കള്ളനോട്ട് പിടിച്ചു !

കൊണ്ടോട്ടി: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി. മലപ്പുറം കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ 35,000 രൂപയും കള്ളനോട്ടുകളായിരുന്നു.

വൈദ്യരങ്ങാടി സ്വദേശിനി മറിയുമ്മയുടെ കൈയില്‍ നിന്നുമാണ് കള്ളനോട്ട് പിടികൂടിയത്. ആയിരം രൂപയുടെ നോട്ടുകെട്ടാണ് ഇവര്‍ കൊണ്ടുവന്നത്. കൗണ്ടറില്‍ പണം എണ്ണുന്നതിനിടെയാണ് കള്ളനോട്ട് കാഷ്യറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മറിയുമ്മയെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മകന്‍ വിദേശത്താണുള്ളത്. ഇയാള്‍ വീടുപണിക്കായി അയച്ചുകൊടുത്ത പണമാണിതെന്നാണ് മറിയുമ്മ നല്‍കുന്ന വിശദീകരണം. എന്നാലിത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മറ്റാരോ ഇവരുടെ കൈയില്‍ കള്ളനോട്ടുകള്‍ കൊടുത്തയച്ചുവെന്നാണ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us