ബെംഗളൂരു : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ ഇരട്ടി തുക നേടാമെന്ന് വിശ്വസിപ്പിച്ച് നാലുമാസത്തിനിടെ ബെംഗളൂരുവിൽനിന്ന് സൈബർകുറ്റവാളികൾ തട്ടിയെടുത്തത് 197 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ രജിസ്റ്റർചെയ്ത കേസുകൾ 735. ബെംഗളൂരു സൈബർ ക്രൈം പോലീസിന്റേതാണ് കണക്ക്. നാലുമാസത്തിനിടെ കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് ഏപ്രിലിലാണ്, 279 കേസ്. മാർച്ചിൽ 173 കേസും ഫെബ്രുവരിയിൽ 237 കേസും ജനുവരിയിൽ 46 കേസുമാണ് രജിസ്റ്റർചെയ്തത്. കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലും പണം തിരിച്ചെടുക്കുന്നതിലും കാര്യമായ പുരോഗതിയില്ല. 10 ശതമാനം കേസുകളിൽ മാത്രമാണ് ബാങ്ക് അക്കൗണ്ടുകൾ…
Read MoreMonth: May 2024
വന്ദേഭാരത് തീവണ്ടി നിർമാണത്തിന് പ്രാമുഖ്യം നൽകി : എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം കുറയുന്നു
ചെന്നൈ: വന്ദേഭാരത് തീവണ്ടി നിർമാണത്തിന് പ്രാമുഖ്യം നൽകിയതോടെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം കുറഞ്ഞു. 2023-’24 സാമ്പത്തിക വർഷത്തിൽ 2,829 കോച്ചുകളാണ് നിർമിച്ചത്. ഇതിൽ 1,091 എണ്ണം വന്ദേഭാരതിനും ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്(ഇ.എം.യു.), മെയിൻ ലൈൻ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) എന്നീ തീവണ്ടികൾക്കുവേണ്ടിയുമാണ്. 1,738 എൽ.എച്ച്.ബി.കോച്ചുകളാണ് നിർമിച്ചത്. ഇതിൽ ഭൂരിഭാഗവും എ.സി. ത്രി ടിയർ കോച്ചുകളും ടു ടിയർ കോച്ചുകളുമാണ്. 200 താഴെ സ്ലീപ്പർ കോച്ചുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ. 2023-2024 സാമ്പത്തിക വർഷത്തിൽ 51 വന്ദേഭാരത് റേക്കുകൾ നിർമിച്ചിട്ടുണ്ട്.…
Read Moreമാലിന്യം കലർന്ന കുടിവെള്ളം കുടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം
ബെംഗളൂരു : മൈസൂരുവിന് സമീപത്തെ സാലുണ്ഡിയിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് അസുഖബാധിതനായി മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. ഗ്രാമത്തിലെ 68 പേർ അസുഖം ബാധിച്ച് ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയവ അനുഭവപ്പെട്ടത്. തുടർന്ന് അവശനിലയിലായ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. കനകരാജുവിന്റെ വീട്ടിലെത്തിയ സിദ്ധരാമയ്യ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കനകരാജുവിന്റെ…
Read Moreപ്രശസ്തനടി ഹേമയും ഉൾപെട്ട നഗരത്തിലെ നിശാപാർട്ടി : 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി
ബെംഗളൂരു : ബെംഗളൂരുവിൽ തെലുഗുനടികളും മോഡലുകളും ഐ.ടി. രംഗത്തുള്ളവരുമുൾപ്പെടെ പങ്കെടുത്ത നിശാപാർട്ടിയിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരുടെ രക്തസാംപിളുകളുടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തെലുഗുവിലെ പ്രശസ്തനടി ഹേമയും ഇതിലുൾപ്പെടുന്നതായി പോലീസ് പറഞ്ഞു. പാർട്ടിയിൽ താൻ പങ്കെടുത്തില്ലെന്ന് ഹേമ അവകാശപ്പെട്ടെങ്കിലും പോലീസ് ഇത് തള്ളിയിരുന്നു. 103 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. 59 പുരുഷന്മാരും 27 സ്ത്രീകളും മയക്കുമരുന്നുപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകി. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ഇലക്ട്രോണിക്…
Read Moreഈജിപുര മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നു: കരാറുകാർക്ക് നോട്ടീസയയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി
ബെംഗളൂരു : നിർമാണം ഇഴഞ്ഞുനീങ്ങുന്ന ഈജിപുര മേൽപ്പാലത്തിന്റെ കരാറുകാർക്ക് നോട്ടീസയയ്ക്കാൻ ബെംഗളൂരു കോർപ്പറേഷന് മുഖ്യമന്ത്രിയുടെ നിർദേശം. നിലവിലെ കരാറുകാരായ ബി.എസ്. സി.പി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ മാറ്റി പുതിയ കരാറുകാരെ കണ്ടെത്തുന്നതിന് മുന്നോടിയായാണ് നടപടി. കരാറെടുത്ത് 15 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാമെന്നാണ് കരാറിലെ നിർദേശമെങ്കിലും ഇതുവരെ നാലുശതമാനം മാത്രമാണ് നിർമാണ പുരോഗതി. മേൽപ്പാലത്തിന്റെ നിർമാണത്തിന് കരാറെടുക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. നേരത്തേ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി 40 ശതമാനം നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി നിർമാണം നിർത്തിവെച്ചു. ഇതോടെയാണ് കോർപ്പറേഷൻ പുതിയ…
Read Moreപുതിയ കോച്ചുകളുമായി സർവീസ് നടത്താൻ ഒരുങ്ങി ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസ്
ബെംഗളൂരു : ഹുബ്ബള്ളി-കൊച്ചുവേളി പ്രതിവാര തീവണ്ടിക്ക് 29-മുതൽ പുതിയ കോച്ചുകൾ. നിലവിലുള്ള പരമ്പരാഗത കോച്ചുകൾക്ക് പകരമായി ഉയർന്ന യാത്രാസുഖവും സുരക്ഷയും നൽകുന്ന എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിക്കുക. ഘട്ടഘട്ടമായി മുഴുവൻ തീവണ്ടികളിലും ഇത്തരം കോച്ചുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബുധനാഴ്ചകളിൽ ഹുബ്ബള്ളിയിൽനിന്ന് രാവിലെ 6.45-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.30-ന് കൊച്ചുവേളിയിലെത്തുന്നതാണ് ഹുബ്ബള്ളി-കൊച്ചുവേളി എക്സ്‌പ്രസിന്റെ സമയക്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50-ന് തിരികെ പുറപ്പെടുന്ന തീവണ്ടി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40-ന് ഹുബ്ബള്ളിയിലെത്തും.
