്തിലേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ ഒരുങ്ങി കർണാടക ആർടിസി

bus stand

ബെംഗളൂരു: നഗരത്തിൽ പുതിയ 40 മൾട്ടി ആക്സിൽ എസി ബസുകൾ എത്തുന്നതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിക്കാൻ കർണാടക ആർടിസി. നിലവിലുള്ള ഐരാവത് മൾട്ടി ആക്സിൽ എസി ബസുകൾക്കു പകരമാണു പുതിയ ബസുകൾ വാങ്ങുന്നത്. പുതിയ എസി സ്ലീപ്പർ ബസുകൾ വരുന്നതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള റൂട്ടുകളിലേക്കു സീറ്റർ ബസുകൾക്കു പകരം ഇവ സർവീസ് ആരംഭിക്കും. നിലവിൽ മൾട്ടി ആക്സിൽ സ്ലീപ്പർ സർവീസായ അംബാരി ഉത്സവ് തൃശൂർ, എറണാകുളം റൂട്ടുകളിലാണ് ഓടുന്നത്. നോൺ എസി സ്ലീപ്പർ സർവീസായ ‘പല്ലക്കി’ തൃശൂർ റൂട്ടിലും…

Read More

ആളില്ലാതെ സർവീസ് നടത്തി കേരള ആർടിസിയുടെ നവകേരള ബസ്; കാരണങ്ങൾ ഇത്

bus

ബെംഗളൂരു: ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവും കാരണം കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് ഗരുഡ പ്രീമിയം ബസിനെ (നവകേരള ബസ്) ഏറ്റെടുക്കാതെ യാത്രക്കാർ. ഈ മാസം 5ന് സർവീസ് തുടങ്ങിയ ബസിൽ ആദ്യ ദിവസങ്ങളിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സീറ്റുകൾ കാലിയായാണ് സർവീസ്. 26 സീറ്റുകൾ മാത്രമുള്ള ബസിന് ഇരുവശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരുവശങ്ങളിലേക്കും മുഴുവൻ സീറ്റുകളിൽ യാത്രക്കാർ കയറിയാൽ ടിക്കറ്റിനത്തിൽ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്. പുലർച്ചെ 4ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ്…

Read More

യുവാക്കൾക്കിടയിൽ ഏറ്റവും അധികം കണ്ടുവരുന്നത് ഈ ക്യാൻസർ വകഭേദം; മരണനിരക്കും ആശങ്കാജനകം

ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയെടുക്കാൻ ഇന്ന് സൗകര്യങ്ങളുണ്ട്. പക്ഷേ പല കേസുകളിലും വൈകി മാത്രം രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതോടെ ചികിത്സയ്ക്കുള്ള സാധ്യത ചുരുങ്ങിവരുന്നു. ചികിത്സയുടെ ഫലവും കുറയുന്നു. ക്യാൻസര്‍ രോഗത്തിന്‍റെ കാര്യത്തിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ആകെ വന്നിട്ടുള്ള മാറ്റങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ക്യാൻസര്‍ ബാധിതരുടെ എണ്ണം, മരണനിരക്ക്, യുവാക്കളെ ബാധിക്കുന്നതിന്‍റെ തോത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പോസിറ്റീവായതും നെഗറ്റീവായതുമായ മാറ്റങ്ങളുണ്ട്. ‘ആനല്‍സ് ഓഫ് ഓങ്കോളജി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിലവില്‍ ചെറുപ്പക്കാരില്‍ മലാശയ ക്യാൻസര്‍…

Read More

പ്രതികൂല കാലാവസ്ഥ 11 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു; 3 ദിവസത്തിനുള്ളിൽ സംഭവം രണ്ടാം തവണ

airport flight

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വിമാന സർവീസുകൾ തടസ്സപ്പെട്ടു. KIA യുടെ ടെർമിനൽ 2 ൻ്റെ മേൽക്കൂരയിൽ നിന്നും മഴവെള്ളം ചോർന്നു. പ്രതികൂല കാലാവസ്ഥ വിമാനത്താവളത്തെ ലാൻഡിംഗ് സുഗമമാക്കുന്നതിൽ നിന്ന് തടസങ്ങൾ നേരിട്ടതിനാൽ ഞായറാഴ്ച രാത്രി 11 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി 11.18 നും 11.54 നും ഇടയിൽ ലാൻഡിംഗിന് സൗകര്യമില്ലെന്ന് എയർപോർട്ട് ഓപ്പറേറ്റർ ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) വക്താവ് പറഞ്ഞു. “കനത്ത മഴയും മിന്നലും അർദ്ധരാത്രിയോട്…

Read More

ശിവാജിനഗർ ബസ് സ്റ്റേഷനിലെ മേൽക്കൂരയിൽ വിള്ളൽ; പൊതുജനങ്ങൾ ആശങ്കയിൽ

ബെംഗളൂരു: ശിവാജിനഗർ ബസ് സ്റ്റേഷനിലെ സീലിങ്ങിൻ്റെ എക്സ്പാൻഷൻ ജോയിൻ്റിൽ വിള്ളൽ വീണത് മഴക്കാലത്തിനുമുമ്പ് യാത്രക്കാരിൽ അപകടസാധ്യതയുണ്ടാക്കുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച ഈ ബസ് സ്റ്റേഷൻ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഒന്നാണ്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) താഴത്തെ നിലയിൽ നിന്ന് ബസുകൾ പ്രവർത്തിപ്പിക്കുമ്പോൾ, ഒന്നാം നിലയിൽ നാല് ചക്ര വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും തിരക്കേറിയ പാർക്കിംഗ് സ്ഥലമാണ്. 11, 7, 3 പ്ലാറ്റ്‌ഫോമുകൾക്ക് കുറുകെയുള്ള വിള്ളൽ കനത്ത മഴയിൽ എപ്പോൾ വേണമെങ്കിലും മുഴുവൻ കെട്ടിടവും തകരാനും ജീവനും കൈകാലുകൾക്കും ഗുരുതരമായ…

Read More
Click Here to Follow Us