എച്ച് ഡി രേവണ്ണയുടെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കി 

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ പിതാവുമായ എച്ച്‌ ഡി രേവണ്ണയ്ക്ക് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. എച്ച്‌ ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇത്രയും സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിലെ നിയമ വ്യാഖ്യാനത്തില്‍ അപാകതയുണ്ടെന്നാണ് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ…

Read More

നാഗർഹോളെയിൽ അവധിയാഘോഷിച്ച് കുമാരസ്വാമിയും കുടുംബവും 

ബെംഗളൂരു: ലൈംഗിക അതിക്രമ കേസിൽ പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായ ദിവസം നാഗര്‍ഹോളെയില്‍ അവധിയാഘോഷിച്ച്‌ ചെറിയച്ഛനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി. ഭാര്യ അനിത കുമാരസ്വാമി, മകന്‍ നിഖില്‍ കുമാരസ്വാമി, നിഖിലിന്റെ ഭാര്യ രേവതി, പേരക്കുട്ടിയായ അവ്യാന്‍ ദേവ് എന്നിവരോടൊപ്പം കുമാരസ്വാമി നാഗര്‍ഹോളെയിലെ വന്യജീവി സങ്കേതത്തിലും കായലിലുമായി അവധിയാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. നാഗര്‍ഹോളെയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് കുമാരസ്വാമിയും കുടുംബവും താമസിക്കുന്നത്. നേരത്തേ പ്രജ്വലിനെ കുമാരസ്വാമിയും മുത്തച്ഛന്‍ ദേവഗൗഡയും അടക്കം തള്ളിപ്പറഞ്ഞതാണ്.

Read More

സവര്‍ക്കറിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീര്‍ത്തികരമായ കമന്റ്‌ ഇട്ടു; ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: സവര്‍ക്കറിനെ കുറിച്ച്‌ ഫേസ്ബുക്ക് സ്റ്റോറിയില്‍ അപകീര്‍ത്തികരമായ കമന്റ് ഇട്ടെന്ന് ആരോപിച്ച്‌ കൊപ്പളില്‍ നിന്നുള്ള ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ‘സവര്‍ക്കര്‍ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി’ എന്ന അടിക്കുറിപ്പോടെ സ്റ്റോറി പോസ്റ്റ് ചെയ്തതിന് ‘ടിപ്പു’ എന്ന് ഫെയ്സ്ബുക്കില്‍ പേരുള്ള ഹുസയ്ന്‍ സാബിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഹുസയ്നെതിരെ സെക്ഷന്‍ 505 (2) (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രവൃത്തിയുടെ പേരില്‍ പൊതു ദ്രോഹം നടത്തിയ പ്രസ്താവനകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ യെലഹങ്കയില്‍ സവര്‍ക്കറുടെ പേരിലുള്ള മേല്‍പ്പാലത്തിലെ സൈന്‍ ബോര്‍ഡില്‍ കറുത്ത മഷി…

Read More

പ്രജ്വൽ രേവണ്ണയെ പിടികൂടിയതും ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥർ; സ്ത്രീകളുടെ അധികാരം അറിയിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി 

ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട പ്രജ്വല്‍ രേവണ്ണ ഒളിവു ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് ഉദ്യോഗസ്ഥർ. പുലർച്ചെ 12:48 ന് ലുഫ്താൻസ വിമാനം മ്യൂണിക്കില്‍ നിന്നും ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വനിത പോലീസ് ഉദ്യോഗസ്ഥരാണ്‌. ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട പ്രജ്വല്‍ രേവണ്ണ 34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷമാണ് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. ഐപിഎസ്സുകാരായ സുമൻ ഡി പെന്നെക്കർ, സീമ ലഡ്‌കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത്. പ്രജ്വലിന്റെ കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ആയിരുന്നെന്നും സ്ത്രീകളുടെ…

Read More

ഫോണിൽ സംസാരിച്ച് റെയിൽപാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന സോഫ്റ്റ് വെയർ എൻജീനിയർ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം. അന്ത്യോദയ എക്സ്പ്രസ് പാഞ്ഞടുക്കുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Read More

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു; പ്രജ്വൽ രേവണ്ണയുടെ അമ്മയ്ക്ക് പോലീസ് നോട്ടീസ് 

prajwal mom

ബെംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ അമ്മ ഭവാനി രേവണ്ണക്കും പോലീസ് നോട്ടീസ്. ശനിയാഴ്ച ഹാസനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. പീഡനക്കേസിലെ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്‍റെ പിതാവ് എച്ച്‌.ഡി.രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തിയെന്നാണ് അതിജീവിത മൊഴി നല്‍കിയത്. അതേസമയം കേസില്‍ അറസ്റ്റുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് ഭവാനി രേവണ്ണ മുന്‍കൂര്‍…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എസ്.ഐ. അറസ്റ്റിൽ

ബെംഗളൂരു : മൈസൂരുവിൽ വനിതാ പോലീസ് സബ് ഇൻസ്പെക്ടറെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പിടികൂടി. കുവെംപുനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാധയാണ് അറസ്റ്റിലായത്. കരാറുകാരനായ കെ.ബി. മഹേഷിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത പോലീസെത്തി അറസ്റ്റുചെയ്തത്. രാധ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള പരാതിയുമായി മഹേഷ് നേരത്തേ ലോകായുക്ത പോലീസിനെ സമീപിച്ചിരുന്നുവെന്ന് ലോകായുക്ത എസ്.പി. പറഞ്ഞതായാണ് റിപ്പോർട്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തു രേഖകളും എ.ടി.എം. കാർഡ് ഉൾപ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മഹേഷിന്റെ പരാതിയെത്തുടർന്ന് ലോകായുക്ത പോലീസ് കുവെംപുനഗർ…

Read More

ഏഴാംക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കി; സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കിയ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. ഷിദ്‌ലഘട്ട സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായ ജി. വെങ്കടേഷ് ആണ് അറസ്റ്റിലായത്. സ്കൂളിലെ ഓഫീസിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് മനസ്സിലായത്. തുടർന്ന്, പെൺകുട്ടിയെ ചോദ്യംചെയ്തപ്പോൾ വെങ്കടേഷ് കഴിഞ്ഞ ആറുമാസമായി സ്കൂൾ ഓഫീസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി. പെൺകുട്ടി എതിർത്തിട്ടും ലൈംഗികപീഡനം തുടർന്നതായി പോലീസ് പറഞ്ഞു. വെങ്കടേഷിനെതിരേ പോക്സോ കേസ് രജിസ്റ്റർചെയ്തു.

Read More

ഈജിപുര മേൽപ്പാലം നിർമാണം ഉപേക്ഷിച്ച് ഈ ഭാഗത്ത് മെട്രോപാത നിർമിക്കണമെന്ന് ആവശ്യം

ബെംഗളൂരു : ഏഴുവർഷംമുമ്പ് നിർമാണം ആരംഭിച്ച ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുതിയ കരാറുകാർ വന്നിട്ടും മന്ദഗതിയിലായതിനാൽ നിർമാണം നിർത്തിവെച്ച് പകരം ബൈയപ്പനഹള്ളി-സിൽക്ക് ബോർഡ് റൂട്ടിൽ മെട്രോപാത നിർമിക്കണമെന്ന് ഗതാഗത വിദഗ്ധർ. പുതിയ കരാറുകാർവന്ന് ആറുമാസത്തിനിടെ വെറും നാലുശതമാനം നിർമാണപ്രവർത്തനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് ബെംഗളൂരു കോർപ്പറേഷന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മേൽപ്പാലം നിർമാണം ഉപേക്ഷിച്ച് ഈ ഭാഗത്ത് മെട്രോപാത വേണമെന്നാണ് വിദഗ്ധരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഓൺലൈൻ പരാതിശേഖരണവും ആരംഭിച്ചിട്ടുണ്ട്. മെട്രോപാത വന്നാൽ യാത്രക്കാർക്ക് കൂടുതൽ പരിസ്ഥിതിസൗഹൃദയാത്ര ലഭ്യമാകുമെന്നും ഈ ഭാഗത്ത് സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകുമെന്നും…

Read More

അഴിമതിയാരോപണത്തെ തുടർന്ന് ജീവനക്കാരന്റെ മരണം; അന്വേഷണം ഏറ്റെടുത്ത് സി.ഐ.ഡി.

ബെംഗളൂരു : അഴിമതിയാരോപണമുയർന്നതിനെത്തുടർന്ന് കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഓഫീസ് സൂപ്രണ്ട് പി. ചന്ദ്രശേഖർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു. സി.ഐ.ഡി. സംഘം ചന്ദ്രശേഖറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. 85 കോടിരൂപ വകമാറ്റി ചെലവഴിച്ചതിൽ ചന്ദ്രശേഖർ അടക്കമുള്ള ഏതാനും ജീവനക്കാർക്കെതിരേ ആരോപണമുയർന്നിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും, തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചന്ദ്രശേഖറിന്റെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു. കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെയുൾപ്പെടെ പേരുകൾ ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നു പറയുന്നു. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെപേരിൽ…

Read More
Click Here to Follow Us