Read Moreമഴയിൽ തകർന്ന് ഹംപിയിലെ സാലുമണ്ഡപം
ബെംഗളൂരു : വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിലെ സാലുമണ്ഡപം മഴയിൽ തകർന്നു. ബുധനാഴ്ച രാത്രിയാണ് കനത്ത മഴയെത്തുടർന്ന് ഒരുഭാഗത്തെ തൂണുകൾ നിലം പറ്റിയത്. നേരത്തേ സാലു മണ്ഡപം ബലപ്പെടുത്താനവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ പുരാവസ്തു ഗവേഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം. നിരവധി തൂണുകളിൽ ഉയർന്നുനിൽക്കുന്ന മണ്ഡപമാണ് സാലുമണ്ഡപം. വിരൂപാക്ഷക്ഷേത്രത്തിന് സമീപത്താണിത് സ്ഥിതിചെയ്യുന്നത്. ഒരാഴ്ചയോളമായി പെയ്യുന്ന മഴയിൽ മണ്ഡപത്തിനടിയിലെ മണ്ണ് ഊർന്നുപോയതോടെയാണ് തൂണുകൾ നിലംപതിച്ചത്. അതേസമയം, യുനെസ്‌കോയുടെ മാർഗനിർദേശങ്ങളനുസരിച്ച് മണ്ഡപം പുതുക്കിപ്പണിയുമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreപ്രജ്ജ്വൽ രേവണ്ണയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്രമന്ത്രി മുരളീധരൻ
ബെംഗളൂരു: വിദേശത്തേക്കുകടന്ന ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. കർണാടകം ആവശ്യപ്പെട്ടതനുസരിച്ച് തുടർനടപടിയെടുത്തുവരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ‘മാതൃഭൂമി’യോട് പറഞ്ഞു. പാസ്‌പോർട്ട് റദ്ദാക്കാൻ ആദ്യം കാരണം കണിക്കൽ നോട്ടീസയക്കണം. തുടർന്ന് അതിന്റെ മറുപടിക്കായി പത്തുദിവസം കാത്തിരിക്കണം. അതിനുശേഷമായിരിക്കും പാസ്‌പോർട്ട് റദ്ദാക്കുകയെന്നും മന്ത്രി വിശദീകരിച്ചു. ‘‘ചൊവ്വാഴ്ചയാണ് കർണാടക സർക്കാരിന്റെ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആരംഭിച്ചു’’ -മുരളീധരൻ പറഞ്ഞു. പ്രജ്ജ്വലിനെ തിരിച്ചെത്തിക്കാൻ മറ്റെന്തെങ്കിലും നടപടി വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പാസ്‌പോർട്ട് റദ്ദാക്കുന്നതിനാണ്…
Read Moreഉടന്‍ മടങ്ങിയെത്തണം; പ്രജ്വല്‍ രേവണ്ണക്ക് താക്കീതുമായി ദേവഗൗഡ
ബംഗളൂരു: ലൈംഗികാതിക്രമക്കേസ് എടുത്തതതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുത്തച്ഛനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. കേസില്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് തക്കതായ ശിക്ഷ നല്‍കണമെന്നും പാര്‍ട്ടി ലെറ്റര്‍ പാഡിലെഴുതിയ കുറിപ്പില്‍ ദേവഗൗഡ വ്യക്തമാക്കി. പ്രജ്വല്‍ ഒളിവില്‍ പോയി 27 ദിവസങ്ങള്‍ക്ക് ശേഷമാണ് ദേവഗൗഡ ഇത്തരത്തില്‍ ഒരു പ്രസ്താവന ഇറക്കിയത്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം ഇടപെട്ട് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ ദേവഗൗഡയുടെ താക്കീത്. പ്രജ്വല്‍ രേവണ്ണയ്ക്ക് തന്റെ താക്കീത് എന്ന തലക്കെട്ടില്‍…
Read Moreഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച പുലർച്ചെയാണ് ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ പ്രശസ്തമായ ഒട്ടേറ ഉള്‍പ്പെടെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണിയുമായി ഇമെയിലുകള്‍ ലഭിച്ചത്. പുലർച്ചെ രണ്ട് മണിക്ക് അയച്ച സന്ദേശം ഇമെയിലുകള്‍ പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഹോട്ടലിന് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. പരിഭ്രാന്തി നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം, ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് അറിയിച്ചു. കെട്ടിടത്തില്‍ നിന്നോ പരിസര…
Read More