അഴിമതിയാരോപണത്തെ തുടർന്ന് ജീവനക്കാരന്റെ മരണം; അന്വേഷണം ഏറ്റെടുത്ത് സി.ഐ.ഡി.

ബെംഗളൂരു : അഴിമതിയാരോപണമുയർന്നതിനെത്തുടർന്ന് കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഓഫീസ് സൂപ്രണ്ട് പി. ചന്ദ്രശേഖർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു.

സി.ഐ.ഡി. സംഘം ചന്ദ്രശേഖറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

85 കോടിരൂപ വകമാറ്റി ചെലവഴിച്ചതിൽ ചന്ദ്രശേഖർ അടക്കമുള്ള ഏതാനും ജീവനക്കാർക്കെതിരേ ആരോപണമുയർന്നിരുന്നു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

എന്നാൽ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും, തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചന്ദ്രശേഖറിന്റെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.

കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെയുൾപ്പെടെ പേരുകൾ ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നു പറയുന്നു.

സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെപേരിൽ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts