ടിപ്പു ജയന്തിക്കിടെ ഒരു കര്‍ണാടക മന്ത്രി കാണിച്ചത്‌ എന്താണ് എന്ന് അറിയാമോ ?

ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് രാജിവെക്കണമെന്ന ആവശ്യം ശക്തം. ചടങ്ങില്‍ സംസാരിച്ച ശേഷം സെയ്ത് ഫോണില്‍ അശ്ലീല ചിത്രം കണ്ടത് പ്രാദേശിക ടെലിവിഷന്‍ ക്യാമറാമാന്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നു.

ദൃശ്യം പുറത്തുവന്നതോടെ, മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. അതേസമയം മന്ത്രി സെയ്ത് ആരോപണം നിഷേധിച്ചു രംഗത്തെത്തി.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

ജയന്തി ആഘോഷങ്ങളുടെ മറ്റു സ്ഥലങ്ങളിലെ ചിത്രങ്ങള്‍ കാണുന്നതിനിടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പോപ്പ് ചെയ്യപ്പെട്ട ചിത്രമാണ് ചാനല്‍ ക്യാമറ കാണിച്ചതെന്ന് സെയത് വിശദീകരിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്‍വീറില്‍ നിന്നും വിശദീകരണം തേടി.

റായ്ച്ചൂരില്‍ മൈസൂരു ജില്ലയില്‍ നിന്ന് നാലുവട്ടം എംഎല്‍എയായ സെയ്തിനെ അടുത്തിടെയാണ് ന്യുനപക്ഷ പരിഗണനയല്‍ മന്ത്രിയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts