ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ; കൊന്നതെന്ന് ആരോപണം 

death murder

ബെംഗളൂരു: പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലംബറായി ജോലിചെയ്യുന്ന കെ.സത്യ(22)യെയാണ് ബെംഗളൂരു മിഷൻ റോഡിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. 15 വയസ്സുള്ള പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. ഒന്നരവർഷം മുമ്പ് പെണ്‍കുട്ടിയുമായി സത്യ ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതി നല്‍കിയതോടെ പോലീസ് പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഒരുമാസം മുമ്പാണ്…

Read More

ഭാര്യയ്ക്ക് നേരെ ‘ഐസ്ക്രീം’ ആസിഡ് ആക്രമണം

കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ ‘ഐസ്ക്രീം’ ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പോലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20)…

Read More

യുവതിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വാട്ടര്‍ പ്യൂരിഫയര്‍ ടെക്നീഷ്യനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബേഗൂരില്‍ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസിനെത്തിയ ടെക്നീഷ്യന്‍ അതിക്രമം കാട്ടിയത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്യൂരിഫയര്‍ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനല്‍കി. തുടര്‍ന്ന് ടെക്നീഷ്യന്‍ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു. ടെക്നീഷ്യനെ…

Read More

പ്രജ്വൽ രേവണ്ണയുടെ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപരമായ അന്വേഷണം കേസിൽ പോലീസ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് കേസ് നിലവിൽ സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി കേസ് സി.ബി.ഐക്ക് വിടാൻ അഭ്യർഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ബി.ജെ.പി ഒരു കേസെങ്കിലും സി.ബി.ഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് ഡോ.രവി കേസ്, ലോട്ടറി കേസ്, ​മന്ത്രി കെ.ജി ജോർജിനെതിരായ ആരോപണങ്ങൾ എന്നിവയെല്ലം സി.ബി.ഐക്ക് വിട്ടു. ഈ കേസുകളിൽ…

Read More

ബെല്ലാരിയിൽ മൂന്ന് തൊഴിലാളികൾ മുങ്ങി മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു. തുടർന്നാണ് അപകടം ഉണ്ടായത്.

Read More

നഗരത്തിൽ വേനൽമഴ മെയ് 14 വരെ തുടരും; യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളൂരു : നഗരത്തിൽ 14 വരെ ഇടിമിന്നലോടുകൂടിയ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി മഞ്ഞമുന്നറിയിപ്പും പുറപ്പെടുവിച്ചു. ഈദിവസങ്ങളിൽ നഗരത്തിലെ കുറഞ്ഞതാപനില 23 ഡിഗ്രിസെൽഷ്യസും കൂടിയ താപനില 33 ഡിഗ്രിസെൽഷ്യസുമായിരിക്കും. തീരദേശ ജില്ലകളിൽ 12, 13 തീയതികളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നഗരത്തിൽ വേനൽമഴ ലഭിക്കുന്നുണ്ട്. ഇന്ദിരാനഗർ, മാറത്തഹള്ളി, വിജയനഗർ, സി.വി. രാമൻനഗർ, രാമമൂർത്തിനഗർ, കെ.ആർ. പുരം, ഹൂഡി, മഹാദേവപുര, ബാനസവാടി തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിലുള്ള വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. നഗരത്തിൽ വിവിധയിടങ്ങളിൽ…

Read More

ന്യൂ മംഗലാപുരം തുറമുഖത്തേക്കുള്ള അവസാന കപ്പൽ എത്തി; ഈ വർഷത്തെ ക്രൂയിസ് സീസൺ അവസാനിച്ചു

ബെംഗളൂരു: ക്രൂയിസ് സീസണിലെ അവസാന കപ്പൽ ചൊവ്വാഴ്ച ന്യൂ മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടു . 1141 യാത്രക്കാരും 752 ക്രൂ അംഗങ്ങളുമായി മാർഷൽ ഐലൻഡ് ഫ്ലാഗ്ഡ് കപ്പൽ “റിവിയേര” രാവിലെ 8.30 നാണ് എത്തിയത്. ന്യൂ മംഗലാപുരം തുറമുഖത്ത് പരമ്പരാഗത ചെണ്ടമേളത്തോടെയാണ് കപ്പലിലെ യാത്രക്കാരെ സ്വാഗതം ചെയ്തത്. പാൻഡെമിക്കിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ യാത്രക്കാരുമായി ഈ കപ്പലാണ് എത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുമ്പ് കൊച്ചി തുറമുഖത്ത് എത്തിയ കപ്പൽ മംഗളൂരുവിൽ നിന്ന് മോർമുഗാവോ തുറമുഖത്തേക്ക് പോയിരുന്നു. 2023 നവംബർ 28…

Read More

ലോക്‌സഭാതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 558 കോടിയോളം രൂപ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം കർണാടകത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 557.69 കോടി രൂപ. പെരുമാറ്റച്ചട്ടം നിലവിൽവന്ന മാർച്ച് 16 മുതൽ തിരഞ്ഞെടുപ്പുകഴിഞ്ഞ മേയ് ഏഴുവരെയുള്ള കാലയളവിലാണ് ഇത്രയുംതുക പിടിച്ചെടുത്തത്. കർണാടകത്തിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയുംതുക പിടിച്ചെടുക്കുന്നത് 2019 ലോക്‌സഭാതിരഞ്ഞെടുപ്പുസമയത്ത് 88.27 കോടി രൂപയായിരുന്നു പിടിച്ചെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് 16 വരെ സംസ്ഥാനത്തുനിന്ന് 537 കോടി വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിരുന്നു. 151 കോടി രൂപ, 42 കോടിയുടെ മദ്യം, 126 കോടിയുടെ ലഹരിമരുന്ന്, 71 കോടിയുടെ സ്വർണം, 144…

Read More

ജിൻഡാൽ സ്റ്റീൽ പ്ലാന്റ് ഫാക്ടറിയിലെ വാട്ടർ ടാങ്കിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു മഹാദേവന്റെ ദേഹത്തേക്ക് വെള്ളം തെറിച്ചതോടെ അടിതെറ്റിയ ഇദ്ദേഹം ടാങ്കിലേക്ക് വീണു. മഹാദേവനെ രക്ഷിക്കാനാണ് മറ്റുരണ്ടുപേരും ടാങ്കിലേക്ക് ഇറങ്ങിയത്. പ്ലാന്റിലുണ്ടായിരുന്ന മറ്റുജീവനക്കാരെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തൊരണഗല്ലു…

Read More

പോട്ടറി ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : പോട്ടറി ടൗണിൽ നിർമാണത്തിലുള്ള മെട്രോ സ്റ്റേഷനു സമീപം റോഡിൽ കുഴി രൂപപ്പെട്ടതിനാൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗൺ, നന്ദി ദുർഗ റോഡ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഹൈൻസ് റോഡ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. റോഡ് തകർന്നത് ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗണിലേക്കു പോകുന്ന യാത്രക്കാർക്കാണ് ബുദ്ധിമുട്ടായത്. മെട്രോ നിർമാണപ്രവർത്തനങ്ങൾക്ക് കുഴിയെടുക്കുന്നതിനായി താത്കാലികമായി സ്ഥാപിച്ചിരുന്ന ഉപകരണം വീണാണ് റോഡ് തകർന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു. റോഡ് നന്നാക്കുന്ന ജോലികൾ ബാംഗ്ലൂർ മെട്രോ…

Read More
Click Here to Follow Us